Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ വായനാദിനത്തിൽ പി എൻ പണിക്കർ അനുസ്മരണവും പുസ്തകമേറ്റുവാങ്ങലും നടന്നു

മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ വായനാദിനത്തിൽ പി എൻ പണിക്കർ അനുസ്മരണവും പുസ്തകമേറ്റുവാങ്ങലും നടന്നു

സ്വന്തം ലേഖകൻ

കുന്നത്തൂർ: അക്ഷര വഴിയിലെ അക്ഷര മഹർഷി പി എൻ പണിക്കരുടെ ഓർമ്മ ദിനം മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ വിപുലമായാ പരിപാടികളോടെയാണ് വരവേറ്റത്. മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനമിടുകയും ചെയ്ത പി.എൻ.പണിക്കരുടെ ചരമദിനം ജൂൺ 19 ആണ് വായന ദിനമായി ആചരിക്കപ്പെടുന്നത്. 'വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശമുയർത്തി ഗ്രന്ഥശാലയില്ലാത്ത ഒരു ഗ്രാമവും, കേരളത്തിലുണ്ടാകരുതെന്ന ചിന്തയുമായി പ്രവർത്തിച്ച, ഇദ്ദേഹം 1990ൽ കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിന് നിലമുഴുത് ഒരുക്കിയതിന് നേതൃത്വവും നൽകി. മാനവ വിജ്ഞാനത്തിന്റെ മഹത്തായ ഗ്രന്ഥാലയങ്ങൾ ഉണ്ടാക്കിയെടുത്ത നമ്മുടെ കൊച്ച് കേരളത്തിൽ വായന അന്യമാകുന്നു എന്ന പ്രചരണം ഉണ്ടെങ്കിലും ഇ- വായനയടക്കം പിൻതുടർന്ന് വായന സജീവമാകുന്നുണ്ട്.

മികവിന്റെ കേന്ദ്രങ്ങളായിരുന്ന ഗ്രന്ഥശാലകൾ ഗ്രാമീണ മേഖലകളിൽ പഴയ കാല ഓർമ്മപ്പെടുത്തലുകളടെ ശക്തമാകുന്നുണ്ട്.അച്ചടിച്ച വാക്കുകളുടെ പ്രഭാവവും ഗ്രന്ഥശാലയുടെ മൂല്യവും ഏറ്റവും നന്നായി ദൃശ്യമാകുന്നത് നാട്ടിൻ പുറങ്ങളിലാണ്.കേരളത്തിന്റെ ഏറ്റവും സമ്പന്നമായ സംസ്‌കാരമായിരുന്ന വായനയെ മികവാർന്ന രീതിയിൽ തിരികെ എത്തിക്കുകയും വായനശാലകൾ ആളനക്കമുള്ള സജീവതയുള്ള അക്ഷര സിരാകേന്ദ്രങ്ങളാക്കി അടയാളപെടുത്താനും കഴിയുന്നുണ്ട്.

മൂല്യച്യുതിയിലേയ്ക്ക് ഒരു തലമുറ വഴുതി വീഴുന്നത് നിസഹായതയോടെ കണ്ട് നിൽക്കാതെ, അക്ഷരങ്ങൾ രൂപപെടുത്തിയ മൂല്യബോധം പകർന്ന് നല്കുന്ന അറിവും വിജ്ഞാനവും കൂടുതൽ ആഴത്തിൽ സംരക്ഷിച്ച് പകർന്ന് നല്കി സമൂഹത്തോടുള്ള ഉത്തരവാദിത്വം സ്വയമേറ്റെടുത്താണ് ഗ്രാമീണ ഗ്രന്ഥശാലകൾ പ്രവർത്തിക്കുന്നത്. നിരക്ഷരതയുടെ ചങ്ങലകൾ ഭേദിച്ച് സാധാരണക്കാരനെ പുറത്ത് വരാൻ പ്രചോദിപ്പിച്ചത് ഗ്രാമീണ ഗ്രന്ഥശാലകളും പുസ്തകങ്ങളുമാണ്. അക്ഷരങ്ങളിലൂടെ ഒരു സമൂഹത്തിന്റെ ചലനങ്ങളെയും ചിന്തകളയും നിരിക്ഷണങ്ങളെയും ശരിയായ പൊതുബോധത്തിലേയ്ക്ക് നയിച്ച അറിവിന്റെ അക്ഷയഖനി നാടിന് സമ്മാനിച്ച പി എൻ പണിക്കരുടെ ഓർമ്മദിനം ഗ്രന്ഥശാലകളെല്ലാം വിപുലമായാണ് ആചരിക്കുന്നത്.

മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണം മഹാത്മ അയ്യൻകാളിയുടെ ഓർമ്മ ദിനത്തോടെ തുടങ്ങി. പ്രശസ്ത എഴുത്തുകാരനും ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിന്റ മുൻ പ്രിൻസിപ്പാളുമായ ഡോ: സി ഉണ്ണികൃഷ്ണൻ വിഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു. വായനദിനത്തിൽ പി എൻ പണിക്കർ അനുസ്മരണവും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും പ്രവാസിയുമായ മുഹമ്മദ് റാഫി കുഴുവേലിൽ നൽകിയ പുസ്തകങ്ങളുടെ ഏറ്റു വാങ്ങലും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ലത്തീഫ് പെരുംകുളം ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, പ്രസിഡന്റ് അനിൽ പി തോമസ്, ചക്കുവള്ളി പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അൻസർ സലീം ചരുവിള, നിസാം കാക്കാ, വിനുകുമാർ പാലമൂട്ടിൽ, സുമേഷ് ഇടവനാട്ട് ദിവ്യശക്തികുമാർ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP