Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശപ്പകറ്റാൻ സിംഹകൂട്ടം ആക്രമിച്ച് കീഴ്‌പ്പെടുത്തിയത് ഗർഭിണിയായ ജിറാഫിനെ; വയറ്റിലുള്ള കുഞ്ഞ് ജിറാഫിനെ കടിച്ചു വലിച്ച് കാടുകയറി മറ്റൊരു സിംഹം: മനുഷ്യന് മനസ്സിലാവാത്ത കാട്ടു നീതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

വിശപ്പകറ്റാൻ സിംഹകൂട്ടം ആക്രമിച്ച് കീഴ്‌പ്പെടുത്തിയത് ഗർഭിണിയായ ജിറാഫിനെ; വയറ്റിലുള്ള കുഞ്ഞ് ജിറാഫിനെ കടിച്ചു വലിച്ച് കാടുകയറി മറ്റൊരു സിംഹം: മനുഷ്യന് മനസ്സിലാവാത്ത കാട്ടു നീതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

സ്വന്തം ലേഖകൻ

കാട്ടു നീതി ചിലപ്പോൾ മനുഷ്യ മനസ്സിനെ വല്ലാതെ വേട്ടയാടാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗർഭിണിയായ ജിറാഫിനെ കൊന്ന് അതിന്റഎ വയറ്റിൽ കിടന്ന കുഞ്ഞിനെ വരെ തിന്നുന്ന കാടത്തത്തിന്റെ വീഡിയോ ആണ് മൃഗസ്‌നേഹികളുടെ കണ്ണു നനയിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. സഫാരിക്കിറങ്ങിയ ലോഡ്ജ് ഉടമയായ മാർക്കും സംഘവുമാണ് ഈ വീഡിയോ പകർത്തിയത്.

ജൂൺ 10ന് രാവിലെ ആറരയോടെയാണ് മാർക്കും സംഘവും പാർക്കിൽ സഫാരിക്കിറങ്ങിയത്. ഇവരെത്തുമ്പോൾ ഏഴംഗ സിംഹങ്ങൾ കൂ്ട്ടമായി നിന്ന് എന്തോ ഭക്ഷിക്കുന്നതാണ് കണ്ടത്. കാമറ അഴർ സിംഹങ്ങൾക്ക് നേരെ തിരിച്ചു. ഏഴ് ആൺ സിംഹങ്ങൾ ഊഴമനുസരിച്ച് ജിറാഫിനെ ഭക്ഷിക്കുന്ന കാഴ്ചയായിരുന്നു അത്. വേട്ടയാടിയ പെൺ സിംഹങ്ങളും സമീപത്തുണ്ടായിരുന്നു.

പിന്നീടെത്തിയ രണ്ട് ആൺ സിംഹങ്ങളും ഒരു പെൺസിംഹവും ജിറാഫിനെ ഭക്ഷിച്ചു മടങ്ങിയ ശേഷമാണ് മറ്റൊരു സംഭവം സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ഒടുവിലെത്തിയ ആൺസിംഹം ജിറാഫിന്റെ വയറിനുള്ളിൽ നിന്നും ഗർഭാവസ്ഥയിലുള്ള ജിറാഫിന്റെ കുഞ്ഞിനെ വലിച്ചെടുത്തു. അപ്പോൾ മാത്രമാണ് ഗർഭിണിയായ ജിറാഫിനെയാണ് സിംഹക്കൂട്ടം ഇരയാക്കിയതെന്ന് മാർക്കിനും സംഘത്തിനും മനസ്സിലായത്. കുഞ്ഞ് ജിറാഫിനെയും കടിച്ചുവലിച്ച് സിംഹം കാടിനുള്ളിലേക്ക് മറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തിയ കഴുതപ്പുലികളുടെ സംഘത്തെ തുരത്തുന്ന കാട്ടാനയും ദൃശ്യത്തിലുണ്ട്. വൈകുന്നേരം അഞ്ചരയായപ്പോഴേക്കും ജിറാഫ് കിടന്ന സ്ഥലത്തെ അവശിഷ്ടങ്ങൾ ഭക്ഷിക്കാൻ ഏതാനും കഴുകന്മാർ മാത്രമാണ് അവശേഷിച്ചതെന്നും സംഘം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP