Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓൺലൈൻ ക്ലാസുകൾക്കുള്ള സർക്കാരിന്റെ മുന്നൊരുക്കങ്ങളിൽ തൃപ്തി; പരാതികൾ ഉണ്ടെങ്കിൽ ഉചിതമായ ഫോറത്തിൽ ഉന്നയിക്കാമെന്ന് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി

ഓൺലൈൻ ക്ലാസുകൾക്കുള്ള സർക്കാരിന്റെ മുന്നൊരുക്കങ്ങളിൽ തൃപ്തി; പരാതികൾ ഉണ്ടെങ്കിൽ ഉചിതമായ ഫോറത്തിൽ ഉന്നയിക്കാമെന്ന് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾക്കുള്ള സർക്കാരിന്റെ മുന്നൊരുക്കങ്ങളിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ഹർജികൾ കോടതി തീർപ്പാക്കി. പരാതികൾ ഉണ്ടെങ്കിൽ ഉചിതമായ ഫോറത്തിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകൾക്ക് പൂർണസജ്ജമെന്ന് സർക്കാർ ഹൈക്കോടതിയെ ഇന്നലെ അറിയിച്ചിരുന്നു. 41.2 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

872 വിദ്യാർത്ഥികൾക്ക് മാത്രമേ നിലവിൽ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാതുള്ളൂ. ഇതിൽ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികളാണ്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാൻ ശ്രമം തുടരുകയാണ്. ഇവർക്ക് ഓൺലൈൻ ക്ലാസുകൾ റെക്കോഡ് ചെയ്ത് എത്തിക്കുമെന്നും സർക്കാർ കോടതിയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

ജൂൺ ഒന്നിന് ക്ലാസ് തുടങ്ങിയെങ്കിലും എല്ലാ കുട്ടികൾക്കും ഓൺലൈൻ സൗകര്യമില്ലാതിരുന്നതിനാൽ ക്ലാസുകളുടെ പുനഃസംപ്രേഷണമായിരുന്നു ആദ്യ ആഴ്ചകളിൽ നടന്നത്.രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞ ജൂൺ 15നാണ് വിക്ടേഴ്‌സ് ചാനലിൽ ആരംഭിച്ചത്. ഉറുദു, അറബി, സംസ്‌കൃതം, ക്ലാസുകൾ കൂടി രണ്ടാം ഘട്ടത്തിൽ ആരംഭിച്ചിട്ടുണ്ട്. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചരവരെയാണ് ക്ലാസുകൾ നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP