Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യാ-ചൈന സംഘർഷത്തിൽ ഇടപെട്ട് റഷ്യ; പുതിയ അവകാശ വാദങ്ങൾ ഉന്നയിക്കരുതെന്ന് ചൈനയോട് ആവശ്യപ്പെട്ടത് മൂന്ന് രാജ്യങ്ങളും ഒരുമിച്ച് നടത്തിയ വീഡിയോ കോൺഫറൻസിൽ

ഇന്ത്യാ-ചൈന സംഘർഷത്തിൽ ഇടപെട്ട് റഷ്യ; പുതിയ അവകാശ വാദങ്ങൾ ഉന്നയിക്കരുതെന്ന് ചൈനയോട് ആവശ്യപ്പെട്ടത് മൂന്ന് രാജ്യങ്ങളും ഒരുമിച്ച് നടത്തിയ വീഡിയോ കോൺഫറൻസിൽ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഇന്ത്യക്ക് നേരെ നടക്കുന്ന ചൈനീസ് അതിക്രമങ്ങൾക്കെതിരെ റഷ്യയും. ഇരുരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചതായി റഷ്യയുടെ വിദേശകാര്യവകുപ്പ് സഹമന്ത്രി ഇഗർ മേർഗുലോവ് അറിയിച്ചു. ആഗോള പ്രതിരോധ രംഗത്ത് റഷ്യയ്ക്കുള്ള മേൽകൈ ഉപയോഗപ്പെടുത്തിയാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ റഷ്യ നിലയുറപ്പിക്കുന്നത്. മൂന്നു രാജ്യങ്ങളും ഒരുമിച്ചു നടത്തിയ വീഡിയോ കോൺഫറൻസിൽ റഷ്യ ചൈനയോട് സംഘർഷത്തിൽ അയവുവരുത്തുന്നതിനും പുതിയ അവകാശവാദം ഉന്നയിക്കാതിരിക്കാനും സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. ജൂൺ 17 നാണ് ഈ വിഷയത്തിൽ റഷ്യ ആദ്യമായി സംസാരിച്ചത്. ഈ വിവരം പുറത്തുവിട്ടത് റഷ്യയിലെ ഇന്ത്യൻ സ്ഥാനപതി ബാല വെങ്കിടേഷ് വർമ്മയാണ്.

ഏഷ്യൻ മേഖലയിലെ രണ്ട് മികച്ച സൈനിക ശക്തികളും സാമ്പത്തിക ശക്തികളുമാണ് ഇന്ത്യയും ചൈനയും. എന്നാൽ ചൈനയുടെ അനാവശ്യ മുന്നേറ്റമാണ് ഇന്ത്യയുമായി സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റഷ്യ വിലയിരുത്തിയിരിക്കുന്നത്. മൂന്ന് രാജ്യങ്ങളും ഒരു മിച്ച് നടത്തിയ വീഡിയോ കോൺഫറൻസിൽ റഷ്യ സംഘർഷത്തിൽ അയവുവരുത്താനും പുതിയ അവകാശവാദം ചൈന ഉന്നയിക്കാതിരിക്കാനും സംസാരിച്ചതായാണ് വിവരം.

ജൂൺ 17നാണ് ഇന്ത്യാ-ചൈനാ വിഷയത്തിൽ റഷ്യ ആദ്യമായി സംസാരിച്ചത്. റഷ്യയിലെ ഇന്ത്യൻ സ്ഥാനപതി ബാല വെങ്കിടേഷ് വർമയാണ് റഷ്യയുടെ ശക്തമായ ഇടപെടലിനെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഏഷ്യൻ മേഖലയിൽ മൂന്നുരാജ്യങ്ങളും നിർണ്ണായകമാണ്. ലോകത്തിലെ ശക്തമായ ഒരു സൈനിക-വാണിജ്യ മേഖലയാക്കി ഏഷ്യയെ മാറ്റുന്നതിന് ചൈനയുടെ നീക്കം തടസ്സമാണെന്ന ശക്തമായ വിശകലനം റഷ്യ നടത്തിയതായും വർമ പറഞ്ഞു.

അതിനിടെ, ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നൽകാൻ തയാറാണെന്ന് റഷ്യ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിൽ മിഗ് 29, എസ്‌യു 30 എം‌കെ‌ഐ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 30 ഓളം യുദ്ധവിമാനങ്ങൾ റഷ്യയിൽ നിന്ന് ഓർഡർ ചെയ്യാൻ ഇന്ത്യൻ വ്യോമസേന പദ്ധതിയിട്ടിരിക്കുകയാണ്. ഇക്കാര്യം മനസിലാക്കിയാണ് റഷ്യയുടെ മുൻകൂർ പ്രതികരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP