Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാർഷിക ആവശ്യത്തിനായി ഭൂമി പാട്ടത്തിന് നൽകാൻ നേരത്തേ ആലോചിച്ചിരുന്നു; എന്നാൽ ആ തീരുമാനത്തിൽ‌ നിന്നും പിന്മാറിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്; കൃഷി ഇറക്കുകയാണെങ്കിൽ ദേവസ്വം ജീവനക്കാരും ക്ഷേത്ര ഉപദേശക സമിതിയും ആയിരിക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം; ദേവഹരിതം പദ്ധതിയിലെ നിലപാട് മാറ്റം വ്യക്തമാക്കിയത് ഹൈന്ദവീയം ഫൗണ്ടേഷൻ കോടതിയെ സമീപിച്ചതോടെ

കാർഷിക ആവശ്യത്തിനായി ഭൂമി പാട്ടത്തിന് നൽകാൻ നേരത്തേ ആലോചിച്ചിരുന്നു; എന്നാൽ ആ തീരുമാനത്തിൽ‌ നിന്നും പിന്മാറിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്; കൃഷി ഇറക്കുകയാണെങ്കിൽ ദേവസ്വം ജീവനക്കാരും ക്ഷേത്ര ഉപദേശക സമിതിയും ആയിരിക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം; ദേവഹരിതം പദ്ധതിയിലെ നിലപാട് മാറ്റം വ്യക്തമാക്കിയത് ഹൈന്ദവീയം ഫൗണ്ടേഷൻ കോടതിയെ സമീപിച്ചതോടെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള 3000 ഏക്കർ ക്ഷേത്രഭൂമി പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ ഹൈന്ദവീയം ഫൗണ്ടേഷൻ സമർപ്പിച്ച ഹർജിയിൽ ദേവസ്വം ബോർഡ് എതിർ സത്യവാങമൂലം നൽകി. ക്ഷേത്ര ഭൂമി പാട്ടത്തിന് കൊടുക്കുകയില്ല എന്നാണ് ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലം. കാർഷിക ആവശ്യത്തിനായി തരിശ് കിടക്കുന്ന ക്ഷേത്രഭൂമി പാട്ടത്തിന് നൽകാൻ ബോർഡ് പ്രാഥമിക ആലോചനകൾ നടത്തിയിരുന്നതായി സ്ത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ പിന്നീട് അത്തരം ആലോചനകൾ അവസാനിപ്പിച്ചതായും അത്തരത്തിൽ കൃഷി ചെയ്യുകയാണെങ്കിൽ ദേവസ്വം ബോർഡിന്റെ ജീനക്കാരെയോ ക്ഷേത്ര ഉപദേശക സമിതിയുടെയോ മേൽനോട്ടത്തിൽ മാത്രം നടത്തിയാൽ മതിയെന്നുമാണ് തീരുമാനം എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ദേവഹരിതം പദ്ധതിയുടെ ഭാ​ഗമായാണ് ഭൂമി പാട്ടത്തിന് നൽകുന്നത് സംബന്ധിച്ച ആലോചനകൾ ദേവസ്വം ബോർഡ് നടത്തിയത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലായി ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള 3000ത്തിൽപരം ഏക്കർ ഭൂമിയാണ് അന്യർക്ക് പാട്ടത്തിന് നൽകി ദേവഹരിതം പദ്ധതിനടപ്പാക്കാൻ ദേവസ്വം ബോർഡ് ആലോചിച്ചിരുന്നത്. പച്ചക്കറികൾ, പുഷ്പ സസ്യങ്ങൾ, വാഴ, ചേന, കിഴങ്ങുവർഗ്ഗങ്ങൾ,നെല്ല്, തെങ്ങ്, കമുക്, തീറ്റപ്പുല്ല്, ഔഷധസസ്യങ്ങൾ. ഇതിനുപുറമെ തേക്കിൻതൈകൾ, മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയാണ് കൃഷിക്കായി പരിഗണിച്ചത്. ഓരോ ദേവസ്വത്തോടനുബന്ധിച്ചുമുള്ള കൃഷിയോഗ്യമായ ഭൂമി എത്രയും വേഗം കണ്ടെത്താനും അതാതു പ്രദേശങ്ങളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിത്ത്, വളം, സാങ്കേതിക സഹായം എന്നിവ ലഭ്യമാക്കണമെന്നും ബോർഡ് നിർദ്ദേശിച്ചിരുന്നു. ഹരിത കേരളാമിഷൻ ജില്ലാതല ആഫീസുകൾ വഴി ലഭിക്കുന്ന സഹായങ്ങൾ ഉറപ്പാക്കണമെന്നും ബോർഡ് ഉത്തരവിൽ പറയുന്നു. ഓരോ ഗ്രൂപ്പിലെയും സബ്ഗ്രൂപ്പ് ആഫീസർമാരുടെ യോഗം വിളിച്ചുകൂട്ടി ഇതുസംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

ക്ഷേത്രഭൂമിയിലെ കൃഷിക്ക് കർഷകസംഘടനകളും കുടുംബശ്രീയും ക്ഷേത്രഭൂമിയിൽ കൃഷിയിറക്കാൻ അതാതു ദേവസ്വം അടിസ്ഥാനത്തിൽ ഉപദേശകസമിതി ഭാരവാഹികൾ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, കർഷക സംഘടനകൾ, കുടുംബശ്രീ പ്രതിനിധികൾ, സന്നദ്ധസംഘടന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ആലോചനായോഗങ്ങൾ കൂടി ജൂൺ ഒന്നിനകം പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിരുന്നത്. ഇതിന്റെ ചുമതല അതാത് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർമാരിൽ നിക്ഷിപ്തമാക്കിക്കുകയും ചെയ്തു. കൃഷിസ്ഥലം ഒരുക്കുന്നതിന ്തൊഴിലുറപ്പു പദ്ധതിയിൽ നിന്നും ആവശ്യമായ തൊഴിലാളികളുടെസേവനം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടണമെന്നും ബോർഡ് നിർദ്ദേശിച്ചിരുന്നു.

ദേവസ്വം ഭൂമിയിൽ പാട്ടത്തിന് കൃഷിയിറക്കാൻ സംഘടനകളും പല സ്ഥലങ്ങളിലും വ്യക്തികളും, സംഘടനകളും പാട്ട് വ്യവസ്ഥയിൽദേവസ്വം വസ്തുക്കളിൽ കൃഷി ചെയ്യുവാൻ താൽപ്പര്യപ്പെട്ട് മുന്നോട്ട് വരുന്ന കാര്യം ബോർഡ് ചർച്ച ചെയ്തു. ഓരോ സ്ഥലത്തും ലേലം നടത്തി ഏറ്റവും കൂടുതൽ പാട്ടം നൽകുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് ഉപാധികളോട് കൂടി മൂന്ന് വർഷ കാലത്തേക്ക് പാട്ട വ്യവസ്ഥയിൽ വസ്തു വിട്ടുകൊടുക്കാമെന്ന് തീരുമാനിച്ചു. പാട്ട വ്യവസ്ഥയിൽ വസ്തു വിട്ടു നൽകുന്നതിനു മുൻപായി ബന്ധപ്പെട്ട വ്യക്തികളുമായോ സംഘടനകളുമായോ എഗ്രിമെന്റ് വയ്ക്കണം എന്നുമായിരുന്നു തീരുമാനം. എന്നാൽ, ദേവസ്വം ബോർഡിന്റെ ഈ തീരുമാനത്തിനെതിരെ വിവിധ ഹിന്ദു സംഘടനകൾ രം​ഗത്തെത്തി. ഇതിനിടെ ഹൈന്ദവീയം ഫൗണ്ടേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP