Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സച്ചിന്റെ കയ്യൊപ്പുള്ള ജേഴ്‌സിയും ബാറ്റും പന്തുമെല്ലാം ലേലത്തിന് വച്ചാൽ കിട്ടുക ശതകോടികൾ; നെഹ്‌റു സ്റ്റേഡിയത്തിലെ സംഭവിച്ചത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം; തൃപ്പുണ്ണിത്തറയിലേക്ക് സച്ചിൻ സൗജന്യമായി കൊടുത്ത വസ്തുക്കൾ കടത്തിയത് സെക്രട്ടറി ശ്രീജിത്ത് നായർ പോലും അറിയാതെ; പിന്നിൽ ജയേഷ് ജോർജ്ജും കാർത്തിക് വർമ്മയുമെന്ന നിലപാടിൽ കെസിഎ; വെബ്‌സൈറ്റിലെ ബിസിസിഐ ജോയിന്റ് സെക്രട്ടറിയുടെ നുഴഞ്ഞു കയറ്റത്തിലും കല്ലുകടി; കേരളാ ക്രിക്കറ്റ് പൊട്ടിത്തെറിയിലേക്ക്

സച്ചിന്റെ കയ്യൊപ്പുള്ള ജേഴ്‌സിയും ബാറ്റും പന്തുമെല്ലാം ലേലത്തിന് വച്ചാൽ കിട്ടുക ശതകോടികൾ; നെഹ്‌റു സ്റ്റേഡിയത്തിലെ സംഭവിച്ചത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം; തൃപ്പുണ്ണിത്തറയിലേക്ക് സച്ചിൻ സൗജന്യമായി കൊടുത്ത വസ്തുക്കൾ കടത്തിയത് സെക്രട്ടറി ശ്രീജിത്ത് നായർ പോലും അറിയാതെ; പിന്നിൽ ജയേഷ് ജോർജ്ജും കാർത്തിക് വർമ്മയുമെന്ന നിലപാടിൽ കെസിഎ; വെബ്‌സൈറ്റിലെ ബിസിസിഐ ജോയിന്റ് സെക്രട്ടറിയുടെ നുഴഞ്ഞു കയറ്റത്തിലും കല്ലുകടി; കേരളാ ക്രിക്കറ്റ് പൊട്ടിത്തെറിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സച്ചിൻ പവലിയനിൽ നിന്ന് കോടികളുടെ അമൂല്യ വസ്തുക്കൾ അടിച്ചു കൊണ്ടു പോയത് കെസിഎ സെക്രട്ടറി അറിയാതെ. കെസിഎയ്ക്ക് സച്ചിൻ തെണ്ടുൽക്കർ സൗജന്യമായി നൽകിയ അമൂല്യ വസ്തുക്കളാണ് മോഷണം പോയത്. ഇതോടെ കെസിഎ പ്രസിഡന്റും ബിസിസിഐ ജോയിന്റെ സെക്രട്ടറിയുമായ ജയേഷ് ജോർജ് പ്രതിക്കൂട്ടിലാവുകയാണ്. സച്ചിൻ പവലിയനിൽ എന്താണ് സംഭവിച്ചതെന്ന് കെസിഎ സെക്രട്ടറിക്ക് പോലും അറിയില്ലായിരുന്നു. ഇതാണ് മോഷണം പുറത്തു കൊണ്ടു വന്നത്.

അതിനിടെ ജയേഷ് ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ തിരിമറി പുറത്തു കൊണ്ടു വരാൻ സെക്രട്ടറി നടത്തിയ നീക്കമാണ് ഇതെന്ന വാദവും സജീവമാണ്. സച്ചൻ പവലിയനിൽ നിന്ന് സാധനങ്ങൾ കാണാതായതിന്റെ ഉത്തരവാദിത്തം ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബിനാണെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സച്ചൻ പവലിയൻ വിവാദങ്ങളിലെത്തുന്നത്. പിന്നീട് ചർച്ച മറ്റൊരു തലത്തിലായി. കൊച്ചി സ്റ്റേഡിയത്തിൽ നിന്ന് സാധനങ്ങൾ തൃപ്പുണ്ണിത്തുറയിലേക്ക് മാറ്റുകയായിരുന്നു. ഇത് മോഷണമാണെന്ന വാദമാണ് സജീവമാകുന്നത്.

അമൂല്യ വസ്തുക്കൾ സച്ചിൻ നൽകിയതുകൊച്ചിയിലെ സ്‌റ്റേഡിയത്തിൽ സൂക്ഷിക്കാനായിരുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ ടീമിന് പിന്നിലും സച്ചിനായിരുന്നു. ഈ സമയത്താണ് അവസാന ടെസ്റ്റിൽ അണിഞ്ഞ ജേഴ്‌സി ഉൾപ്പെടെ സച്ചിൻ കേരളാ ക്രിക്കറ്റ് അസോസിയേഷന് കൈമാറിയത്. ഇത് സച്ചിൻ വെറുതെ നൽകിയതാണ്. അതും ഒരു പ്രത്യേക കാരണത്തിന്. അതുകൊണ്ട് തന്നെ ഇതിനെ മറ്റൊരിടത്തേക്ക് മാറ്റാൻ സാധിക്കില്ല. ഇത് തൃപ്പുണ്ണിത്തുറയിലേക്ക് കെസിഎ സെക്രട്ടറി അറിയാതെ കൊണ്ടു പോയത് മോഷണമാണ്. മോഷണക്കുറ്റത്തിന് തൃപ്പുണ്ണിത്തുറ ക്ലബ്ബിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കെസിഎ സെക്രട്ടറി ശ്രീജിത്തും ഇതേ അഭിപ്രായക്കാരനാണ്.

സച്ചൻ പവലിയൻ പൊളിച്ചുമാറ്റിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനും(കെസിഎ) ജയേഷ് ജോർജിനുമെതിരെ ആഞ്ഞടിച്ച് ബിസിസിഐ മുൻ വൈസ് പ്രസിഡന്റും കെസിഎ മുൻ പ്രസിഡന്റുമായ ടി സി മാത്യു രംഗത്ത് വന്നിരുന്നു. പവലിയനിലെ സാധനങ്ങൾ ജയേഷ് ജോർജും കൂട്ടരും രഹസ്യമായി കടത്തിയെന്നും കള്ളൻ കപ്പലിൽ തന്നെയാണെന്നും ടി സി മാത്യു ആരോപിച്ചു. ഇത് ശരിവയ്ക്കുന്ന ഫോട്ടോകൾ മറുനാടനും ലഭിച്ചു. സച്ചിന കൊച്ചിയിൽ വയ്ക്കാൻ നൽകിയ സാധനങ്ങൾ എങ്ങനെ തൃപ്പുണ്ണിത്തുറയിൽ എത്തിച്ചെന്നതാണ് ഉയരുന്ന ചോദ്യം. എറണാകുളം ക്രിക്കറ്റ് അസോസിയേഷനെ നയിക്കുന്നത് കാർത്തിക് വർമ്മയാണ്. തൃപ്പുണ്ണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് പ്രതിനിധിയാണ് കാർത്തിക് വർമ്മ.

ജയേഷ് ജോർജിന്റെ അറിവോടെ കാർത്തിക് വർമ്മ പവലിയനിലെ സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തുമെല്ലാം എടുത്തുകൊണ്ടുപോയി എന്നാണ് ആരോപണം. പവലിയനിലെ വസ്തുക്കൾ 2018ൽ തൃപ്പൂണിത്തുറ സ്റ്റേഡിയിത്തിൽ നടത്തിയ എക്‌സിബിഷനിൽ പ്രദർശിപ്പിച്ചു. പിന്നീട് ഇവ പവലിയനിലേക്ക് തിരിച്ചെത്തിച്ചില്ല. 2017 ൽ കാണാതായ വസ്തുക്കളുടെ പേരിൽ ഇപ്പോൾ വിവാദം ഉണ്ടാക്കുന്നത് പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണെന്നും ടി സി മാത്യു ആരേപിച്ചിട്ടുണ്ട്. കാർത്തിക് വർമ്മയും ജയേഷ് ജോർജ്ജും തമ്മിലെ അവിശുദ്ധ സഖ്യമാണ് സാധനങ്ങൾ മോഷ്ടിച്ചതെന്ന അഭിപ്രായത്തിലാണ് കെസിഎ സെക്രട്ടറി ശ്രീജിത്ത് നായരും നിലവിലെ പ്രസിഡന്റ് സാജൻ കെ വർഗ്ഗീസും.

കെസിഎയിൽ ജയേഷ് ജോർജ് തെറ്റായ ഇടപെടൽ നടത്തുന്നുവെന്ന ആരോപണവും ശ്രീജിത്ത് നായർക്കും സാജൻ വർഗ്ഗീസിനുമുണ്ട്. കെസിഎയുടെ വെബ് സൈറ്റിൽ പോലും ജയേഷ് ജോർജിന്റെ ചിത്രമാണ് ആദ്യമുള്ളത്. കെസിഎ ഭാരവാഹികൾക്ക് കിട്ടേണ്ട പ്രാധാന്യമാണ് ജയേഷ് ജോർജ് തട്ടിയെടുക്കുന്നത്. കെസിഎ ഭാരവാഹികൾക്ക് ശേഷമാണ് ബിസിസിഐ ഭാരവാഹിയുടെ ചിത്രം കൊടുക്കേണ്ടത്. കെസിഎയിലെ കാര്യങ്ങൾ നിശ്ചയിക്കുന്നതിൽ ബിസിസിഐ ഭാരവാഹിയെന്ന നിലയിൽ ജയേഷ് കളിക്കുകയാണെന്നാണ് ആരോപണം. കെസിഎയുടെ വെറും ബിസിസിഐ മെമ്പർ മാത്രമാണ് ജയേഷെന്നും ഇവർ പറയുന്നു. ഇതോടെ സച്ചിൻ പവലിയൻ വിവാദത്തിൽ കെസിഎയും ജയേഷിനെ തള്ളി പറയുകയാണ്.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് മുമ്പ് സൗരവ് ഗാംഗുലിയായിരുന്നു. എന്നാൽ ബിസിസിഐ അധ്യക്ഷനായതോടെ ബംഗാളിലെ നേതൃത്വം അവിഷേക് ഡാൽമിയയ്ക്ക് കൈമാറി. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹി പേജിൽ സൗരവ് ഗാംഗുലിയുടെ ചിത്രമേ ബിസിസിഐ അധ്യക്ഷ സ്ഥാനമോ ഇല്ല. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധിയായ ബിസിസിഐ സെക്രട്ടറിക്കും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പേജിൽ അമിത പ്രാധാന്യമില്ല. ഇപ്പോഴും കേരളാ ക്രിക്കറ്റ് അസോസിയഷനെ നയിക്കുന്നത് ജയേഷ് ജോർജ് എന്ന വിധമാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ വെബ് പേജിലെ അമിത പ്രാധാന്യം. ഇതും ശ്രീജിത്ത് അടക്കമുള്ളവരെ ചൊടിപ്പിക്കുന്നുണ്ട്.

എന്നാൽ കൊച്ചിയിലെ മോഷണ കേസിൽ പെടാതിരിക്കാനാണ് ജയേഷിനെ ഇപ്പോഴത്തെ ഭാരവാഹികൾ കെസിഎയ്ക്കുള്ളിൽ തള്ളി പറയുന്നതെന്ന ചർച്ചയും സജീവമാണ്. സച്ചിനേയും ക്രിക്കറ്റിനേയും ജയേഷും സംഘവും അപമാനിച്ചുവെന്നാണ് ടിസി മാത്യുവിന്റെ നിലപാട്. ജയേഷ് ജോർജും കേരള ഫുട്‌ബോൾ അസോ.സെക്രട്ടറി അനിൽ കുമാറും ചേർന്ന് സ്‌കോർ ലൈൻ എന്ന കമ്പനി നടത്തുന്നുണ്ട്. ക്രിക്കറ്റും ഫുട്‌ബോളും വളർത്തുകയാണ് കമ്പനിയും ലക്ഷ്യം. ബിസിസിഐ ഔദ്യോഗിക സ്ഥാനത്തിരുന്ന് സ്വകാര്യ കമ്പനി നടത്തുന്നത് ലോധ കമ്മിറ്റി ശുപാർശകൾക്കെതിരാണെന്നും ടിസി മാത്യു പറയുന്നു.

ജയേഷിന്റെ ഭാര്യയുടെ പേരിലുള്ള പി ആർ കമ്പനി കെസിഎയിൽ നിന്ന് പണം തട്ടിയെടുത്തു. ഡീസൽ മോഷ്ടിച്ചത് പിടികൂടിയതിലുള്ള വൈരാഗ്യം തീർക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും ടി സി മാത്യു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP