Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കണം; കൂടുതൽ പാസഞ്ചർ‍ ട്രെയിനുകൾ എക്സ്പ്രസ് ആക്കാനൊരുങ്ങി റയിൽവെ

ലോക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കണം; കൂടുതൽ പാസഞ്ചർ‍ ട്രെയിനുകൾ എക്സ്പ്രസ് ആക്കാനൊരുങ്ങി റയിൽവെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലോക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പദ്ധതികളുമായി റെയിൽവേ. ഇതിന്റെ ഭാ​ഗമായി കൂടുതൽ പാസഞ്ചർ‍ ട്രെയിനുകൾ എക്സ്പ്രസ് ആക്കാൻ നീക്കം. 200 കിലോമീറ്ററിൽ കൂടുതൽ ഓടുന്ന പാസഞ്ചറുകൾ വൈകാതെ എക്സ്പ്രസ് ആകും. ദക്ഷിണ റെയിൽവേയിൽ നിന്നുള്ള 34 ട്രെയിനുകളുടെ പട്ടികയിൽ കേരളത്തിലെ 10 എണ്ണമുണ്ട്.

മംഗളൂരു– കോയമ്പത്തൂർ, മധുര– പുനലൂർ, പാലക്കാട്– തിരുച്ചെന്തൂർ, തൃശൂർ–കണ്ണൂർ, മംഗളൂരു– കോഴിക്കോട്, നിലമ്പൂർ– കോട്ടയം, നാഗർകോവിൽ– കോട്ടയം, കോയമ്പത്തൂർ– കണ്ണൂർ, ഗുരുവായൂർ– പുനലൂർ, പാലക്കാട് ടൗൺ– തിരുച്ചിറപ്പള്ളി പാസഞ്ചറുകളാണ് എക്സ്പ്രസ് ആക്കാൻ പരിഗണിക്കുന്നത്. ഇതിൽ മധുര– പുനലൂർ, കോയമ്പത്തൂർ– മംഗളൂരു എന്നിവ എക്സ്പ്രസ് ആക്കാൻ നേരത്തേ ഉത്തരവ് ഇറങ്ങിയിരുന്നു.

ഗുരുവായൂർ– പുനലൂർ പാസഞ്ചർ ട്രെയിൻ എക്സ്പ്രസ് ആയി മധുരയിലേക്കു നീട്ടാനുള്ള ഉത്തരവുണ്ടെങ്കിലും കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകാതെ നടപ്പാക്കാ‍ൻ കഴിയില്ലെന്ന നിലപാടിലാണ് തിരുവനന്തപുരം ഡിവിഷൻ. ബസ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ റെയിൽവേ നിരക്കുകൾ വളരെ കുറവാണെന്നും പാസഞ്ചർ ട്രെയിനുകൾ കനത്ത നഷ്ടം വരുത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP