Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക് ഡൗണും യുദ്ധവും, ചൈന-യു.എസ് തർക്കവും; കുത്തനെ ഇടിഞ്ഞ് ബദാം, കശുവണ്ടി ഉൾപ്പടെയുള്ള ഉണക്കപ്പഴങ്ങളുടെ വില; ബദാം, പിസ്ത വിലയിൽ കിലോയ്ക്ക് 200 രൂപയിലേറെ കുറവ്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ലോക്ക്ഡൗൺ, ചൈന-യുഎസ് തർക്കം എന്നിവ തുടരുന്നതു മൂലം ഉണക്ക പഴങ്ങളുടെ(ഡ്രൈ ഫ്രൂട്ട്സ്)വില കുത്തനെ ഇടിഞ്ഞു. മുന്നൂമാസത്തിനിടെ വിലയിൽ 20ശതമാനമാണ് കുറഞ്ഞത്. കശുവണ്ടിപരിപ്പ്, ബദാം, പിസ്ത എന്നിവയുടെ വിലയിൽ കിലോഗ്രാമിന് 200 രൂപയിലേറെ കുറവുണ്ടായി.

ബദാമിനെയാണ് വിലയിടിവ് കാര്യമായ ബാധിച്ചത്. രണ്ടുമാസംമുമ്പ് കിലോഗ്രാമിന് 700 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 500-400 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ഒന്നാംതരം ബദാമിന് മൊത്തവ്യാപരകേന്ദ്രങ്ങളിലെ വില 690-800 രൂപയിൽനിന്ന് 550-400 രൂപ നിലവാരത്തിലേയ്ക്കുതാഴ്ന്നു. 1,200 രൂപയുണ്ടായിരുന്ന പിസ്തയുടെ വിലയാകട്ടെ 200 രൂപകുറഞ്ഞ് കിലോഗ്രാമിന് 1000 രൂപയായി.

അക്രോട്ടണ്ടി(വാൾനട്ട്), അത്തി, ഉണക്കമുന്തിരി എന്നിവയുടെ വിലയുമായി ബദാം ഉൾപ്പെടെയുള്ളവയ്ക്ക് കാര്യമായ വിലവ്യത്യാസം ഇതോടെ ഇല്ലാതായി.

കേക്ക് ഉൾപ്പടെയുള്ള മധുരപലഹാരങ്ങളിൽ ഉപയോഗിക്കാനും ഹോട്ടൽ, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടുമാണ് ഉണക്കപ്പഴങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നത്. കോവിഡ്മൂലമുള്ള ലോക്ക്ഡൗൺ ഇവയുടെ ഉപഭോഗത്തിൽകാര്യമായ കുറവുണ്ടാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP