Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാൽവൻ താഴ് വരയുടെ പരമാധികാരം തങ്ങൾക്കാണെന്ന ചൈനയുടെ അഹന്തയെ കൊമ്പുകുത്തിക്കാൻ ഇന്ത്യയുടെ ചുട്ടമറുപടി; പുതിയ അവകാശവാദം വെറും അതിശയോക്തി മാത്രം; ഒരുമേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ലഫ്.ജനറൽമാർ ജൂൺ ആറിന് എത്തിയ ധാരണയ്ക്ക് കടകവിരുദ്ധം; നിലനിൽക്കുന്ന വാദമേ അല്ലെന്ന് തീർത്തുപറഞ്ഞ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം; ഗാൽവനിൽ പ്രകോപനം ഉണ്ടാക്കിയത് ഇന്ത്യൻ സൈനികരെന്നും തങ്ങളെ കുറച്ചുകാണരുതെന്നും ചൈന: വാഗ്വാദങ്ങൾക്ക് മൂർച്ച് കൂട്ടി ഇരുപക്ഷവും

ഗാൽവൻ താഴ് വരയുടെ പരമാധികാരം തങ്ങൾക്കാണെന്ന ചൈനയുടെ അഹന്തയെ കൊമ്പുകുത്തിക്കാൻ ഇന്ത്യയുടെ ചുട്ടമറുപടി; പുതിയ അവകാശവാദം വെറും അതിശയോക്തി മാത്രം; ഒരുമേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ലഫ്.ജനറൽമാർ ജൂൺ ആറിന് എത്തിയ ധാരണയ്ക്ക് കടകവിരുദ്ധം; നിലനിൽക്കുന്ന വാദമേ അല്ലെന്ന് തീർത്തുപറഞ്ഞ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം; ഗാൽവനിൽ പ്രകോപനം ഉണ്ടാക്കിയത് ഇന്ത്യൻ സൈനികരെന്നും തങ്ങളെ കുറച്ചുകാണരുതെന്നും ചൈന: വാഗ്വാദങ്ങൾക്ക് മൂർച്ച് കൂട്ടി ഇരുപക്ഷവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ താഴ് വരയുടെ പരമാധികാരം എക്കാലവും തങ്ങൾക്കാണെന്നാണ് കഴിഞ്ഞ ദിവസം അഹന്ത നിറഞ്ഞ സ്വരത്തിൽ ചൈന അവകാശപ്പെട്ടത്. കൂടുതൽ സംഘർഷമുണ്ടാക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് വലിയൊരു തർക്കത്തിന് കൂടി വഴിതുറന്നത്. ചൈനീസ വിദേശകാര്യമന്ത്രാലയ വക്താവ് ട്‌സാവ് ലിജിയൻ ആണ് ഗാൽവന്റെ പരമാധികാരം തങ്ങൾക്കാണെന്ന് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. വ്യാഴാഴ്ച ഇന്ത്യ അതിന് ചുട്ട മറുപടി നൽകി. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ തങ്ങൾക്ക് പരമാധികാരം ഉണ്ടെന്ന ചൈനീസ് വാദം അതിശയോക്തി നിറഞ്ഞതും നിലനിൽക്കുന്നതുമല്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു.

ജൂൺ 6 ന് ചേർന്ന ഉന്നതസൈനികതല ചർച്ചയിലെ ധാരണയ്ക്ക് വിരുദ്ധമാണ് പുതിയ അവകാശവാദമെന്ന് വിദവിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ലഫ്.ജനറൽമാർ തമ്മിൽ നടത്തിയ ചർച്ചയിൽ ഗാൽവൻ താഴ് വരയിൽ നിന്നും ഇരുപക്ഷത്തെയും സൈനികർ പിൻവാങ്ങണമെന്ന് ധാരണയായിരുന്നു. എന്നാൽ, അതിന് വിരുദ്ധമായ കാര്യമാണ് ചൈനീസ് സൈനിക വൃത്തങ്ങൾ ഇപ്പോൾ പറയുന്നത്. അതിശയോക്തിപരവും, നിലനിൽക്കാത്തതുമായ അവകാശവാദം മുൻ ധാരണയ്ക്ക് വിരുദ്ധമാണ്, അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. എന്നാൽ, നിലവിലെ സാഹചര്യം ഇന്ത്യ തെറ്റായി വിലയിരുത്തുകയോ. ചൈനയുടെ പരമാധികാരം കാക്കാനുള്ള ഇച്ഛാശക്തിയെ കുറച്ചുകാട്ടുകയോ ചെയ്യരുതെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഇന്ന് മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ മുൻനിര സൈനികരാണ് ധാരണ തെറ്റിത്ത് യഥാർഥ നിയന്ത്രണരേഖ മറികടന്നത്. അവർ മനഃപൂർവം പ്രകോപനമുണ്ടാക്കി ചൈനീസ് ഉദ്യോഗസ്ഥരെയും സൈനികരെയും ആക്രമിക്കുകയായിരുന്നു. കായികമായ യുദ്ധത്തിലേക്കും ആൾനാശത്തിലേക്കും നയിക്കാൻ ഈ പ്രകോപനമാണ് കാരണം, വക്താവ് അവകാശപ്പെട്ടു.

ഇരുപക്ഷത്തെയും സൈനികർ ഏറ്റുമുട്ടുകയും ആൾനാശമുണ്ടാവുകയും ചെയ്തത് ഗാൽവൻ താഴ് വരയിലാണ്. 1967 ൽ നാഥുലായിൽ ഇരുപക്ഷചത്തിനും കനത്ത ആൾനാശമുണ്ടാക്കിയ യഥാർഥ നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടലിന് ശേഷമുള്ള ഏറ്റവും കടുത്ത സംഘർഷം. അന്ന് ഇന്ത്യക്ക് 80 സൈനികരെ നഷ്ടമായെങ്കിൽ, പീപ്പിൾസ് ലിബറേഷൻ ആർമിക്ക് 300 ലേറെ സൈനികരെയാണ് നഷ്ടമായത്.

വിദേശകാര്യമന്ത്രി എസ്.ജയശങ്കറും, ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മിൽ ഇന്നലെ നടന്ന ടെലിഫോൺ സംഭാഷണത്തിൽ നിലവിലുള്ള സാഹചര്യം ഇരുപക്ഷവും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാൻ ധാരണയിൽ എത്തിയിരുന്നു. ജൂൺ6 ന് മുതിർന്ന കമാൻഡർമാർ തമ്മിലെത്തിയ ധാരണ നടപ്പിലാക്കണമെന്നും ഉറപ്പിച്ചു. അതിനിടെയാണ് അതിശയോക്തിപരമായ അവകാശവാദം ഉന്നയിക്കുന്നത് ധാരണാവിരുദ്ധമാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

യഥാർഥത്തിൽ തർക്കം തീർന്ന പ്രദേശമാണ് ഗാൽവനെങ്കിലും ചൈനയുടെ മനസ്സിരുപ്പ് അങ്ങനെയല്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഗാൽവനിലെപ്രശ്‌നം സംബന്ധിച്ച് തങ്ങൾക്ക് സൈനിക-നയതന്ത്രതലത്തിൽ വിവരം കിട്ടുന്നുണ്ടെന്നും അതിലെ തെറ്റും ശരിയും വളരെ വ്യക്തമാണെന്നുമായിരുന്നു ചൈനീസ വിദേശകാര്യമന്ത്രാലയ വക്താവ് ട്‌സാവ് ലിജിയന്റെ പ്രതികരണം. ചൈനയുടെ ഭൂപ്രദേശത്താണ് സംഘർഷമുണ്ടായതെന്നും അതുകൊണ്ട് തങ്ങളെ പഴിക്കുന്നതിൽ കാര്യമില്ലെന്നുമാണ് ചൈനയുടെ വാദം.

ഗാൽവൻ താഴ് വരയിലെ ഏറ്റുമുട്ടലിനെ തുടർന്ന് സമാധാനം പുനഃ സ്ഥാപിക്കാൻ ഇന്ത്യയുടെയും ചൈനയുടെയും മേജർ ജനറൽമാർ തമ്മിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമായില്ല. ഉടനടി മേഖലയിൽ നിന്ന് സൈനികരെ പിൻവലിക്കുന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകാത്തത്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച നടക്കും. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഏഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം, അതിർത്തിയിൽ നിന്ന് എത്രയും വേഗം സൈനികരുടെ പിന്മാറ്റം പൂർത്തിയാക്കാൻ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിന് ശേഷം ആദ്യമായി നയതന്ത്ര തലത്തിൽ നടന്ന ചർച്ചയാണ് ഇത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിൽ അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്തു. ഇന്ത്യൻ സൈനികർക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങൾ അടക്കമുള്ള വിഷയങ്ങൾ ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംഘർഷം രമ്യമായി പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായും ചൈനയെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

അതിർത്തിയിലെ സംഘർഷത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും മുൻനിര സൈനികരെ നിയന്ത്രിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയും അക്രമിക്കുകയും ചെയ്തതാണ് കിഴക്കൻ ലഡാക്കിലുണ്ടായ ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയുമായി കൂടുതൽ അതിർത്തി സംഘർഷങ്ങൾക്ക് ആഗ്രഹിക്കുന്നില്ലെന്നും പ്രശ്നങ്ങൾ ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലി ജിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP