Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റിന് 9000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ച് കമ്പനി; 43,000 രൂപയുടെ എട്ട് ജിബി റാം പതിപ്പ് 34,999 രൂപയ്ക്ക് വാങ്ങാം

സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റിന് 9000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ച് കമ്പനി; 43,000 രൂപയുടെ എട്ട് ജിബി റാം പതിപ്പ് 34,999 രൂപയ്ക്ക് വാങ്ങാം

സ്വന്തം ലേഖകൻ

വളരെ ഏറെ പുതുമകളോടെ സാംസങ് ഈ വർഷം പുറത്തിറക്കിയ ഫോണാണ് സാംസങ് ഗാലക്സി നോട്ട് 10. വില അൽപ്പം കൂടുതലായിരുന്നെങ്കിലും ഈ ഫോണിന് ആവശ്യക്കാരും വളരെ കൂടുതലായിരുന്നു. എന്നാൽ ഇപ്പോൾ ഈ ഫോണുകൾക്ക് 9000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനികൾ. ആറ് ജിബി റാം പതിപ്പിന് 41,000 രൂപയും എട്ട് ജിബി റാം പതിപ്പിന് 43,000 രൂപയുമായിരുന്നു പുറത്തിറക്കുമ്പോൾ ഫോണിന്റെ വില.

ഇപ്പോൾ ഈ രണ്ട് പതിപ്പിന്റേയും വില 4000 രൂപ കുറഞ്ഞിരിക്കുകയാണ്. അതായത് ഫോണുകൾ യഥാക്രമം 37,999 രൂപയ്ക്കും 39,999 രൂപയ്ക്കും വാങ്ങാം. എന്നാൽ സിറ്റിബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്ന തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് 5000 രൂപയുടെ കാഷ്ബാക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. അതോടെ ഫോണിന്റെ വിലയിൽ 9000 രൂപയുടെ കുറവാണ് രേഖപ്പെടുത്തുക. ഇതുവഴി ഫോണുകളുടെ വില 32,999 രൂപയിലേക്കും 34,999 രൂപയിലേക്കും കുറയും.

ഉപയോക്താക്കൾക്കുള്ള ഇഎംഐ ഓപ്ഷനിലും സാംസങ് മാറ്റം വരുത്തിയിട്ടുണ്ട്. ഗാലക്സി നോട്ട് 10 ലൈറ്റ് വാങ്ങുന്നവർക്ക് ഒമ്പത് മാസത്തെ നോ കോസ്റ്റ് ഇഎംഐ ലഭിക്കും. രണ്ട് മാസത്തെ യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷനും ഉണ്ടാവും. ഈ ഓഫറുകൾ ജൂൺ 30 വരെയാണ് ലഭിക്കുക.

6.7 ഇഞ്ച് ഫുൾ എച്ച്ഡി എസ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്. ഓൺ സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ, ഒക്ടാകോർ പ്രൊസസർ, എട്ട് ജിബി വരെയുള്ള റാം, 128 ജിബി വരെയുള്ള ഇന്റേണൽ മെമ്മറി എന്നിവ ഗാലക്സി നോട്ട് 10 ലൈറ്റിനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP