Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരോഗ്യമന്ത്രി നിപ രാജകുമാരി, കോവിഡ് റാണി; നിപ പടർന്നുപിടിച്ച സമയത്ത് ഗസ്റ്റ് ആർട്ടിസ്റ്റായി തമ്പടിച്ച് ക്രഡിറ്റെടുക്കാൻ ശ്രമിച്ചു; ഇപ്പോൾ കോവിഡ് റാണി എന്ന പദവിക്കായി ശ്രമിക്കുകയാണ്; നിപയുടെ ക്രഡിറ്റ് പണിയെടുത്ത ഡോക്ടർമാർക്കാണ്; ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറിനെ അവഹേളിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; മുള്ളപ്പള്ളിയുടെ പരാമർശത്തിൽ പരക്കെ വിമർശനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ അവഹേളിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിപ രാജകുമാരി, കോവിഡ് റാണി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് മുല്ലപ്പള്ളി ആരോഗ്യ മന്ത്രിയെ അവഹേളിച്ചത്. നിപ രാജകുമാരി എന്ന് പേരെടുത്ത ശേഷം ആരോഗ്യ മന്ത്രി ഇപ്പോൾ കോവിഡ് റാണി എന്ന പദവിക്കായി ശ്രമിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

നിപ പടർന്നുപിടിച്ച സമയത്ത് ഗസ്റ്റ് ആർട്ടിസ്റ്റായി അവിടെ തമ്പടിച്ച ആരോഗ്യ മന്ത്രി പേരെടുക്കാനാണ് ശ്രമിച്ചത്. നിപ പ്രതിരോധത്തിൻെ്റ യഥാർത്ഥ ക്രെഡിറ്റ് ആത്മാർത്ഥമായി സേവനം ചെയ്ത ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രവാസികളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുവെയാണ് മുല്ലപ്പള്ളി അവഹേളനപരമായ പരാമർശം നടത്തിത്.പാ രാജകുമാരി, കോവിഡ് റാണി പദവികൾക്കായി നടക്കുകയാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം .നിപാ കാലത്ത് ഗസ്റ്റ് ആർടിസ്റ്റിനെ പോലെയാണ് ആരോഗ്യമന്ത്രി വന്നുപോയതെന്നും പരാമർശമുണ്ടായി.

ലോകത്തിനു മാതൃകയായി നിപാ പ്രതിരോധവും ഇപ്പോൾ കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സർക്കാരിനേയും അതിന് നേതൃത്വപരമായ പങ്ക് വഹിക്കുന്ന മന്ത്രിയേയും അഭിനന്ദിക്കുന്നതിന് പകരം സമനില തെറ്റിയ പരാമർശങ്ങളാണ് മുല്ലപ്പള്ളി നടത്തുന്നതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. ഒരു പാർട്ടി പ്രസിഡന്റിന് ചേർന്ന പരാമർശമല്ലിത്. സ്ത്രീത്വത്തിനോടുള്ള അവഹേളനമാണിതെന്നും വിമർശനം ഉയർന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നിൽ നടത്തുന്ന ഉപവാസം സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി .

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP