Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നടി വനിതാ വിജയകുമാറിന് മൂന്നാം വിവാഹം; ചടങ്ങുകൾ ജൂൺ 27ന് ചെന്നൈയിൽ; തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വൽ ഇഫക്ട്‌സ് എഡിറ്റർ പീറ്ററിന് ഇത് പ്രണയ സാഫല്യം

നടി വനിതാ വിജയകുമാറിന് മൂന്നാം വിവാഹം; ചടങ്ങുകൾ ജൂൺ 27ന് ചെന്നൈയിൽ; തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വൽ ഇഫക്ട്‌സ് എഡിറ്റർ പീറ്ററിന് ഇത് പ്രണയ സാഫല്യം

മറുനാടൻ ഡെസ്‌ക്‌

തെന്നിന്ത്യൻ താരം വനിത വിജയകുമാർ വിവാഹിതയാകുന്നു. ചെന്നൈയിൽ വച്ച് ജൂൺ 27നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. പീറ്റർ പോൾ ആണ് വരൻ. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വൽ ഇഫക്ട്‌സ് എഡിറ്ററാണ് പീറ്റർ. ഇരുവരുടെയും പ്രണയവിവാഹമാണ്. നടിയുടെ മൂന്നാം വിവാഹമാണിത്.

1995ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. ഏതാനും തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച നടി മലയാളത്തിൽ ഹിറ്റ്‌ലർ ബ്രദേഴ്‌സ് എന്ന ചിത്രത്തിലുമെത്തിയിരുന്നു. 1999ൽ ദേവി എന്ന ചിത്രത്തിനുശേഷം സീരിയലുകളിലേക്ക് തിരിഞ്ഞു. പിന്നീട് ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്.

ആകാശ് ആയിരുന്നു വനിതയുടെ ആദ്യഭർത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ൽ ഇരുവരും വേർപിരിഞ്ഞു. 2007ൽ ആനന്ദ് ജയ് രാജൻ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തു. 2012ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2013ൽ നാൻ രാജാവാഗ പോകിരേൻ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയത്തിലേക്ക് തിരിച്ചു വന്നത്.

തമിഴ് നടൻ വിജയകുമാറിന്റെ മകളാണ് വനിത.വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കൾ. നടിമാരായ ശ്രീദേവി വിജയകുമാർ, പ്രീത വിജയകുമാർ, കവിത വിജയകുമാർ, അനിത വിജയകുമാർ എന്നിവർ സഹോദരിമാരാണ്. നടൻ അരുൺ വിജയ് സഹോദരനും.

പീറ്ററിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ട്വിറ്ററിലൂടെ വനിത തന്നെയാണ് വെളിപ്പെടുത്തിയത്. തന്റെ മക്കൾ ആവശ്യപ്പെടുകയായിരുന്നു എന്നാണ് താരം പറയുന്നത്.

വനിത പങ്കുവച്ച കുറിപ്പ് ഇങ്ങനെ..

അങ്ങനെ ഞാൻ സമ്മതം പറഞ്ഞു,

പ്രണയത്തിൽ എല്ലാവർക്കും ഒരു അവസരം ഉണ്ടായിരിക്കണമെന്ന് ‍ഞാൻ വിശ്വസിക്കുന്നു. ജീവിതത്തിൽ ഒരുപാട് കയ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടും വിവാഹമെന്ന സംഗതിയിൽ ഞാൻ വിശ്വസിച്ചിരുന്നു. രണ്ട് പേർ പരസ്പരം പ്രണയിക്കാൻ തുടങ്ങിയാൽ അത് പുതിയൊരു ബന്ധത്തിന്റെ തുടക്കമാണ്. അങ്ങനെ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ അത് അവരൊന്നിച്ചുള്ള ജീവിതത്തിന്റെ ആഘോഷവും, ലോകത്തോടുള്ള ഭാരിച്ച ഉത്തരവാദിത്വവുമാണ്.

ഞാൻ എന്റെ നാല്പതുകളിലാണ്. കോവിഡ് 19 രോഗവ്യാപനവും തുടർന്നുള്ള ലോക്ഡൗണും നമ്മുടെ ജീവിതം എങ്ങനെയായിരിക്കണമെന്നും നമ്മുടെ മുൻഗണന എന്തായിരിക്കണമെന്നും എന്നെ പഠിപ്പിച്ചു. ഈ നാല് മാസം എന്നെ സംബന്ധിച്ചിടത്തോളം ഒരു റോളർകോസ്റ്റർ റൈഡ് ആയിരുന്നു. തന്റെ യഥാർഥ പുരുഷനെ കുറിച്ച് ഓരോ പെൺകുട്ടിക്കും ഒരു സ്വപ്നമുണ്ടാവും. അങ്ങനെ എന്റെ സ്വപ്നവും യാഥാർത്യമാവുകയാണ്.
പീറ്റർ പോൾ
അദ്ദേഹം എന്റെ സ്വപ്നത്തിൽ നിന്ന് ജീവിതത്തിലേക്ക് വന്നെത്തി. ഞാനറിയാതെ പോയ എന്റെ ജീവിതത്തിലെ ശൂന്യത അദ്ദേഹം നികത്തി. അദ്ദേഹം അടുത്തുള്ളപ്പോൾ ഞാൻ സുരക്ഷിതയും പരിപൂർണയുമായി. എന്റെ യൂട്യൂബ് ചാനലിന് ടെക്നിക്കൽ ആയുള്ള സപ്പോർട്ട് ആവശ്യമായി വന്ന സമയത്ത് ഒരു സുഹൃത്തിനെ പോലെ വന്നതാണ് പീറ്റർ. അദ്ദേഹം എല്ലാ കാര്യങ്ങളും ശരിയാക്കി തന്നു,. എന്റെ സമ്മർദ്ദമകന്നു.

നിങ്ങൾക്കറിയാമല്ലോ എന്റെ കുട്ടികളായിരുന്നു എന്റെ പ്രഥമ പരി​ഗണന, എന്നും. പക്ഷേ വിവാഹം കഴിക്കാനുള്ള താത്പര്യം പീറ്റർ അറിയിച്ചപ്പോൾ ഞാൻ സ്തബ്ദയായിപ്പോയി. (ഉള്ളിൽ സമ്മതം എന്ന് ഞാൻ അലറുന്നുണ്ടായിരുന്നു).

എന്റെ കുട്ടികൾ ഇത് അംഗീകരിക്കണമെന്ന് ‍ഞാൻ പറഞ്ഞു. അവരോട് പീറ്റർ സംസാരിച്ചു. അവർ സമ്മതം നൽകി. ഇതാണ് എന്റെ ജീവിതത്തിൽ നടക്കുന്ന ഏറ്റവും നല്ല കാര്യമെന്നും തങ്ങളുടെ ജീവിതത്തിലും പീറ്ററിനെ വേണമെന്നും എന്റെ മകൾ പറഞ്ഞപ്പോൾ ‍ഞാൻ കരയുകയായിരുന്നു. സിംഗിൾ മദർ എന്നത് ഞാൻ ചോദിച്ചു വാങ്ങിയതല്ല, അത് ഒറ്റയ്ക്കുള്ള പോരാട്ടം തന്നെയയിരുന്നു. പ്രത്യേകിച്ചും എന്റെ കുടുംബം എന്ന് പറയപ്പെടുന്നയിടത്ത് നിന്ന് യാതൊരു പിന്തുണയും ലഭിക്കാതിരുന്ന വേളയിൽ.

എന്നും മറ്റുള്ളവർക്ക് വേണ്ടിയണ് ഞാൻ ജീവിച്ചത്. ഒരു പ്രാവശ്യം ‍എനിക്ക് വേണ്ടി, എന്റെ ഇഷ്ടപ്രകാരമുള്ള ജീവിതം തിരഞ്ഞെടുക്കാനും ജീവിതം ആസ്വദിക്കാനും തീരുമാനിച്ചു. അപ്പോൾ എന്റെ കൈകൾ പിടിക്കാൻ ശക്തനായ ഒരാൾ കൂടെ വന്നു.

കഠിനമായ സമയങ്ങളിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. പീറ്റർ പോൾ ആരാണെന്ന് ചോദിക്കുന്നവരോട്...

അദ്ദേഹം സിനിമാ പ്രവർത്തകനാണ്. സ്നേഹമുള്ള, അനുകമ്പയുള്ള, ലാളിത്യമുള്ള മനുഷ്യൻ. എന്റെ ഹൃദയം കവർന്നെടുത്തയാൾ. എല്ലാ സിംഗിൾ ആയ മനുഷ്യരോടും എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങളെ അത്രമാത്രം സ്നേഹിക്കുന്ന ഒരുവനായി കാത്തിരിക്കൂ. അതൊരു മാജിക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP