Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീർത്തും അശ്രദ്ധവും പിഴവുനിറഞ്ഞതുമായിരുന്നു ആ ട്വീറ്റ്; അതിന് ഏതെങ്കിലും വ്യക്തികളുമായോ പ്രസ്ഥാനങ്ങളുമായോ യാതൊരു ബന്ധവുമില്ല; അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവാദ ട്വീറ്റിട്ടതിന് നിരുപാധികം മാപ്പു പറഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് ടീം ഡോക്ടർ മധു തോട്ടപ്പിള്ളിൽ

തീർത്തും അശ്രദ്ധവും പിഴവുനിറഞ്ഞതുമായിരുന്നു ആ ട്വീറ്റ്; അതിന് ഏതെങ്കിലും വ്യക്തികളുമായോ പ്രസ്ഥാനങ്ങളുമായോ യാതൊരു ബന്ധവുമില്ല; അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവാദ ട്വീറ്റിട്ടതിന് നിരുപാധികം മാപ്പു പറഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് ടീം ഡോക്ടർ മധു തോട്ടപ്പിള്ളിൽ

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവാദ ട്വീറ്റിട്ടതിന് നിരുപാധികം മാപ്പു പറഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് ടീം ഡോക്ടർ മധു തോട്ടപ്പിള്ളിൽ. ലഡാക്ക് സംഭവത്തിൽ താൻ ചെയ്ത ട്വീറ്റ് അനുചിതമായിരുന്നുവെന്നും ബോധപൂർവമായിരുന്നില്ലെന്നും മധു തോട്ടപ്പിള്ളിൽ ട്വീറ്റ് ചെയ്തു. വിവാദ ട്വീറ്റ് താൻ ഡിലിറ്റ് ചെയ്തിരുന്നുവെന്നും എന്നാൽ അതിനകം സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നുവെന്നും മധു പറഞ്ഞു.ട്വീറ്റ് വിവാദമായതോടെ ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റ് ഡോക്ടർ മധുവിനെ സസ്പെൻഡ് ചെയ്തിരുന്നു.

‘ആ ശവപ്പെട്ടികളിൽ പിഎം കെയേഴ്സ് സ്റ്റിക്കറുണ്ടാകുമോ? ഒരു ആകാംക്ഷ’ – ഇതായിരുന്നു ഡോ. മധുവിന്റെ ട്വീറ്റ്. ഈ ട്വീറ്റ് പോസ്റ്റ് ചെയ്തതിനു പിന്നാലെ ഒട്ടേറെപ്പേരാണ് ഡോക്ടറെ വിമർശിച്ച് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ഡോക്ടർ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു. എന്നാൽ, ഇത്തരമൊരു വിഷയത്തിൽ വിവാദ ട്വീറ്റിട്ട ഡോക്ടറെ സസ്പെൻഡ് ചെയ്യാനായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റിന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി അവർ ട്വീറ്റും ചെയ്തു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഡോക്ടർ വിശദീകരണം സഹിതം മാപ്പു ചോദിച്ചത്.

ജൂൺ 16ന് ഞാൻ നടത്തിയ ഒരു ട്വീറ്റ് തെറ്റായിപ്പോയെന്ന് പിന്നീട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ, അതിനകം ആ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് ആരോ പകർത്തുകയും ഇത് സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുകയും ചെയ്തു. ഇന്ത്യൻ പൗരന്മാരെയും സൈന്യത്തെ ഒന്നാകെയും സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാരും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും നടത്തുന്ന നിതാന്ത പരിശ്രമങ്ങളെ കുറച്ചുകാണിക്കാനോ നമ്മുടെ ധീര രക്തസാക്ഷികളെ അപമാനിക്കാനോ ഉദ്ദേശിച്ചായിരുന്നില്ല ആ ട്വീറ്റ്. കോവിഡ് 19നെ ചെറുക്കാൻ നമ്മുടെ സർക്കാർ നടത്തുന്ന കഠിനാധ്വാനത്തെയും വിപരീത സാഹചര്യങ്ങളിൽ രാജ്യം സംരക്ഷിക്കുന്ന ജവാന്മാരെയും അതിരറ്റ് ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. എന്റെ ട്വീറ്റ് മൂലം സങ്കടപ്പെടേണ്ടി വന്ന എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ മാപ്പു ചോദിക്കുന്നു. തീർത്തും അശ്രദ്ധവും പിഴവുനിറഞ്ഞതുമായിരുന്നു ആ ട്വീറ്റ്. അതിന് ഏതെങ്കിലും വ്യക്തികളുമായോ പ്രസ്ഥാനങ്ങളുമായോ യാതൊരു ബന്ധവുമില്ല

നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കാൻ സ്വന്തം ജീവിതം ബലികൊടുത്ത ധീര ജവാന്മാരുടെ കാര്യത്തിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി പുലർത്തുന്ന കരുതലിനെക്കുറിച്ച് ഞാൻ ബോധവാനാണ്. എന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഒരു പിഴവായി ആ ട്വീറ്റിനെ കാണുമെന്നും എല്ലാം ഇവിടംകൊണ്ട് അവസാനിക്കുമെന്നും കരുതുന്നു. എന്റെ മുൻ ട്വീറ്റിൽ വന്നുഭവിച്ച തെറ്റായ പരാമർശങ്ങൾക്ക് ഒരിക്കൽക്കൂടി ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ജയ് ഹിന്ദ്.

ഐപിഎല്ലിന് തുടക്കമായ 2008 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക ടീം ഡോക്ടറാണ് മധു തോട്ടപ്പിള്ളിൽ. ഡോ. മധു തോട്ടപ്പിള്ളിലിന്റെ വ്യക്തിപരമായ ട്വീറ്റിനെക്കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റിന് അറിവുണ്ടായിരുന്നില്ലെന്നും ടീം ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP