Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗൺ നീണ്ടതോടെ വരുമാനം നിലച്ചു; മക്കളെ കൊന്ന് ദമ്പതിമാർ ആത്മഹത്യ ചെയ്തു

ലോക്ഡൗൺ നീണ്ടതോടെ വരുമാനം നിലച്ചു; മക്കളെ കൊന്ന് ദമ്പതിമാർ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

പുണെ: ലോക്ഡൗൺ നീണ്ടതോടെ ജീവിതം പ്രതിസന്ധിയിലായ് ദമ്പതിമാർ രണ്ടുമക്കളെ കൊന്ന് ആത്മഹത്യചെയ്തു. പുണെ ബിബേ വാഡി സുഖസാഗർ നഗറിലെ വാടകവീട്ടിലാണ് സംഭവം. പുണെയിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള തിരിച്ചറിയൽകാർഡ് നിർമ്മാണം നടത്തിവന്നിരുന്ന അടുൽ ദത്തത്രയ ഷിൻഡെ (33), ഭാര്യ ജയ (32), മക്കളായ ഋഗ്വേദ് (6) അന്തര (3) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ വീടിന്റെ വാതിൽ പൊളിച്ചാണ് പൊലീസ് കണ്ടെത്തിയത്.

ദമ്പതികൾ രണ്ടുമക്കളെയും കഴുത്തുഞെരിച്ചു കൊന്നശേഷം കിടപ്പുമുറിയിലെ സീലിങ് ഫാനിൽ ദമ്പതിമാർ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ദമ്പതിമാർ ഒപ്പിട്ട ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അനുഭവപ്പെട്ട ജീവിതനൈരാശ്യം കാരണമാണ് തങ്ങളുടെയും മക്കളുടെയും ജീവിതം അവസാനിപ്പിക്കുന്നതെന്നാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുള്ളതെന്ന് കേസന്വേഷിക്കുന്ന ഭാരതീ വിദ്യാപീഠ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മഹേന്ദ്ര പാട്ടീൽ മാധ്യമങ്ങളെ അറിയിച്ചു.

അടുൽ ദത്തത്രയ ഷിൻഡെയും കുടുംബവും സുഖസാഗർ നഗറിൽ വാടകഫ്‌ളാറ്റിലാണ് താമസം. മാർച്ച് 24 മുതൽ തുടങ്ങിയ ലോക്ഡൗൺ ഇപ്പോഴും തുടരുകയാണിവിടെ. വിദ്യാർത്ഥികൾക്കുള്ള തിരിച്ചറിയൽകാർഡിനുള്ള ഓർഡറുകൾ നിലച്ചതോടെ ബിസിനസ് പൊളിഞ്ഞതുകാരണമാകാം ദമ്പതിമാർ കടുംകൈ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP