Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ. ജോൺ ലിങ്കന്റെ വിയോഗത്തിൽ നിരുദ്ധ കണ്ഠനായി മാർത്തോമാ മെത്രാപൊലീത്ത

ഡോ. ജോൺ ലിങ്കന്റെ വിയോഗത്തിൽ നിരുദ്ധ കണ്ഠനായി മാർത്തോമാ മെത്രാപൊലീത്ത

പി.പി. ചെറിയാൻ

ന്യൂയോർക്ക്: ആറര പതിറ്റാണ്ടു നീണ്ടു നിന്ന സുഹൃദ്ബന്ധം ആകസ്മികമായി അറ്റുപോയതിലുള്ള ദുഃഖഭാരം താങ്ങാനാകാതെ നിരുദ്ധകണ്ഠനായി ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്താ.മാർത്തോമാ സഭയുടെ ആകമാന വളർച്ചയിലും പ്രത്യേകിച്ചു നോർത്ത് അമേരിക്കാ- യൂറോപ്പ് മർത്തോമാ ഭദ്രാസനത്തിന്റെ വളർച്ചയിലും നിർണ്ണായക സ്വാധീനം ചെലുത്തിയ ടെക്സസ് ലബക്കിൽ നിന്നുള്ള അന്തരിച്ച ഡോ. ജോൺ പി. ലിങ്കന്റെ അനുസ്മരണ സമ്മേളനത്തിൽ പൂർവ്വകാല സ്മരണകൾ പങ്കിടുകയായിരുന്നു മെത്രാപൊലീത്താ.

ഇരുപത് മിനിട്ടോളം നീണ്ടു നിന്ന അനുസ്മരണത്തിനിടെ പലപ്പോഴും തിരുമേനി വികാരാധീതനാകുന്നുണ്ടായിരുന്നു. നോർത്ത് അമേരിക്കാ -യൂറോപ്പ് ഭദ്രാസനം സംഘടിപ്പിച്ച സൂം അനുസ്മരണ യോഗത്തിൽ ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അനുസ്മരണ പ്രസംഗം നടത്തി. മാർത്തോമാ സഭക്ക് നോർത്ത് അമേരിക്കയിൽ ഭദ്രാസന ആസ്ഥാനം ആവശ്യമാണെന്നും അതിനുള്ള പ്രവർത്തനങ്ങൾക്ക് ജോൺ ലിങ്കന്റെ ഭാഗത്തു നിന്നും നിസ്സീമമായ സഹായ സഹകരണങ്ങളാണ് ലഭിച്ചതെന്നും എപ്പിസ്‌കോപ്പാ അനുസ്മരിച്ചു. ഭദ്രാസന ട്രഷററായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിശ്രമ രഹിതമായ പ്രവർത്തനമാണ് ലിങ്കൻ നടത്തിയതെന്നും എപ്പിസ്‌കോപ്പാ പറഞ്ഞു.

ജൂൺ 18 ന് നടന്ന സൂം സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏകദേശം എഴുന്നൂറോളം പേർ പങ്കെടുത്തതു തന്നെ ലിങ്കനെ എത്രമാത്രം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നുവെന്നതിന് അടിവരയിടുന്നതായിരുന്നു. മാർത്തോമ സഭയിലെ നിരവധി സീനിയർ പട്ടക്കാരും അത്മായരും, കുടുംബാംഗങ്ങളും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് അവരുടെ സ്മരണകൾ പങ്കുവച്ചു. നോർത്ത് അമേരിക്ക മുൻ ഭദ്രാസനാധിനും നിയുക്ത സഫ്രഗൻ മെത്രാപൊലീത്ത ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസും തോമസ് മാർ തിമത്തിയോസ് എപ്പിസ്‌കോപ്പാ എന്നിവരും അനുസ്മരണ പ്രസംഗം നടത്തി. മെത്രാപൊലീത്തായുടെ പ്രാർത്ഥനക്കും ആശീർവാദത്തിനുശേഷം അനുസ്മരണ സമ്മേളനം സമാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP