Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഠിക്കാൻ ഇത്തിരി വെട്ടത്തിനായി വാമികയും വസന്തും നടത്തിയ കുത്തിയിരിപ്പ് സമരം ഏറ്റു; തിരുവല്ലയിലെ അഞ്ചാം ക്ലാസുകാരിക്കും എട്ടാം ക്ലാസുകാരനും ഇനി മെഴുകുതിരി വേണ്ട; വൈദ്യുതി വെളിച്ചത്തിൽ ഓൺലൈൻ പഠനമാവാം; സമരച്ചൂടിൽ കണക്ഷൻ പുനഃസ്ഥാപിച്ച് കെഎസ്ഇബി

പഠിക്കാൻ ഇത്തിരി വെട്ടത്തിനായി വാമികയും വസന്തും നടത്തിയ കുത്തിയിരിപ്പ് സമരം ഏറ്റു; തിരുവല്ലയിലെ അഞ്ചാം ക്ലാസുകാരിക്കും എട്ടാം ക്ലാസുകാരനും ഇനി മെഴുകുതിരി വേണ്ട; വൈദ്യുതി വെളിച്ചത്തിൽ ഓൺലൈൻ പഠനമാവാം; സമരച്ചൂടിൽ കണക്ഷൻ പുനഃസ്ഥാപിച്ച് കെഎസ്ഇബി

എസ്.രാജീവ്‌

തിരുവല്ല : വീട്ടിൽ വൈദ്യുത കണക്ഷൻ ലഭിക്കുന്നതിനായി വാമികയും വാസന്തും നടത്തിയ പ്രതിഷേധം ഫലം കണ്ടു. അഞ്ചാം ക്ലാസുകാരി വാമികയ്ക്കും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വസന്തിനും ഇനി വൈദ്യുതി വെളിച്ചത്തിൽ പഠനം തുടരാം. നാല് വർഷം മുമ്പ് വിശ്ചേദിക്കപ്പെട്ട വൈദ്യുതി വെളിച്ചം വീട്ടിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് ഈ കുരുന്നുകൾ- വൈദ്യുതി ലഭിക്കുന്നതിനായി വാമികയും വസന്തും മാതാപിതാക്കളും കാവുംഭാഗം കെ എസ് ഇ ബി സെക്ഷൻ ഓഫീസിന് മുമ്പിൽ ഇന്ന് രാവിലെ നടത്തിയ കുത്തിയിരിപ്പ് സമരം മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു.

ഇതിന് പിന്നാലെ വൈകിട്ട് ആറരയോടെ കെ എസ് ഇ ബി സബ് എഞ്ചിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർ നേരിട്ടെത്തി വൈദ്യുത കണക്ഷൻ നൽകുകയായിരുന്നു. വീട്ടിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് ഇരുവർക്കും കടമ്പകൾ ഏറെയായിരുന്നു. അര കിലോമീറ്റർ അകലെയുള്ള ബന്ധുവീട്ടിലെത്തി മൊബൈൽ ഫോൺ ചാർജ് ചെയ്തായിരുന്നു ഇരുവരും ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നത്.

ബന്ധുവിന്റെ വീട്ടിൽ മൊബൈൽ ചാർജിങ്ങ് സാധ്യമാകാത്ത സാഹചര്യങ്ങളിൽ ഇരുവരുടെയും ഓൺലൈൻ ക്ലാസുകളിൽ പലതും നഷ്ടമാകുന്ന സാഹചര്യത്തിലാണ് പെരിങ്ങര പഞ്ചായത്തിൽ ഏഴാം വാർഡിൽ വേങ്ങൽ ആത്തനാട്ടിൽ വീട്ടിൽ സുരേഷ് - ലില്ലിക്കുട്ടി ദമ്പതികൾ മക്കളുമൊത്ത് കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ പ്രതിഷേധ സമരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു കെ എസ് ഇ ബി ഉദ്യോഗസ്ഥർ എത്തി വൈകിട്ട് ആറരയോടെ വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്. വൈദ്യുതി കണക്ഷനു വേണ്ടി കാലങ്ങളായി കെ എസ് ഇ ബി ഓഫീസിൽ കയറിയിറങ്ങിയിട്ടും തട്ടുമുട്ട് വാദങ്ങൾ നിരത്തി അധികൃതർ കണക്ഷൻ നൽകുന്നതിൽ താമസം വരുത്തിയ കണക്ഷനാണ് കുരുന്നുകൾ നടത്തിയ പ്രതിഷേധത്തിലും മാധ്യമ ഇടപെടലിലൂടെയും
സാധ്യമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP