Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും; സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാൽ സിനിമ നിങ്ങൾക്ക് മുത്തം തന്നു മുറുകെ പിടിക്കും; മലയാള സിനിമയിൽ സ്വജനപക്ഷപാതമില്ലെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്

കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും; സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാൽ സിനിമ നിങ്ങൾക്ക് മുത്തം തന്നു മുറുകെ പിടിക്കും; മലയാള സിനിമയിൽ സ്വജനപക്ഷപാതമില്ലെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ്നടൻ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയെ തുടർന്ന് സിനിമാ മേഖലയിലെ വേർതിരിവുകൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ തുടരുന്നതിനിടെ മലയാള സിനിമയിൽ സ്വജനപക്ഷപാതമില്ലെന്ന് വെളിപ്പെടുത്തി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മലയാള സിനിമയിൽ സ്വജനപക്ഷപാതമില്ലെന്നും കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കുമെന്നും ജൂഡ് പറയുന്നു. സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ ബോളിവുഡിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്ന് വാദങ്ങളുയർന്നു. ഇതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സംഘർഷമാണ് താരത്തിന്റെ ആത്മഹത്യയ്ക്ക് കാരണം എന്നായിരുന്നു ഒരു വിഭാ​ഗം വാദിച്ചത്.

ഇതിന് പിന്നാലെ മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ചും മേധാവിത്വത്തെക്കുറിച്ചും നടൻ നീരജ് മാധവൻ പങ്കുവച്ച കുറിപ്പും വാർത്തയായി. നടന്റെ കഴിവല്ല ഭാവി നിർണയിക്കുന്നത്, പാരമ്പര്യമുണ്ടെങ്കിൽ സിനിമയിൽ സുരക്ഷിതനാണെന്നും നീരജ് കുറിച്ചു. ഇത് വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരമവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി.

ജൂഡ് പങ്കുവച്ച കുറിപ്പ്

മലയാള സിനിമയിൽ നെപോറ്റിസം ഉണ്ടെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. സെറ്റിൽ ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില സിനിമകളിൽ തരം തിരിവുകൾ ഉണ്ടെന്നത് സത്യമാണ്. അസിസ്റ്റന്റ് ഡിറക്ടർസ് കാമറ അസിസന്റ്സ് ജൂനിയർസ് ഇവർക്കൊക്കെ പരിഗണന വേണ്ടുവോളം കിട്ടുന്നില്ല . അത് മാറും. മാറിക്കൊണ്ടിരിക്കുന്നു .

കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ഒരു സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും ജയറാമേട്ടനും ദിലീപേട്ടനും ജയസൂര്യ ചേട്ടനും നിവിനും ടോവിനോയും ആസിഫും.

കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും . സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാൽ സിനിമ നിങ്ങൾക്ക് മുത്തം തന്നു മുറുകെ പിടിക്കും . മറ്റു പലതിന്റെയും പുറകെ പോയാൽ സിനിമ അതിന്റെ പാട്ടിന് പോകും. As simple as that.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP