Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് ദിവസത്തിനിടെ കണ്ടെത്തിയത് 56 കമ്പനികളുടെ നിയമലംഘനങ്ങൾ; ഖത്തറിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി

നാല് ദിവസത്തിനിടെ കണ്ടെത്തിയത് 56 കമ്പനികളുടെ നിയമലംഘനങ്ങൾ; ഖത്തറിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി

മറുനാടൻ ഡെസ്‌ക്‌

ദോഹ: ഉച്ചവിശ്രമ നിയമം ലംഘിച്ച 56 കമ്പനികൾക്കെതിരെ ഖത്തർ തൊഴിൽ പരിശോധനാ വകുപ്പ് നടപടിയെടുത്തു. കോൺട്രാക്ടിങ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് നിയമലംഘങ്ങൾ കണ്ടെത്തിയവയിൽ അധികവും. ഈ സ്ഥാപനങ്ങളുടെ തൊഴിൽ സ്ഥലങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ നിർദ്ദേശം നൽകി. ജൂൺ 15 മുതൽ 18 വരെ നടത്തിയ വ്യാപക പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ഉഷ്ണ കാലത്തെ ജോലി സമയക്രമം കർശനമായി പാലിക്കണമെന്ന് വിവിധ മേഖലകളിലെ സ്ഥാപനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. ജൂൺ 15 മുതൽ ഓഗസ്റ്റ് 30 വരെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ടാവുക. ഈ സമയങ്ങളിൽ രാവിലെയുള്ള ഷിഫ്റ്റ് അഞ്ച് മണിക്കൂറായി നിജയപ്പെടുത്തി ഉച്ചയ്ക്ക് 11.30ന് മുമ്പ് ജോലി അവസാനിപ്പിക്കണം. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് മൂന്ന് മണിക്കാണ് ആരംഭിക്കേണ്ടത്. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ 40280660 എന്ന ഹോട്ട്‍ലൈൻ നമ്പറിൽ ബന്ധപ്പെടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP