Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രായത്തെ മാനിച്ച് യുവാവ് എണീറ്റ് നൽകിയപ്പോൾ യുവതിയുടെ അടുത്ത സീറ്റിൽ ഇരുന്നു; വിമാനത്തിൽ ലൈറ്റ് ഓഫാക്കിയതോടെ യുവതിയുടെ കയ്യിൽ പിടിച്ചു; നീട്ടിവളർത്തിയ മുടിയും വ്യത്യസ്തമായ വസ്ത്രധാരണവും യാത്രക്കാരിൽ പലരും ആദ്യംതന്നെ പ്രത്യേകം ശ്രദ്ധിച്ചു: ഫ്‌ളൈറ്റിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം കാട്ടിയത് സഹയാത്രികനായ 60 കാരൻ

പ്രായത്തെ മാനിച്ച് യുവാവ് എണീറ്റ് നൽകിയപ്പോൾ യുവതിയുടെ അടുത്ത സീറ്റിൽ ഇരുന്നു; വിമാനത്തിൽ ലൈറ്റ് ഓഫാക്കിയതോടെ യുവതിയുടെ കയ്യിൽ പിടിച്ചു; നീട്ടിവളർത്തിയ മുടിയും വ്യത്യസ്തമായ വസ്ത്രധാരണവും യാത്രക്കാരിൽ പലരും ആദ്യംതന്നെ പ്രത്യേകം ശ്രദ്ധിച്ചു: ഫ്‌ളൈറ്റിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം കാട്ടിയത് സഹയാത്രികനായ 60 കാരൻ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായത്തെ ബഹുമാനിച്ച് യുവാവ് എണിറ്റ് നൽകിയപ്പോൾ യുവതിയുടെ അടുത്ത ആസീറ്റിൽ ഇരുന്നു. വിമാനത്തിൽ ലൈറ്റ് ഓഫാക്കിയതോടെ യുവതിയുടെ കയ്യിൽ പിടിച്ചു. നീട്ടിവളർത്തിയ മുടിയും വ്യത്യസ്തമായ വസ്ത്രധാരണവും. യാത്രക്കാരിൽ പലരും ആദ്യംതന്നെ പ്രത്യേകം ശ്രദ്ധിച്ചു. വിമാനത്തിൽവെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയത് സഹയാത്രികൻ അബ്ദുൾ ഖാദർ 60വയസ്സുകാരൻ. വിമാനം കരിപ്പൂരിൽ ഇറങ്ങിയതോടെ പുറത്തേക്കു പോകുന്നതിനിടയിലാണ് യാത്രക്കാർ പിറകിൽനിന്നും വലിയ ശബ്ദവും ഉന്തുംതള്ളും കണ്ടത്.

അപ്പോഴാണ് യുവതിക്ക് വിമാനത്തിൽവെച്ച് ലൈംഗികാതിക്രമം നേരിട്ട കാര്യം മറ്റു യാത്രക്കാരും അറിയുന്നത്. തുടർന്നാണ് പ്രതി പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ ഖാദറിനെതിരെയാണ് തിരൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തത്. അബ്ദുൽ ഖാദറിനെ യാത്രക്കാരിൽ പലരും നേരത്തെ ശ്രദ്ധിച്ചിരുന്നു. പ്രത്യേക വസ്ത്രധാരണരീതിയിൽ മുടിയൊക്കെ നീട്ടി വളർത്തിയ വ്യക്തിയായിരുന്നു അബ്ദുൽ ഖാദർ.

വിമാനം പുറപ്പെടും മുമ്പ് പരാതിക്കാരിയായ യുവതിയുടെ അടുത്ത സീറ്റിൽ ഇരുന്നിരുന്നത് ആദ്യം മലപ്പുറത്തുകാരൻ തന്നെയായ മറ്റൊരു യുവാവായിരുന്നു. പ്രായമുള്ള അബ്ദുൽ ഖാദർ നടന്നു വരുന്നത് കണ്ടപ്പോൾ ചെറുപ്പക്കാരൻ എണീറ്റ് മാറിക്കൊടുക്കുകയായിരുന്നു. നിങ്ങൾ ഇവിടെ ഇരുന്നോളു ഞാൻ അപ്പുറത്തേക്ക് മാറിയിരിക്കാമെന്ന് പറയുകയായിരുന്നു. ഇയാളുടെ പ്രായത്തെ ബഹുമാനിച്ചാണ് യുവാവ് സീറ്റ് മാറിക്കൊടുത്തത്. അവസാനം വിമാനം ഇറങ്ങിയപ്പോഴാണ് യുവതി യാത്രക്കാരോട് വിവരം പറഞ്ഞത്. പ്രശ്നം ഗുരുതരമാകുമെന്ന് കരുതി വിമാനത്തിനുള്ളിൽനിന്നും എയർപോർട്ടിനുള്ളിൽനിന്നും ആരും പ്രതിയെ കൈവെച്ചില്ലെങ്കിൽ പലരും ഇയാളോട് ക്ഷോഭിച്ചു സംസാരിച്ചു.

വിമാനത്തിൽ തൊട്ടടുത്ത സീറ്റിലിരുന്ന ഖാദർ തന്നോടു അപമര്യാദയായി പെരുമാറിയെന്നാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു യുവതി പരാതി നൽകിയത്. ഇതു പിന്നീട് കരിപ്പൂർ പൊലീസിന് കൈമാറുകയായിരുന്നു. രാത്രി മസ്‌ക്കറ്റിൽ നിന്നു പുറപ്പെട്ട വിമാനത്തിൽ ലൈറ്റ് ഓഫാക്കിയതു മുതൽ തൊട്ടടുത്ത സീറ്റിലിരുന്ന അറുപതുകാരനായ അബ്ദുൾ ഖാദർ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഇന്ന് പുലർച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനമിറങ്ങിയ ഉടൻ യുവതിയുടെ ഭർത്താവ് ഇമെയിലിൽ പരാതി അയച്ചെങ്കിലും ഇതു പൊലീസിനു ലഭിച്ചിരുന്നില്ല. ക്വാറന്റൈനിലായ യുവതിക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാനും കഴിഞ്ഞില്ല. പിന്നീട് മലപ്പുറം എസ്‌പിക്ക് പരാതി നൽകിയതോടെയാണ് കരിപ്പൂർ പൊലീസ് കേസെടുത്തത്.

വിമാനമിറങ്ങിയ ഉടൻ യുവതിയുടെ ഭർത്താവ് ഇമെയിലിൽ പരാതി അയച്ചെങ്കിലും അത് പൊലീസിന് ലഭിച്ചിരുന്നില്ല. ക്വാറന്റീനിലായ യുവതിക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാനും കഴിഞ്ഞില്ല. പിന്നീട് മലപ്പുറം എസ്‌പിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കരിപ്പൂർ പൊലീസ് കേസെടുത്തത്.

ഇന്നലെ രാത്രി മസ്‌കറ്റിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. യാത്ര തുടങ്ങിയ ശേഷം ലൈറ്റ് ഓഫാക്കിയത് മുതൽ തൊട്ടടുത്ത സീറ്റിലിരുന്ന അറുപതുകാരനായ അബ്ദുൾ ഖാദർ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. സെക്ഷൻ 354 പ്രകാരമാണ് അബ്ദുൾ ഖാദറിനെതിരെ പൊലീസ് കേസെടുത്തത്.

പരാതി കിട്ടാത്തതിനാലാണ് കേസെടുക്കാൻ വൈകിയതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കരിപ്പൂർ പൊലീസ് അറിയിച്ചു. യുവതിയുടെ മൊഴി വിശദാമായി പൊലീസ് എടുക്കും. അതിന് ശേഷമാകും പ്രതിയെ അറസ്റ്റ് ചെയ്യുക. പ്രതിയെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. അതിശക്തമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാകുമെന്നാണ് സൂചന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP