Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമ പ്രവർത്തകയുടെ വാക്കുകൾ സൈന്യത്തെ അപമാനിക്കുന്നത്; ആജ് തക് ചാനൽ അവതാരക ശ്വേത സിങ്ങിനെതിരെ പരാതിയുമായി കോൺ​ഗ്രസ് നേതാവ്

മാധ്യമ പ്രവർത്തകയുടെ വാക്കുകൾ സൈന്യത്തെ അപമാനിക്കുന്നത്; ആജ് തക് ചാനൽ അവതാരക ശ്വേത സിങ്ങിനെതിരെ പരാതിയുമായി കോൺ​ഗ്രസ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

സൈന്യത്തെ അപമാനിച്ചെന്ന് കാട്ടി മാധ്യമപ്രവർത്തകക്കെതിരെ പരാതി. ‌ചൈനീസ് കടന്നു കയറ്റം ഇന്ത്യൻ സൈന്യത്തിന്റെ വീഴ്ചയാണ് എന്ന പരാമർശം നടത്തിയതിന് ആജ്‌ തക് ചാനൽ അവതാരക ശ്വേത സിങ്ങിനെതിരെ മലപ്പുറം എസ്‌പിക്ക് പരാതി നൽകി. കോൺഗ്രസ് നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.പി. നൗഷാദലിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

'അതിർത്തിയിലെ ചൈനീസ് കടന്നു കയറ്റത്തിന് ഉത്തരവാദികൾ സൈന്യമാണ് എന്നും വീഴ്ചയ്ക്ക് മറുപടി പറയേണ്ടത് കേന്ദ്ര സർക്കാരല്ല, പകരം സൈന്യമാണ്‌' എന്ന തരത്തിൽ ശ്വേത സിങ് പരാമർശം നടത്തിയെന്നും ഇത് സൈന്യത്തെ അപമാനിക്കലാണ് എന്നും നടപടി എടുക്കണമെന്നും നൗഷാദലി പരാതിയിൽ പറയുന്നു. 'ഭരണഘടന 7 അനുഛേദം, ഷെഡ്യൂൾ 1 പ്രകാരം കേന്ദ്ര വിഷയമാണ് പ്രതിരോധം. അതിലുപരിയായി അതിർത്തിയിൽ ജീവൻ ത്യജിച്ച് ഇന്ത്യൻ സൈന്യം അടരാടുമ്പോൾ അവരെ ദുർബലരെന്നും, കാര്യക്ഷമതയില്ലാത്തവരെന്നും ആക്ഷേപിക്കുന്നത് ഈയവസത്തിൽ അക്ഷന്തവ്യമായ അവഹേളനമാണ്. മുഴുവൻ ഭാരതീയന്റെയും വികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണം'- നൗഷാദലി പരാതിയിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP