Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും വാർത്തകളും ചൈനയിൽ വിലക്കി സോഷ്യൽ മീഡിയ ആപ്പായ വീ ചാറ്റ്; ഇന്ത്യൻ എംബസിയുടെ അപ്പ്‌ഡേറ്റുകൾ വി ചാറ്റിൽ നിന്ന് നീക്കം ചെയ്തു; രാജ്യസുരക്ഷ മുൻനിർത്തിയാണ് പിൻവലിച്ചതെന്ന് ആപ്പിന്റെ വിശദീകരണം; ഇന്ത്യയുടെ വാർത്തകൾ വിലക്കി ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ എംബസിയുടെ അപ്പ് ഡേറ്റുകൾ നീക്കം ചെയ്ത് ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ വീ ചാറ്റ്. ഇന്ത്യ-ചൈന സംഘർഷത്തെ സംബന്ധിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകളും വാർത്തകളുമാണ് ചൈനയിൽ നീക്കം ചെയ്തത്. രാജ്യവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പരസ്യമാക്കപ്പെടുന്നു, ദേശസുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു എന്നീ കാരണങ്ങളാണ് പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന, ഇന്ത്യൻ-ചൈനീസ് വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങൾ, വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവിന്റെ പ്രസ്താവന എന്നിവയാണ് ഇന്ത്യൻ എംബസി വിചാറ്റിൽ പോസ്റ്റ് ചെയ്തിരുന്നത്.

ഒരു ദിവസം മുമ്പ് വെയ്ബോയിൽ പോസ്റ്റ് ചെയ്ത വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രസ്താവന നീക്കം ചെയ്തതു സംബന്ധിച്ച് ഇന്ത്യൻ എംബസിക്ക് വിശദീകരണം നൽകേണ്ടതായി വന്നിരുന്നു. ഇന്ത്യൻ എംബസിയല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്ന് വ്യക്തമാക്കിയ എംബസി അധികൃതർ ചൈനീസിലുള്ള പ്രസ്താവനയുടെ സ്‌ക്രീൻ ഷോട്ട് പുനഃപ്രസിദ്ധീകരിച്ചിരുന്നു.

ശനിയാഴ്ച രാവിലെയാണ് വിചാറ്റിലെ പോസ്റ്റുകൾ നീക്കം ചെയ്ത കാര്യം ശ്രദ്ധയിൽ പെടുന്നത്. വിചാറ്റിലെ പോസ്റ്റുകളിൽ ക്ലിക്ക് ചെയ്താൽ പോസ്റ്റുകൾ എഴുതിയ വ്യക്തി നീക്കം ചെയ്തു എന്ന മെസേജാണ് വരിക.

എന്നാൽ തങ്ങളല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്ന് എംബസി അധികൃതർ പറയുന്നു. വിദേശകാര്യമന്ത്രാലയ വക്താവിന്റെ പ്രസ്താവന പങ്കുവെച്ച പോസ്റ്റിൽ ക്ലിക്ക് ചെയ്യുമ്പോൾ നിയമങ്ങൾ പാലിക്കാത്തതിനാൽ ഈ പോസ്റ്റ് വീക്ഷിക്കാനാവില്ലെന്ന സന്ദേശവും കാണാം. പത്തു ലക്ഷത്തിലധികം ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ ആപ്പാണ് വിചാറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറ്റൊരു ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ അക്കൗണ്ട് ഉണ്ട്. മെയ് 2015-ന് ചൈനയിൽ എത്തിയപ്പോഴാണ് വെയ്ബോയിൽ അദ്ദേഹം അക്കൗണ്ട് എടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP