Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വെർച്വൽ കോടതികൾ; എറണാകുളത്തെ ആദ്യ ഓൺലൈൻ കോടതിയിൽ പരി​ഗണിക്കുന്നത് ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകൾ

കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വെർച്വൽ കോടതികൾ; എറണാകുളത്തെ ആദ്യ ഓൺലൈൻ കോടതിയിൽ പരി​ഗണിക്കുന്നത് ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിങ്കളാഴ്‌ച്ച എറണാകുളത്ത് പ്രവർത്തനം ആരംഭിച്ച വെർച്വൽ കോടതികൾ ഉടൻ തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രവർത്തനം തുങ്ങും. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണ് സംസ്ഥാനത്തെ ആദ്യ വെർച്വൽ കോടതി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ പരിഗണിക്കുന്നത് മോട്ടോർ വാഹന നിയമലംഘനങ്ങളാണ്. മോട്ടോർ വാഹനവകുപ്പ് തുടങ്ങിയിരിക്കുന്ന ഇ-ചെലാനും വെർച്വൽ കോടതിയും ബന്ധിപ്പിച്ചാണ് പ്രവർത്തനം. വാഹൻ സോഫ്റ്റ്‌വേറുമായി ബന്ധിപ്പിച്ച ഇ-ചെലാൻ സംവിധാനത്തിൽ വിവരങ്ങൾ ശേഖരിക്കുന്നത് കേന്ദ്രീകൃതമായിട്ടാണ്.

ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകൾ എടുക്കാൻ എറണാകുളത്ത് ഇപ്പോൾ പേനയും കാർബൺ പേപ്പറുമൊന്നും വേണ്ട. ഇ-ചെലാനായി ഉപയോഗിക്കുന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്താൽ എല്ലാമായി. ആപ്പ് ഇൻസ്റ്റാൾ ചെയ്ത പ്രത്യേക ഉപകരണവും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഭാവിയിൽ പിഴയടച്ച് തീർപ്പാക്കാവുന്ന മറ്റ് കേസുകളും വെർച്വൽ കോടതി പരിഗണിക്കും.

ഇന്റർനെറ്റ് കണക്‌ഷനുള്ള ലാപ്ടോപ്പിന് മുന്നിലാണ് മജിസ്ട്രേറ്റ് ഇരിക്കുക. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലേക്കാണ് ഓൺലൈനിൽ വിവരങ്ങൾ എത്തുന്നത്. എവിടെയിരുന്നും കേസ് പഠിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കാം. വാഹനത്തെക്കുറിച്ചും ഡ്രൈവറെക്കുറിച്ചുമുള്ള രേഖകൾ മാത്രമല്ല, നിയമലംഘനത്തിന്റെ ഫോട്ടോയും വീഡിയോയുമൊക്കെ മുന്നിലുണ്ടാകും. കോടതി ഓൺലൈനിൽ ആണെങ്കിലും കക്ഷിക്ക് ഓൺലൈനിൽ ഹാജരായി വാദംപറയാൻ സൗകര്യമില്ല. ലഭ്യമായ രേഖകളും മറ്റുംപരിശോധിച്ച് തീരുമാനം എടുക്കാനേ പറ്റൂ. വെർച്വൽ കോടതിയുടെ തീരുമാനം ചോദ്യംചെയ്താൽ സാധാരണ കോടതിയിലാണ്‌ പിന്നീട് കേസ് കേൾക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP