Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിട്ടയർ ചെയ്ത ശേഷം ആദ്യമായി വത്തിക്കാന് പുറത്തേക്ക് യാത്ര ചെയ്ത് പോപ് ബെനഡിക്ട്; മരണ കിടക്കയിൽ കഴിയുന്ന സഹോദരനെ കാണാൻ 93കാരനായ മുൻ കത്തോലിക്കാ സഭാ തലവൻ ജർമനിയിൽ എത്തിയത് വീൽചെയറിൽ ഇരുന്ന്; പോപ്പിന്റെ മെലിഞ്ഞുണങ്ങിയ ശരീരം കണ്ട് കരഞ്ഞ് വിശ്വാസികൾ

റിട്ടയർ ചെയ്ത ശേഷം ആദ്യമായി വത്തിക്കാന് പുറത്തേക്ക് യാത്ര ചെയ്ത് പോപ് ബെനഡിക്ട്; മരണ കിടക്കയിൽ കഴിയുന്ന സഹോദരനെ കാണാൻ 93കാരനായ മുൻ കത്തോലിക്കാ സഭാ തലവൻ ജർമനിയിൽ എത്തിയത് വീൽചെയറിൽ ഇരുന്ന്; പോപ്പിന്റെ മെലിഞ്ഞുണങ്ങിയ ശരീരം കണ്ട് കരഞ്ഞ് വിശ്വാസികൾ

സ്വന്തം ലേഖകൻ

വത്തിക്കാൻ: റിട്ടയർ ചെയ്ത ശേഷം ആദ്യമായി വത്തിക്കാന് പുറത്തേക്ക് യാത്ര ചെയ്ത പോപ് ബെനഡിക്ട് മാധ്യമങ്ങളിലും നിറഞ്ഞു നിന്നു. 93കാരനായ പോപ്പ് ബെനഡിക്ട് ജർമനിയിലുള്ള സഹോദരനെ കാണാനാണ് റിട്ടയർ ചെയ്ത ശേഷം ആദ്യമായി വത്തിക്കാന് പുറത്തേക്ക് യാത്ര ചെയ്തത്. മരണ കിടക്കയിൽ കഴിയുന്ന 96കാരനായ സഹോദരൻ ജോർജ് റെറ്റ്സിംഗറെ കാണാൻ വീൽചെയറിലാണ് പോപ്പ് ബെനഡിക്ട് എത്തിയത്. പോപ്പിന്റെ മെലിഞ്ഞുണങ്ങിയ ശരീരം കണ്ട് വിശ്വാസികൾ തേങ്ങി കരഞ്ഞു.

റിട്ടയർ ചെയ്ത പോപ്പിനൊപ്പം പേഴ്സണൽ സെക്രട്ടറി, ആർച്ച് ബിഷപ്പ് ജോർജ് ഗെയിൻസ്വിൻ, ഒരു ഡോക്ടർ, നഴ്സ്, വത്തിക്കാനിലെ ജെൻഡർമിയർ കോർപ്പിലെ ഡെപ്യൂട്ടി കമാൻഡറും യാത്രയിൽ അനുഗമിച്ചു. പോപ്പ് പദവിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ഇതാദ്യമായാണ് പോപ്പ് ബെനഡിക്ട് ഇറ്റലിക്ക് പുറത്തേക്ക് പോകുന്നത്. അതും സ്വന്തം ജന്മനാടായ ജർമനിയിലേക്കാണ് പോപ് യാത്ര ചെയ്തത്. ഇന്നലെ രാവിലെ 11.45ന് മ്യൂണിച്ചിലെത്തിയ പോപ്പ് ബെനഡിക്ടിനെ ബിഷപ്പ് റുഡോൾഡ് വൊഡർഹോൾസറാണ് എതിരേറ്റത്.,ഇറ്റാലിയൻ സർക്കാർ തയ്യാറാക്കി നൽകിയ ഔദ്യോഗിക വിമാനത്തിലാണ് പോപ്പ് യാത്ര ചെയ്തത്. മ്യൂണിച്ചിൽ നിന്നും കാറിലാണ് സഹോദരനുള്ള റീഗൻസ് ബർഗിലേക്ക് പോയത്.

പോപ്പ് പദവിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ശാന്തമായ ജീവിതം നയിച്ചു വരികയായിരുന്ന അദ്ദേഹം വത്തിക്കാൻ വിട്ട് പുറത്ത് പോയിട്ടില്ല. വത്തിക്കാൻ റിട്രീറ്റ് ഹൗസിൽ താമസിച്ചു വരികയായിരുന്ന അദ്ദേഹം പൊതുസ്ഥലങ്ങളിലും വളരെ അപൂർവ്വമായി മാത്രമാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. പോപ് ഫ്രാൻസിസ് അദ്ദേഹത്തെ നിരവധി തവണ സന്ദർശിക്കാൻ എത്തിയിട്ടുണ്ട്. 2006ലാണ് പോപ്പ് ബെനഡിക്ട് അവസാനമായി സലഹോദരനെ കാണാൻ ജർമനിയിൽ എത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP