Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴിഞ്ഞയാഴ്ച മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ട്രേസർ ആപ്പ് ഡൗൺലോഡ് ചെയ്യാനും സമ്മർദ്ദം; താൽപര്യം കാട്ടാതെ ന്യൂസിലാന്റുകാർ

കഴിഞ്ഞയാഴ്ച മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ട്രേസർ ആപ്പ് ഡൗൺലോഡ് ചെയ്യാനും സമ്മർദ്ദം; താൽപര്യം കാട്ടാതെ ന്യൂസിലാന്റുകാർ

സ്വന്തം ലേഖകൻ

ന്യൂസിലാന്റ്: കോവിഡ് 19നിൽ നിന്നും ജനങ്ങളെ സുരക്ഷിതരാക്കുന്നതിനുള്ള ട്രേസർ ആപ്പ് ഡൗൺലോഡ് ചെയ്യാതെ ന്യൂസിലാന്റുകാർ. അഥവാ ഡൗൺലോഡ് ചെയ്തുവെങ്കിൽ തന്നെയും പലരും അത് ഉപയോഗിക്കുന്നുമില്ല. ഇതു വലിയ ആശങ്കയാണ് ആരോഗ്യ സംവിധാനങ്ങൾക്കും ഭരണകൂടത്തിനും നൽകുന്നത്.

അതേസമയം, കഴിഞ്ഞ ആഴ്ച മൂന്ന് പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിനുശേഷം ട്രേസിങ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ബിസിനസ്സുകാർ ജനങ്ങളെ നിർബന്ധിക്കുന്നതിനാൽ ജനങ്ങൾക്കു മേൽ സമ്മർദ്ദവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ആപ്പ് ഡൗൺലോഡ് ചെയ്യുന്നതു വഴി ഒരു ക്യുആർ കോഡ് സ്‌കാൻ ചെയ്തുകൊണ്ട് അവർ സന്ദർശിച്ച സ്ഥലങ്ങളുടെ ഡിജിറ്റൽ ഡയറി സൂക്ഷിക്കുകയാണ് ആപ്ലിക്കേഷനിലൂടെ ചെയ്യുന്നത്. ഇതുവരെ അര ദശലക്ഷത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഷോപ്പിങ് വില്ലേജിൽ നടത്തിയ ഒരു സർവേയിൽ 40 ശതമാനം ബിസിനസ്സുകളും ഒരു ക്യുആർ കോഡ് ഉപയോഗിക്കുന്നുണ്ടെന്നും 60 ശതമാനം ഇല്ലെന്നും കണ്ടെത്തി. എന്നാൽ നിലവിൽ ഇത് സ്‌റ്റോറുകൾ ഉപയോഗിക്കേണ്ടതില്ലായെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP