Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൈനാക്കാർക്കിഷ്ടം കട്ടൻ ചായ; ഇന്ത്യാക്കാർക്കും തായ് വാൻകാർക്കും ഹോങ്കോങ്ങുകാർക്കും പ്രിയം പാൽചായയും; ചൈനീസ് വ്യാളിയുടെ നീരാളിക്കൈകളെ ചെറുക്കുന്ന പാൽചായസഖ്യത്തിലെ മുന്നണി പോരാളികൾ ഇന്ത്യക്ക് പരസ്യമായി കൂറ് പ്രഖ്യാപിച്ച് പ്രചാരണം; ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം ഹോങ്കോങ്ങിലെ ലിക്ജിയിൽ വന്നതോടെ ഏറ്റെടുത്ത് ഇന്ത്യയിലെ സാമൂഹിക മാധ്യമങ്ങളും; ലഡാക്കിലെ ഗാൽവൻ സംഭവം സൃഷ്ടിക്കുന്ന വൈറൽ ചിത്രങ്ങൾ ഇങ്ങനെ

ചൈനാക്കാർക്കിഷ്ടം കട്ടൻ ചായ; ഇന്ത്യാക്കാർക്കും തായ് വാൻകാർക്കും ഹോങ്കോങ്ങുകാർക്കും പ്രിയം പാൽചായയും; ചൈനീസ് വ്യാളിയുടെ നീരാളിക്കൈകളെ ചെറുക്കുന്ന പാൽചായസഖ്യത്തിലെ മുന്നണി പോരാളികൾ ഇന്ത്യക്ക് പരസ്യമായി കൂറ് പ്രഖ്യാപിച്ച് പ്രചാരണം; ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം ഹോങ്കോങ്ങിലെ ലിക്ജിയിൽ വന്നതോടെ ഏറ്റെടുത്ത് ഇന്ത്യയിലെ സാമൂഹിക മാധ്യമങ്ങളും; ലഡാക്കിലെ ഗാൽവൻ സംഭവം സൃഷ്ടിക്കുന്ന വൈറൽ ചിത്രങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ചൈനാക്കാർക്ക് കട്ടൻ ചായ ആണിഷ്ടം. ഇന്ത്യാക്കാർക്ക് പാൽചായയും. പിന്നെ ആർക്കൊക്കയാണ് ദക്ഷിണ-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പാൽചായ ഇഷ്ടമുള്ളത്? തായ് വാൻകാരും ഹോങ്കോങ്ങുകാരും. ഈ രാജ്യങ്ങളിൽ പാൽചായ കുടിക്കാത്തവർ പോലും അതുകുടിച്ച് തുടങ്ങിയത്രേ. കാരണം ചൈനാവിരോധം. സോഷ്യൽ മീഡിയയാണ് ആ മിൽക്ക് ടീ അലയൻസ് അഥവാ പാൽചായ സഖ്യത്തിന്റെ ആളുകൾ. തായ് വാനും ഹോങ്കോങ്ങിനും ഒക്കെ ചൈനയുമായുള്ള പോര് എല്ലാവർക്കും അറിയാം. വുഹാനിൽ നിന്ന് കോവിഡ് വ്യാപനം ഉണ്ടായപ്പോൾചൈനയെ താറടിക്കാൻ പാൽചായ സഖ്യം ഉത്സാഹിച്ചു. ചൈനീസ് സൈബർ പോരാളികൾ നോക്കി നിൽക്കില്ലല്ലോ. അവരും ഉഷാറായി. ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ ഇന്ത്യയോട് മല്ലിടാൻവന്നതോടെ ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് പാൽ ചായ സഖ്യം.

തായ്വാനിലെയും ഹോങ്കോങ്ങിലെയും സോഷ്യൽ മീഡിയയിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകൾ നിറയുകയാണ്.ഹോങ്കോങ്ങിലെ സോഷ്യൽ മീഡിയ ആയ ലിക്ജിയിൽ ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം വൈറലായി. 'ഞങ്ങൾ കീഴടക്കും, ഞങ്ങൾ കൊല്ലും' എന്ന കുറിപ്പോടെയുള്ള ചിത്രമാണ് വൈറലായത്. തയ്വാൻ ന്യൂസ് ചിത്രം 'ഫോട്ടോ ഓഫ് ദ് ഡേ' ആക്കി. ഇതോടെ ഇന്ത്യയിലും ഈ ചിത്രം സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് പിന്തുണയുമായി തായ് വാൻ

സ്വയംഭരണ ജനാധിപത്യരാജ്യമായ തായ്വാനെ പരിശുദ്ധഭൂമിയായാണ് ചൈന കാണുന്നത്. എന്നാൽ തങ്ങൾ ചൈനീസ് ഭരണത്തിനു കീഴിൽ അല്ലെന്നാണ് തായ്വാന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവർ പറയുന്നത്. കൂട്ടിച്ചേർക്കൽ എന്ന ചൈനയുടെ പ്രയോഗത്തെതന്നെ ഇവർ എതിർക്കുന്നു. തായ് വാൻ പ്രശ്‌നത്തിൽ ഇടപെടരുതെന്ന് ചൈന കഴിഞ്ഞ വർഷം യുഎസിന് മുന്നറിയിപ്പ് നൽകിയത് വാർത്തയായിരുന്നു, ട്രംപ് ഭരണകൂടം തായ്വാന് നൽകിവരുന്ന പിന്തുണയും ഏഷ്യയിൽ വർധിച്ചുവരുന്ന യു.എസിന്റെ സൈനികസാന്നിധ്യവുമാണ് ചൈനയെ ചൊടിപ്പിക്കുന്നത്. തെക്കൻ ചൈനക്കടലിലെ ദ്വീപുരാജ്യമായ തായ്വാന്റെയും ചൈനയുടെയും ഇടയിൽ കടലിടുക്കിലൂടെ യു.എസ്. നാവികക്കപ്പലുകൾ റോന്തുചുറ്റുന്നതും ചൈനയെ പ്രകോപിപ്പിക്കുന്നു.

തങ്ങൾ സ്വതന്ത്രരാജ്യമാണെന്നും ചൈനാക്കാർ ഇതിനോട് പൊരുത്തപ്പെടണമെന്നും തായ് വാൻ പ്രസിഡന്റ് സായ് ഇങ് വെൻ മുമ്പ് പറഞ്ഞതുംഅംഗീകരിക്കാൻ ചൈന തയ്യാറല്ല. ചൈനയും തായ് വാനും തമ്മിലുള്ള തർക്കത്തിന്റെ ചരിത്രം 1949 ലേക്ക് നീളുന്നു. വിപ്ലവം ജയിച്ച് മാവോ സേ തൂങ് ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചപ്പോൾ തോറ്റുപോയ ചിയാങ് കയ് ഷെക് തായ് വാൻ ദ്വീപിലേക്ക് ഒളിച്ചോടി. തായ്വാനാണ് യഥാർഥ ചൈനാ റിപ്പബ്ലിക് എന്ന ്ചിയാങ്ങിന്റെ വാദം മുറുകെ പിടിക്കുന്ന തായ് വാൻകാർ ചൈനീസ് മേൽക്കോയ്മ് അംഗീകരിക്കാൻ തയ്യാറല്ല. അതുകൊണ്ട്തന്നെ തായ്വാന്റെ വ്യോമാതിർത്തി ലംഘിച്ച് ചൈനീസ് പോർവിമാനങ്ങൾ ഇപ്പോഴും ചീറിപ്പായുന്നു.

ജനാധിപത്യത്തിനായി മുറവിളികൂട്ടി ഹോങ്കോങ്ങ്

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997-ലാണ് ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഹോങ്കോങ്ങിനുണ്ട്. എന്നാൽ ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകൾ ശക്തമാണ്. ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ' എന്ന ക്രമീകരണത്തിലാണ് ഇവിടെ ഇപ്പോഴും ഭരണം നടക്കുന്നത്. കമ്യൂണിസ്റ്റ് ചൈനയിൽ കാണാത്ത അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് ഹോങ്കോങുകാർ അനുഭവിക്കുന്നത്. എന്നാൽ ചൈന കരാറിൽനിന്നും പിന്മാറുന്നുവെന്ന ഭയപ്പാടാണ് പുതിയ നിയമം ജനങ്ങളിൽ ഉണ്ടാക്കിയത്. രണ്ടു തരത്തിലുള്ള പ്രധിഷേധ പ്രകടനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ബ്രിട്ടന്റെ മുൻകോളണിയുടെ മേൽ 22 വർഷമായി പരമാധികാരം വഹിക്കുന്ന ചൈനക്ക് വലിയ വെല്ലുവിളി ഉയർത്തുകയാണ് ഹോങ്കോങ് ജനത. ചൈനീസ് വൻകരയുടെ തെക്കു കിഴക്കെ തീരത്തു കിടക്കുന്ന ഹോങ്കോങ് 1997 ജൂലൈ ഒന്നിനായിരുന്നു ബ്രിട്ടനിൽനിന്നു ചൈനയ്ക്കു ലഭിച്ചത്. അതിനു മുൻപുള്ള ഒന്നര നൂറ്റാണ്ടുകാലം ബ്രിട്ടന്റെ കോളണിയായിരുന്നു ഈ 1106 ചതുരശ്ര കിലോമീറ്റർ പ്രദേശം. ആ സമയത്തു നിലവിലുണ്ടായിരുന്ന രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥകൾ 50 വർഷത്തേക്ക് (2047 വരെ) മാറ്റമില്ലാതെ തുടരുമെന്നായിരുന്നു ബ്രിട്ടനും ചൈനയും തമ്മിലുണ്ടായ കരാറിലെ വ്യവസ്ഥ. ജനാധിപത്യത്തിലും നിമയവാഴ്ചയിലും സ്വതന്ത്ര നീതിന്യായ സംവിധാനത്തിലും അധിഷ്ഠിതമായ ആ വ്യവസ്ഥ ചൈന ലംഘിക്കുന്നുവെന്നാണ് സമരക്കാരുടെ ആക്ഷേപം.

ജനാധിപത്യാവകാശങ്ങൾക്കായി പോരാടുന്ന പ്രക്ഷോഭകരും പൊലീസ് തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാപഭൂമിയായിരുന്നു ഹോങ്കോങ് കഴിഞ്ഞവർഷം. ബ്രിട്ടനുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് 2047ൽ ഹോങ്കോങ് പൂർണമായും ചൈനയുടെ നിയന്ത്രണത്തിലാവും. 1977 മുതൽ നിലനിൽക്കുന്ന 'ഒരു രാജ്യം, രണ്ടു വ്യവസ്ഥകൾ' എന്ന സ്ഥിതി അവസാനിക്കും. അതുവരെ കാത്തുനിൽക്കാൻ ചൈനയ്ക്കു ക്ഷമയില്ലെന്നും ഇപ്പോൾ തന്നെ ഹോങ്കോങ്ങിനെ സ്വന്തം ചൊൽപ്പടിയിലാക്കാൻ അവർ ശ്രമിക്കുകയാണെന്നുമാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP