Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ കോവിഡ് ബാധിച്ചു മരിച്ചു; മരണമടഞ്ഞത് വെന്നിയൂർ സ്വദേശിയായ 29കാരൻ അബ്ദുൾ ജബ്ബാർ; സെപ്റ്റംബറിൽ വിവാഹത്തിന് ശേഷം റിയാദിലേക്ക് മടങ്ങിയത് ഒക്ടോബറിൽ

മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ കോവിഡ് ബാധിച്ചു മരിച്ചു; മരണമടഞ്ഞത് വെന്നിയൂർ സ്വദേശിയായ 29കാരൻ അബ്ദുൾ ജബ്ബാർ; സെപ്റ്റംബറിൽ വിവാഹത്തിന് ശേഷം റിയാദിലേക്ക് മടങ്ങിയത് ഒക്ടോബറിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം വെന്നിയൂർ സ്വദേശി 29കാരൻ റിയാദിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിവാഹം. ഒരു മാസം നാട്ടിൽ നിന്നതിനുശേഷം ഒക്ടോബറിൽ റിയാദിലെക്ക് തിരിച്ച് പോയതായിരുന്നു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂർ കൊടിമരം സ്വദേശി കൊടവണ്ടി അബ്ദുൽ ജബ്ബാർ (റിട്ട. എസ് ഐ)ന്റെ മകൻ കൊടവണ്ടി മുഫീദ് (29) ആണ്. വ്യാഴം ഉച്ചക്ക് റിയാദിൽ വെച്ച് മരിച്ചത്. റിയാദിൽ സോഫ്‌റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഫാത്തിമ ബിൻസിയ. മാതാവ്.സഫിയ.സഹോദങ്ങൾ: ജാസിം, ( ജിദ). മുൻദിർ, മുഷറഫ്, ജവാദ് , കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിവാഹം.

ഒരു മാസം നാട്ടിൽ നിന്നതിനുശേഷം ഒക്ടോബറിൽ റിയാദിലെക്ക് തിരിച്ച് പോയതായിരുന്നു. അതേ സമയം നാട്ടിൽ പോകാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിക്കുകയായിരുന്നു മലപ്പുറം മഞ്ചേരി എളങ്കൂർ ചെറുവട്ടി സ്വദേശി അടക്കം രണ്ട് മലയാളികൾഇന്നലെ റിയാദിൽ മരിച്ചിരുന്നു. നാട്ടിൽ പോകാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിക്കേയാണ് മലപ്പുറം മഞ്ചേരി എളങ്കൂർ ചെറുവട്ടി സ്വദേശി ചെങ്ങരായി അബ്ദുല്ല കുട്ടി (60) മരിച്ചത്. റിയാദ് ഉമ്മുൽ ഹമാമിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.

ലോക്ഡൗണിന് തൊട്ടുമുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞുവന്നത്. ലോക്ഡൗണിനെ തുടർന്ന് ജോലിയില്ലാതായതോടെ നാട്ടിൽ പോകാൻ തീരുമാനിക്കുകയും എംബസിയിൽ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.ഭാര്യ: സക്കീന. മക്കളില്ല. റിയാദിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കെഎംസിസി ജീവകാരുണ്യ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, റിയാദ് എളങ്കൂർ കൂട്ടായ്മ ഭാരവാഹികളും രംഗത്തുണ്ട്. എറണാകുളം സ്വദേശിയാണ് മരിച്ച മറ്റൊരാൾ റിയാദിൽ ഹൗസ് ഡ്രൈവറായിരുന്ന എറണാകുളം ചെങ്ങമനാട് സ്വദേശി പുത്തൻപറമ്പിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ പി എം നസീർ (58) ആണ് ഉറക്കത്തിൽ ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ജോലിക്കെത്താതെ വന്നതോടെ സ്പോൺസർ മുറിയിൽ പോയി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. ഹൃദയാഘാതമെന്നാണ് സൂചന.കോവിഡ് 19 പരിശോധന നടത്തിയിട്ടുണ്ട്. ഫലം അറിവായിട്ടില്ല. ഖബറടക്കം പിന്നീട് സൗദിയിൽ നടക്കും. നിലവിൽ ആലുവ ഏലൂക്കരയിൽ താമസിക്കുന്ന നസീർ മൂന്നര വർഷം മുമ്പാണ് അവസാനമായി റിയാദിലെത്തിയത്. ചെങ്ങമനാട് മേഖലയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഏതാനും വർഷം മുമ്പാണ് ഏലൂക്കരയിലേക്ക് താമസം മാറ്റിയത്. ചെങ്ങമനാട് പാലപ്രശ്ശേരി സ്വദേശിനി സുലൈഖയാണ് ഭാര്യ. മക്കൾ: ജിൻഷാദ്, ജിസ്നി, ജിൻസ്. മരുമക്കൾ: സുനീർ, ജംഷിദ്, റമീസ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP