Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഴ്സുമാരും കെയറർമാരും അടങ്ങിയ ആരോഗ്യ പ്രവർത്തകർക്ക് ആദ്യം; ഒപ്പം ഹൃദ്രോഗികൾക്കും വൃക്കരോഗികൾക്കും 50 കഴിഞ്ഞ എല്ലാവർക്കും: കൊറോണ വാക്സിൻ കണ്ടെത്തുമ്പോൾ ആദ്യം നൽകേണ്ടവരുടെ ലിസ്റ്റുമായി ബ്രിട്ടൻ

നഴ്സുമാരും കെയറർമാരും അടങ്ങിയ ആരോഗ്യ പ്രവർത്തകർക്ക് ആദ്യം; ഒപ്പം ഹൃദ്രോഗികൾക്കും വൃക്കരോഗികൾക്കും 50 കഴിഞ്ഞ എല്ലാവർക്കും: കൊറോണ വാക്സിൻ കണ്ടെത്തുമ്പോൾ ആദ്യം നൽകേണ്ടവരുടെ ലിസ്റ്റുമായി ബ്രിട്ടൻ

സ്വന്തം ലേഖകൻ

ലണ്ടൻ: കൊറോണ വാക്സിൻ കണ്ടെത്തിക്കഴിഞ്ഞാൽ ആദ്യം നൽകുക നഴ്സുമാരും കെയറർമാരും അടങ്ങിയ ആരോഗ്യ പ്രവർത്തകർക്ക്. അതുകഴിഞ്ഞാൽ ഹൃദ്രോഗികൾക്കും വൃക്കരോഗികൾക്കും 50 കഴിഞ്ഞ എല്ലാവരിലേക്കുമായിരിക്കും രണ്ടാമതായി വാക്സിൻ എത്തുക. ഇതടക്കം കൊറോണ വാക്സിൻ കണ്ടെത്തുമ്പോൾ ആദ്യം നൽകേണ്ടവരുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് ബ്രിട്ടൻ. ടെൺ ഡൗണിങ് സ്ട്രീറ്റിൽ നടന്ന പ്രസ് കോൺഫറൻസിൽ ഹെൽത്ത് സെക്രട്ടറിയാണ് കൊറോണ വാക്സിൻ ആദ്യം നൽകേണ്ടവരുടെ ലിസ്റ്റ് പുറത്ത് വിട്ടത്. രോഗം വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളവർക്ക് ആദ്യം വാക്സിൻ നൽകുക എന്ന രീതിയായിരിക്കും സ്വീകരിക്കുക എന്നും ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി.

വൈറസിനെ തുരത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം വാക്സിൻ കണ്ടെത്തുക എന്നതാണെന്നും ടെൺ ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ പത്രസമ്മേളനത്തിൽ മാറ്റ് ഹോക്ക് പറഞ്ഞു. എന്നാൽ ഈ വർഷം കൊറോണ വൈറസിനുള്ള വാക്സിൻ കണ്ടുപിടിക്കാനുള്ള സാധ്യത ഇല്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നു. അതേസമയം വാക്സിൻ കണ്ടെത്തിയാൽ ആദ്യം നൽകേണ്ട വരുടെ ലിസ്റ്റ് സർക്കാർ തയ്യാറാക്കി എങ്കിലും പ്രയോറിറ്റി ഗ്രൂപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മരുന്ന് കരണ്ടെത്തി കഴിഞ്ഞാൽ ഉടൻ വൈറസ് പിടിപെടാൻ സാധ്യതയുള്ള ഗ്രൂപ്പിന്റെ ലിസ്റ്റ് ഒന്നു കൂടി പരിശോധിച്ച ശേഷമാകും അന്തിമ പട്ടിക തയ്യാറാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

വൈറസ് ഏറ്രവും കൂടുതൽ അപകടകാരികളാകുന്നവർക്ക് ആദ്യം എന്ന നിലയിൽ വാക്സിൻ നൽകാനും ബ്രിട്ടനിലെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരാനുമാണ് ആരോഗ്യ മേഖല കിണഞ്ഞ് പരിശ്രമിക്കുന്നത്. ജനങ്ങളുടെ ജീവൻ രക്ഷിക്കാനും എൻഎച്ച്എസിനെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് ഈ ആഴ്ച ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ശാസ്ത്രജ്ഞർ മനുഷ്യരിൽ കോവിഡ് വാക്സിൻ പരീക്ഷണം നടത്തി തുടങ്ങി. ഇതിന് പുറമേ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാ സെനിക്ക യുകെയിൽ ടെസ്റ്റ് ചെയ്ത ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകർ വികസിപ്പിച്ചെടുത്ത മരുന്ന് അനേകം പേർക്ക് നൽകി തുടങ്ങി. ഇതിനിടയിലാണ് കൊറോണ വൈറസിന് ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ ബ്രിട്ടൻ കിണഞ്ഞ് പരിശ്രമിക്കുന്നതെന്നും ഹാൻകോക്ക് വ്യക്തമാക്കി.

വാക്സിൻ ആദ്യം നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നതിന് വേണ്ടി കൊറോണാ വാക്സിൻ കണ്ടെത്താൻ ശ്രമം നടത്തുന്ന രണ്ട് ഗ്രൂപ്പുകളുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തി. ഇവരുടെ നിർദ്ദേശവും കൂടി പരിഗണിച്ചാണ് ആദ്യം വാക്സിൻ നൽകേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കിയത്. യുകെയിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വാക്സിൻ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണ് ഹാൻകോക്ക് പങ്കുവയ്ക്കുന്നത്. ഇവരുടെ എല്ലാം നിർദ്ദേശം പരിഗണിച്ചാണ് ആരോഗ്യ പ്രവർത്തകർക്കും കെയറർമാർക്കും ആദ്യം വാക്സിൻ നൽകണം എന്ന ലിസ്റ്റ് തയ്യാറാക്കിയത്.

ഹൃദ്രോഗവും കിഡ്നി രോഗവുമുള്ളവരേയും 50 പിന്നിട്ടവരിലും എല്ലാം വൈറസ് കൊലയാളിയായി മാറുന്നു എന്നതാണ് ഇവരും ലിസ്റ്റിൽ ആദ്യം ഇടം പിടിക്കാൻ കാരണം. രോഗികളെ പരിചരിക്കുന്നവരെന്ന നിലയിൽ മുൻനിര ആരോഗ്യപ്രവർത്തകർക്കും കെയറർമാർക്കും ആദ്യം നൽകേണ്ടതും വളരെ അത്യാവശ്യമാണെന്നും ഹാൻകോക്ക് വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP