Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്ട്രേലിയയിൽ‌ രൂക്ഷമായ സൈബർ ആക്രമണം; അതിക്രമം നടന്നത് സർക്കാർ, വ്യവസായം, രാഷ്ട്രീയ സംഘടനകൾ, വിദ്യാഭ്യാസം, ആരോഗ്യം, അവശ്യ സേവന ദാതാക്കൾ ഉൾപ്പെടെ നിരവധി മേഖലകളെ ലക്ഷ്യംവെച്ച്; ആക്രമണകാരി ചൈനയാണെന്ന് റിപ്പോർട്ടുകൾ; ഇന്ത്യക്ക് നേരെയും ആക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പുമായി സൈഫേർമ

ഓസ്ട്രേലിയയിൽ‌ രൂക്ഷമായ സൈബർ ആക്രമണം; അതിക്രമം നടന്നത് സർക്കാർ, വ്യവസായം, രാഷ്ട്രീയ സംഘടനകൾ, വിദ്യാഭ്യാസം, ആരോഗ്യം, അവശ്യ സേവന ദാതാക്കൾ ഉൾപ്പെടെ നിരവധി മേഖലകളെ ലക്ഷ്യംവെച്ച്; ആക്രമണകാരി ചൈനയാണെന്ന് റിപ്പോർട്ടുകൾ; ഇന്ത്യക്ക് നേരെയും ആക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പുമായി സൈഫേർമ

മറുനാടൻ ഡെസ്‌ക്‌

കാൻബെറ: ഓസ്ട്രേലിയയിലെ സർക്കാർ സ്ഥാപനങ്ങളെയും സ്വകാര്യസ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് രൂക്ഷമായ സൈബറാക്രമണം. പ്രധാനമന്ത്രി സ്കോട്ട് മോറിസൻ തന്നെയാണ് സർക്കാർ സ്ഥാപനങ്ങൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നേരെ സൈബർ ആക്രമണം എന്ന് വെളിപ്പെടുത്തിയത്. “അത്യാധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുള്ള, സർക്കാർ നിയന്ത്രിത സൈബർ ആക്രമണമാണ്” നടക്കുന്നതെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. ഓസ്ട്രേലിയൻ സർക്കാരിന് ഇതേക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതായും, അതേക്കുറിച്ച് ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് രാജ്യമാണ് ഇതിനു പിന്നിലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല.

അതേസമയം, ഇന്നുണ്ടായ സെബർ ആക്രമണത്തിന് പിന്നിൽ ചൈനയാണെന്ന് ഓസ്ട്രേലിയൻ സർക്കാർ ഏജൻസികൾ വിശ്വസിക്കുന്നതായി ദി ന്യൂ ഡെയ്ലി റിപ്പോർട്ട് ചെയ്യുന്നു. ഏതോ രാജ്യത്തിന്റെ അറിവും പിന്തുണയുമുള്ള സൈബർ അതിക്രമമാണ് അരങ്ങേറിയതെന്ന് കാൻബെറയിൽ അടിയന്തിരമായി നടത്തിയ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. സർക്കാർ, വ്യവസായം, രാഷ്ട്രീയ സംഘടനകൾ, വിദ്യാഭ്യാസം, ആരോഗ്യം, അവശ്യ സേവന ദാതാക്കൾ, മറ്റ് നിർണായക ഇൻഫ്രാസ്ട്രക്ചർ ഓപ്പറേറ്റർമാർ എന്നിവയുൾപ്പെടെ വിവിധ മേഖലകളെ ഹാക്കർമാർ പ്രവർത്തനം ലക്ഷ്യമിടുന്നതായി മോറിസൺ ചൂണ്ടിക്കാട്ടി.

ആക്രമണകാരി ചൈനയാണെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ ജെന്നിങ്‌സ് പറഞ്ഞു.അതേസമയം ചൈന, റഷ്യ, ഇറാൻ എന്നിവയിൽ ഒരു രാജ്യമാകാം സൈബർ ആക്രമണത്തിനു പിന്നിലെന്ന് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് അറിയിച്ചു.

സർക്കാരിന്റെ എല്ലാ തലങ്ങളെയും, വ്യവസായ വാണിജ്യ രംഗത്തെയും, രാഷ്ട്രീയ പാർട്ടികളെയും, വിദ്യാഭ്യാസം, ആരോഗ്യം, അവശ്യസേവനം തുടങ്ങിയ മേഖലെകളെയുമെല്ലാം ലക്ഷ്യം വച്ചാണ് ആക്രമണം. എന്നാൽ വലിയ രീതിയിൽ സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇത്തരമൊരു ഭീഷണി പുതിയതല്ലെന്നും, എന്നാൽ ഇപ്പോഴത്തേത് വ്യക്തമായി ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയൻ ജനത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്തിയതെന്നും സ്കോട്ട് മോറിസൻ വ്യക്തമാക്കി. ചൈനയാണോ ആക്രമണത്തിന് പിന്നിലെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ“ഇക്കാര്യത്തിൽ പരസ്യമായി ആരുടെയെങ്കിലും പേരു പറയില്ല” എന്നാണ് പ്രധാനമന്ത്രി മറുപടി നൽകിയത്. എന്നാൽ വിദേശ സർക്കാർ തന്നെയാണ് ഇതിന്റെ പിന്നിലെന്ന് അദ്ദേഹം ആവർത്തിച്ചു.

ഈ ഹാക്കിങ് ഗ്രൂപ്പുകൾക്ക് ചൈനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ബന്ധമുണ്ടെന്നാണ് സൂചന. ഏകദേശം 314,000 പേരുള്ള ഈ ചൈനീസ് സൈബർ ഗ്രൂപ്പുകളാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ഹാക്കിങ് സമൂഹം.അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്ത്യ, മറ്റു ചില ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയൊക്കെ അവരുടെ ലക്ഷ്യങ്ങളാണ്. ചൈനയിലെ 93 ശതമാനം ഹാക്കിങ് ഗ്രൂപ്പുകൾക്കും പീപ്പിൾസ് ലിബറേഷൻ ആർമിയോ, ചൈനയുടെ വിദേശകാര്യ വകുപ്പോ പണം നൽകുന്നു.

അതിനിടെ, ഈ ഹാക്കർമാർ ഇന്ത്യയെയും ലക്ഷ്യമിട്ടിട്ടുള്ളതായി റിപ്പോർട്ടുണ്ട്. ഇന്ത്യ- ചൈന സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ചൈനീസ് ഹാക്കർമാർ ഇന്ത്യയുടെ മാധ്യമ, ഫാർമസ്യൂട്ടിക്കൽ, ടെലികമ്യൂണിക്കേഷൻ കമ്പനികൾക്കെതിരെ നീക്കങ്ങൾ നടത്തിയേക്കാമെന്ന് സൈബർ ഇന്റലിജൻസ് കമ്പനിയായ സൈഫേർമ മുന്നറിയിപ്പു നൽകി. വിദേശകാര്യ മന്ത്രാലയത്തിന്റെയും, പ്രതിരോധ മന്ത്രാലയത്തിന്റെയും, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും സൈറ്റുകൾക്കു നേരെയും ആക്രമണം ഉണ്ടായേക്കാം എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുന്നതിനെക്കുറിച്ചു കഴിഞ്ഞ ഒമ്പതു ദിവസമായി ചൈനീസ് ഹാക്കിങ് സമൂഹങ്ങളിൽ ചർച്ച നടന്നുവരുന്ന കാര്യം ശ്രദ്ധിച്ചതായി സൈഫേർമയുടെ സ്ഥാപകനായ കുമാർ റിതേഷ് പറഞ്ഞു.ചൈനീസ് ഹാക്കർമാരുടെ സംഭാഷണം മൻഡാരിൻ ഭാഷയിലായിരുന്നുവെന്നും അവർ ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളെയും സ്വകാര്യ-സർക്കാർ ടെലികമ്യൂണിക്കേഷൻസ് നെറ്റ്‌വർക്കുകളെയും പ്രതിരോധ വകുപ്പിന്റെതടക്കമുള്ള സർക്കാർ വെബ്സൈറ്റുകളെയും ഫാർമസി കമ്പനികളെയും സ്മാർട് ഫോണുകളെയും ടയർ കമ്പനികളെ വരെയും ലക്ഷ്യംവച്ച് ആക്രമണങ്ങൾ നടത്തുന്ന കാര്യം ചർച്ച ചെയ്തുവെന്നും റിതേഷ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP