Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശാപ്പ് ചെയ്യാനായി എത്തിച്ച പോത്ത് വിരണ്ടോടി തകർത്തത് നിരവധി വാഹനങ്ങൾ; പിടികൂടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റത് പൊലീസുകാരൻ ഉൾപ്പെടെ ആറ് പേർക്ക്

കശാപ്പ് ചെയ്യാനായി എത്തിച്ച പോത്ത് വിരണ്ടോടി തകർത്തത് നിരവധി വാഹനങ്ങൾ; പിടികൂടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റത് പൊലീസുകാരൻ ഉൾപ്പെടെ ആറ് പേർക്ക്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിച്ചു. കൊല്ലം ചന്ദനത്തോപ്പിലാണ് സംഭവം. രണ്ട് മണിക്കൂറിനുശേഷം ഫയർഫോഴ്സും പൊലീസുകാരും നാട്ടുകാരും ചേർന്നാണ് പോത്തിനെ പിടികൂടിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരൻ ഉൾപ്പടെ ആറു പേർക്ക് പരിക്കേറ്റു. പൊലീസ് വാഹനവും തകർത്തു. വാഹനഗതാഗതം തടസ്സപ്പെട്ടു.

ഇന്ന് രാവിലെ 10 മണിയോടെയാണ് പോത്ത് കയർ പൊട്ടിച്ച് വിരണ്ടോടിയത് ചന്ദന തോപ്പ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന അറവുശാലയിലെ പോത്താണ് വിരണ്ടോടിയത്. അഗ്നിശമന സേനയുൾപ്പടെ ഉള്ളവർ സ്ഥലത്തെത്തിയാണ് പോത്തിനെ തളച്ചത്. ഇരുചക്ര വാഹനങ്ങളും ചെറു കാറുകളും ഉൾപ്പ നിരവധി വാഹനങ്ങൾ പോത്ത് തകർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP