Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിപ്പൂരിൽ കൃത്യമായി കരുക്കൾ നീക്കി കോൺ​ഗ്രസ്; ഏഴ് എംഎൽഎമാരെ അടർത്തിയ ബിജെപിക്ക് അതേനാണയത്തിൽ മറുപടി; മൂന്ന് ബിജെപി എംഎൽഎമാർ രാജിവെച്ചതോടെ സംസ്ഥാനത്തെ ഭരണകക്ഷി ന്യൂനപക്ഷമായി; രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല സംസ്ഥാന ഭരണവും കോൺ​ഗ്രസിന് കൈ അകലത്തിൽ; മണിപ്പൂരിലെ രാഷ്ട്രീയ കരുനീക്കങ്ങൾ ദേശീയ ശ്രദ്ധ ആകർഷിക്കുന്നത് ഇങ്ങനെ

മണിപ്പൂരിൽ കൃത്യമായി കരുക്കൾ നീക്കി കോൺ​ഗ്രസ്; ഏഴ് എംഎൽഎമാരെ അടർത്തിയ ബിജെപിക്ക് അതേനാണയത്തിൽ മറുപടി; മൂന്ന് ബിജെപി എംഎൽഎമാർ രാജിവെച്ചതോടെ സംസ്ഥാനത്തെ ഭരണകക്ഷി ന്യൂനപക്ഷമായി; രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല സംസ്ഥാന ഭരണവും കോൺ​ഗ്രസിന് കൈ അകലത്തിൽ; മണിപ്പൂരിലെ രാഷ്ട്രീയ കരുനീക്കങ്ങൾ ദേശീയ ശ്രദ്ധ ആകർഷിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഇംഫാൽ: മണിപ്പൂരിൽ ബിജെപിക്ക് കാലിടറുന്നു. മൂന്ന് ബിജെപി എംഎൽഎമാർ രാജിവെച്ച് കോൺ​ഗ്രസിൽ ചേർന്നതോടെ സംസ്ഥാനത്ത് ഭരണം പിടിക്കാനുള്ള നീക്കങ്ങൾ കോൺ​ഗ്രസ് ആരംഭിച്ചു. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ഗവർണർക്ക് കത്തുനൽകി. മണിപ്പൂർ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് ഒക്രാം ഇബോബി സിങ്ങാണ് ഗവർണർക്ക് കത്ത് നൽകിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം മണിപ്പൂരിലെ മൂന്ന് ബിജെപി എംഎൽഎമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ സർക്കാരിനെ പിന്തുണച്ചിരുന്ന നാല് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) എംഎൽഎമാരും ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎയും ഒരു സ്വതന്ത്രനും എൻ ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സർക്കാർ രൂപവത്കരിക്കാനുള്ള കോൺഗ്രസിന്റെ നീക്കം.

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് ബിരേൻ സിങ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ അവസരം ഒരുക്കണമെന്നാണ് കത്തിലെ ആവശ്യം. പുതുതായി രൂപവത്കരിച്ച സെക്യുലർ പ്രോഗ്രസീവ് ഫ്രണ്ടിനെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കണം. നിയമസഭയിലെ കോൺഗ്രസിന്റെ അംഗബലം 20 ആണെന്നും ഏഴ് എംഎൽഎമാരെ നിയമസഭയിൽ പ്രവേശിക്കുന്നതിൽനിന്ന് ഹൈക്കോടതി തടഞ്ഞതിന് ശേഷമുള്ള കണക്കാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 60 അംഗ മണിപ്പൂർ നിയമസഭയിൽ കോൺഗ്രസ് 28 സീറ്റുകളിൽ വിജയം നേടി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാൽ 21 സീറ്റുകളിൽ വിജയം നേടിയ ബിജെപി നാല് എംഎൽഎ മാർ വീതമുള്ള എൻപിപിയുടേയും എൻപിഎഫിന്റെയും ഒരംഗം വീതം ഉണ്ടായിരുന്ന തൃണമൂൽ കോൺഗ്രസിന്റെയും എൽജെപിയുടെയും പിന്തുണ ഉറപ്പിക്കുകയായിരുന്നു. ഒരു സ്വതന്ത്ര എംഎൽഎ യും കോൺഗ്രസിൽ നിന്ന് പുറത്തായ എംഎൽഎയും ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു.അങ്ങനെ 33 എംഎൽഎ
മാരുടെ പിന്തുണയോടെയാണ് ബിരെൻ സിംഗിന്റെ നേതൃത്വത്തിൽ ബിജെപി മന്ത്രിസഭ സംസ്ഥാനത്ത് അധികാരത്തിൽ വന്നത്.

കോൺഗ്രസിൽ നിന്നും അടുത്തിടെ 7 എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇവരെ അയോഗ്യരാക്കണം എന്ന ആവശ്യം സ്പീക്കർ ജൂൺ 22 ന് പരിഗണിക്കും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ആ തീരുമാനം നേരത്തെയാക്കിയത് ബിജെപിയെ സഹായിക്കാനാണ് എന്നാണ് ആരോപണം. 7 വിമത കോൺഗ്രസ് എംഎൽഎമാരും അയോഗ്യരല്ല എന്നാണ് സ്പീക്കറുടെ തീരുമാനം എങ്കിൽ അത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനാണ് എന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഈ നീക്കം പിന്നീട് ഹൈക്കോടതി ഇ
ടപെട്ട് തടഞ്ഞിരുന്നു.

മുൻ മണിപ്പൂർ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയ ഒക്രാം ഇബോബി സിങ്, മുൻ ഉപമുഖ്യമന്ത്രിയായ വൈ ജോയ്കുമാർ സിങ് അടക്കമുള്ള എംഎൽഎമാരാണ് സ്പീക്കർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് എംഎൽഎമാർ രാജിവെച്ചതോടെ മണിപ്പൂർ നിയമസഭയിൽ ബിജെപിയുടെ അംഗബലം 18 ആയി കുറഞ്ഞിരിക്കുകയാണ്. എൻപിപിക്കൊപ്പം തൃണമൂൽ കോൺഗ്രസും കോൺഗ്രസിനൊപ്പം കൈ കോർത്തിരിക്കുകയാണ്. ഒരു സ്വതന്ത്രനും ഈ സഖ്യത്തിനൊപ്പമുണ്ട്. അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ ബിജെപി സർക്കാർ താഴെ വീഴുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

കോൺഗ്രസ്സിനെ സംബന്ധിച്ചടുത്തോളം രാജ്യസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് സംസ്ഥാനത്ത് ബിജെപിയെ പ്രതിസന്ധിയിൽ ആക്കുന്നതിന് കഴിഞ്ഞത് വലിയ രാഷ്ട്രീയ നേട്ടമാണ്,വടക്ക് കിഴക്കൻ സംസ്ഥനങ്ങളിൽ തിരിച്ച് വരവിനുള്ള തുടക്കമായാണ് കോൺഗ്രസ്‌ ഇതിനെ കാണുന്നത്. അതേസമയം ബിജെപിയാകട്ടെ ഇപ്പോഴും തങ്ങൾ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ് എന്ന നിലപാടിലാണ്.

നിലവിൽ 49 ആണ് നിയമസഭയിലെ അം​ഗബലം. ബിരേൻ സിങ് സർക്കാരിന് 23 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. ബിജെപി 18, എൻപിഎഫ് നാല്, എൽഎസ്‌ജെപി ഒന്ന്. എന്നാൽ 49 അംഗ അസംബ്ലിയിൽ 26 എംഎൽഎമാരുടെ പിന്തുണ എസ്‌പിഎഫിനുണ്ട്. (കോൺഗ്രസ് 20, എൻപിപി നാല്, തൃണമൂൽ കോൺഗ്രസ് ഒന്ന്). ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും അവിശ്വാസ പ്രമേയം എത്രയും വേഗം കൊണ്ടുവരേണ്ടതുണ്ടെന്നും സഭാ സമ്മേളനം ഉടൻ വിളിച്ചുചേർക്കണമെന്നുമ ഒക്രാം ഇബോബി സിങ് ഗവർണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP