Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീകോവിലിനുമുന്നിലെ മണ്ഡപങ്ങളിൽ നവഗ്രഹങ്ങളുടെയും അഷ്ടദിഗ്പാലകരുടെയും ദാരുശില്പങ്ങൾ; ശബരിമല ക്ഷേത്രത്തിലെ നിർമ്മാണം പൂർത്തിയാക്കുക നാലുമാസത്തിനുള്ളിൽ

ശ്രീകോവിലിനുമുന്നിലെ മണ്ഡപങ്ങളിൽ നവഗ്രഹങ്ങളുടെയും അഷ്ടദിഗ്പാലകരുടെയും ദാരുശില്പങ്ങൾ; ശബരിമല ക്ഷേത്രത്തിലെ നിർമ്മാണം പൂർത്തിയാക്കുക നാലുമാസത്തിനുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമലക്ഷേത്ര ശ്രീകോവിലിനുമുന്നിലെ മണ്ഡപങ്ങളിൽ നവഗ്രഹങ്ങളുടെയും അഷ്ടദിഗ്പാലകരുടെയും രൂപങ്ങൾ തടിയിൽ നിർമ്മിക്കുന്നു. തേക്കുതടിയിലാണ് നിർമ്മാണം. ശില്പി ഇളവള്ളി നന്ദന്റെ നേതൃത്വത്തിലാണ് നിർമ്മാണം.ശില്പത്തിനുള്ള തടി തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് ശ്രീകോവിലിൽ പൂജിച്ച് ശില്പിക്ക്‌ കൈമാറി. നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗുരുവായൂരിലെ ദശാവതാര ഗോപുരവാതിൽ, ശ്രീകോവിലിനുമുകളിലെ അർജുനന്റെയും വ്യാളിയുടെയും രൂപം എന്നിവ കൊത്തിയത് ഇദ്ദേഹമാണ്.

മിഥുനമാസപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ഇരുപത്തിയഞ്ചു കലശപൂജ നടക്കും. പൂജകൾ പൂർത്തിയാക്കി വൈകീട്ട് 7.30-ന് ഹരിവരാസനം പാടി നടയടയ്ക്കും. ഇനി കർക്കടകമാസ പൂജയ്ക്കായി ജൂലായ് 15-നാണ് നട തുറക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP