Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാനിറ്റൈസർ വിൽക്കാൻ ഇനിമുതൽ ലൈസൻസ് വേണം; അനുമതിയില്ലാതെ സാനിറ്റൈസർ നിർമ്മിച്ചാൽ നടപടിയെന്നും ഡ്രഗ്‌സ് കൺട്രോളർ

സാനിറ്റൈസർ വിൽക്കാൻ ഇനിമുതൽ ലൈസൻസ് വേണം; അനുമതിയില്ലാതെ സാനിറ്റൈസർ നിർമ്മിച്ചാൽ നടപടിയെന്നും ഡ്രഗ്‌സ് കൺട്രോളർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാനിറ്റൈസർ വിൽക്കാൻ ഇനി ലൈസൻസ് നിർബന്ധം. ചില്ലറ വ്യാപാരികൾ 20 എ ലൈസൻസ് എടുക്കണം. മൊത്തവിതരണ ഏജൻസികൾക്ക് ബി ലൈസൻസ് വേണം. അനുമതിയില്ലാതെ സാനിറ്റൈസർ നിർമ്മിച്ചാൽ നടപടിയെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ഗുണനിലവാരമില്ലാത്ത സാനിറ്റൈസർ വ്യാപകമായതിനെ തുടർന്നാണ് നിയന്ത്രണം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത സാനിറ്റൈസർ നിർമ്മിക്കുന്നതും വിൽക്കുന്നതും വർധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാപകമായി ഗുണനിലവാരമില്ലാത്ത സാനിറ്റൈസർ കണ്ടെത്തിയിരുന്നു. ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽ 20 എ ലൈസൻസ് എടുക്കണം. മരുന്ന് വിതരണക്കാരല്ലാത്തവർ മൊത്തവിതരണം നടത്തുകയാണെങ്കിൽ 20 ബി ലൈസൻസ് എടുക്കണം. സാനിറ്റൈസർ ആരെങ്കിലും ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് ലൈസൻസ് നിർബന്ധമാണ്.ഓരോ ജില്ലയിലും അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളറിൽ നിന്നാണ് വ്യാപാരികൾ ലൈസൻസ് എടുക്കേണ്ടത്. സൂപ്പർ മാർക്കറ്റുകൾക്ക് ഇത് നിർബന്ധമാണ്. മരുന്ന് കടകൾക്ക് ബാധകമല്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP