Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഴ്സ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്നത് ഒന്നേകാൽ മണിക്കൂറോളം; ബോധരഹിതയാകുന്നത് വരെ മുക്കാൽ മണിക്കൂറോളം അലാറം മുഴക്കിയിട്ടും ആരും രക്ഷക്കെത്തിയില്ല; സംഭവത്തെ കുറിച്ച് അറിയില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതരും

നഴ്സ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്നത് ഒന്നേകാൽ മണിക്കൂറോളം; ബോധരഹിതയാകുന്നത് വരെ മുക്കാൽ മണിക്കൂറോളം അലാറം മുഴക്കിയിട്ടും ആരും രക്ഷക്കെത്തിയില്ല; സംഭവത്തെ കുറിച്ച് അറിയില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുക്കാൽ മണിക്കൂറോളം ബെല്ലടിച്ച ശേഷവും തന്നെ രക്ഷിക്കാൻ ആരും എത്തിയില്ലെന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ കുടുങ്ങിയ നഴ്‌സ് പറയുമ്പോഴും ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിവില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ നിലപാട്. പിപിഇ കിറ്റ് ഉൾപ്പെടെ ധരിച്ച കോവിഡ് വാർഡിലെ നഴ്‌സാണ് ലിഫ്റ്റിൽ കുടുങ്ങിയത്. എക്കോ മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായി ഒരു ഫ്‌ളോറിൽ നിന്ന് മറ്റൊരു ഫ്‌ളോറിലേക്ക് പോകുമ്പോൾ വൈദ്യുതി നിലച്ചതാണ് ലിഫ്റ്റ് നിന്നുപോകാൻ കാരണം. പനിയുള്ളതിനാൽ ഇവരെ കോവിഡ് ടെസ്റ്റിന് വിധേയയാക്കുന്നുണ്ട്. ലിഫ്റ്റിൽ വീണതിനാൽ ദേഹത്തൊക്കെ നല്ല വേദനയുണ്ടെന്നും നഴ്‌സ് പുറയുന്നു.

ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയ ഇവരെ ഒന്നേകാൽ മണിക്കൂറിനു ശേഷം ബോധരഹിതയായ നിലയിലാണ് കണ്ടെത്തിയത്. താൻ ഏറെ നേരം ലിഫ്റ്റിലെ അലാറം അടിച്ചിട്ടും ഫലമുണ്ടായില്ലെന്ന് നഴ്‌സ് പറയുന്നു. 'ലിഫ്റ്റിൽ നല്ല ഇരുട്ടായിരുന്നു. എക്കോ മെഷീനൊക്കെ ഉള്ളതിനാൽ തീരെ സ്‌പേസും ഉണ്ടായിരുന്നില്ല. എങ്കിലും മുക്കാൽ മണിക്കൂറോളം അലാറം അടിച്ചു. പിപിഇ കിറ്റ് ഇട്ടിരുന്നതിനാൽ വിയർപ്പുവീണ് ഒന്നും കാണാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. പിന്നെ കയ്യും കാലുമൊക്കെ തളർന്നുപോകുന്നതു പോലെ തോന്നി. മറ്റൊന്നും ഓർമയില്ല. ബാക്കിയുള്ള കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞാണ് അറിയുന്നത്. 4.20ന് അടുത്ത ഡ്യൂട്ടിയിലുള്ളവർ എത്തിയപ്പോഴാണ് എന്നെ കണ്ടെത്തിയത്. 3.05നാണ് ലിഫ്റ്റിൽ കയറിയത്' -അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP