Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറം തിരുന്നാവായയിൽ 36കാരിയായ അമ്മയും ഒന്നര വയസ്സുകാരി കുഞ്ഞും വീടിനടത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ; ഇന്നലെ രാത്രി കാണാതായ ഇവരുടെ മൃതദേഹം കണ്ടെത്തിയത് രാവിലെ വീടിനടത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ

മലപ്പുറം തിരുന്നാവായയിൽ 36കാരിയായ അമ്മയും ഒന്നര വയസ്സുകാരി കുഞ്ഞും വീടിനടത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ; ഇന്നലെ രാത്രി കാണാതായ ഇവരുടെ മൃതദേഹം കണ്ടെത്തിയത് രാവിലെ വീടിനടത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം തിരുന്നാവായ കൊടക്കൽ ബന്തർ കടവിൽ 36വയസ്സുകാരിയായ മാതവും ഒന്നരവയസ്സുകാരിയായ കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുനാവായ പാടത്തെ പീടിയക്കൽ ഷഫീക്കിന്റെ ഭാര്യ ആബിദ (33) ,മകൾ ഒന്നര വയസ്‌കാരി ഷഫ്ന ഫാത്തിമ എന്നിവരെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രികാണാതായ ഇവരുടെ മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ വീടിനടത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം..

ഇന്നലെ രാത്രി ഇവരെ കാണാതെ ആവുക ആയിരുന്നു. ഇന്ന് രാവിലെ ആണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുനാവായ കൊടക്കൽ ബന്തർ കടവിൽ താമസിക്കുന്ന. പാടെത്തേ പീടിയേക്കൽ ഷഫീഖിന്റെ ഭാര്യയാണ് മരിച്ച ആബിദ. വീടിനടുത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത് ഇന്നലെ രാത്രിയിൽ ഇവരെ കാണാതായതായി വീട്ടുകാർ തിരൂർ സ്റ്റേഷനിൽ പരാധി കൊടുത്തിരുന്നു. വീട്ടുകാരും സമീപവാസികളും നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ പറമ്പിലെ സമീപത്തെ കിണറ്റിൻകരയിൽ ചെരിപ്പ് കണ്ടെത്തിയത്.

തുടർന്ന് കിണറ്റിൽ നടത്തിയ തിരച്ചിലിലാണ് ആദ്യം യുവതിയുടെ മൃതദേഹം ലഭിച്ചത്. തിരൂർ ഫയർ യൂണിറ്റെത്തിയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. മരിച്ച യുവതിക്ക് 7 വയസ്സുള്ള മറ്റൊരുമകൻകൂടിയുണ്ട്. തിരൂർ എസ്‌ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ ബോഡികൾ ഇൻക്വസ്റ്റ് നടത്തി മോർച്ചറിയിലേക്ക് മാറ്റി. അന്വേഷണം നടന്നു വരികയാണെന്നും മരണകാരണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP