Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തകർന്നടിഞ്ഞ് സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം; നിയന്ത്രണങ്ങളോടെ സർവ്വീസ് നടത്താൻ അനുവദിച്ചെങ്കിലും രണ്ട് ദിവസത്തിനകം ഭൂരിഭാഗം ബസ്സുകളും നിരത്തിൽ നിന്നും പിന്മാറിയത് കയ്യിൽ നിന്നും കാശിറങ്ങിയതോടെ; സ്വകാര്യ ബസ് വ്യവസായ മേഖല സംരക്ഷിക്കണമെന്ന ആവശ്യം ശക്തം; ബസ്‌കെട്ടിവലിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും തൊഴിലാളികളും ഉടമകളും സമരത്തിൽ

തകർന്നടിഞ്ഞ് സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം; നിയന്ത്രണങ്ങളോടെ സർവ്വീസ് നടത്താൻ അനുവദിച്ചെങ്കിലും രണ്ട് ദിവസത്തിനകം ഭൂരിഭാഗം ബസ്സുകളും നിരത്തിൽ നിന്നും പിന്മാറിയത് കയ്യിൽ നിന്നും കാശിറങ്ങിയതോടെ; സ്വകാര്യ ബസ് വ്യവസായ മേഖല സംരക്ഷിക്കണമെന്ന ആവശ്യം ശക്തം; ബസ്‌കെട്ടിവലിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും തൊഴിലാളികളും ഉടമകളും സമരത്തിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായ മേഖല പൂർണ്ണ തകർച്ചയിലേക്കെത്തിയിരിക്കുന്നു. ലോക്ഡൗണിന് ശേഷം നിയന്ത്രണങ്ങളോടെ ബസ് സർവ്വീസുകൾ ആരംഭിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും രണ്ട് ദിവസം സർവ്വീസ് നടത്തിയതിന് ശേഷം ബസുകൾ നിരത്തിൽ നിന്നും പിന്മാറിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ എല്ലായിടത്തു നിന്നും കാണുന്നത്. കുറച്ചുദിവസം നഷ്ടത്തിലാണെങ്കിലും വർദ്ധിപ്പിച്ച ടിക്കറ്റ് ചാർജ്ജ് ഈടാക്കി നിയന്ത്രണങ്ങളോടെ സർവ്വീസ് നടത്തിയിരുന്നെങ്കിലും വീണ്ടും പഴയ ചാർജ്ജ് തന്നെ ഈടാക്കാൻ സർക്കാർ നിർദ്ദേശിച്ചതോടെ വലിയ നഷ്ടത്തിലാണ് ബസുകൾ സർവ്വീസ് നടത്തിക്കൊണ്ടിരുന്നത്. വലിയ പ്രതിസന്ധി നേരിടുന്ന സ്വാകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്ന് ബസ്‌തൊഴിലാളികളും ഉടമകളും സമരം സംഘടിപ്പിച്ചു.

പ്രൈവറ്റ് ബസ് ജീവനക്കാരുടെ ദുരവസ്ഥ മുൻ നിർത്തി കോഴിക്കോട് ജില്ലാ ബസ് സംരക്ഷണ സമിതിയാണ് ഇന്ന് 50 ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചത്. കോഴിക്കോട്ടെ വിവിധ ഭാഗങ്ങളിലായി പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ മേഖലകളിൽ പ്രതീകാത്മകമായി ബസ് കെട്ടി വലിച്ചു കൊണ്ടുള്ള സമരം സംഘടിപ്പിച്ചു. കുന്ദമംഗലം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മയുടെ ഉദ്ഘാടനം ടി പി സുരേഷ് നിർവഹിച്ചു. ചടങ്ങിൽ കെ സുന്ദരൻ, രുചിവേലായുധൻ, പൂതക്കണ്ടി ബിജു, മുരളി കുന്ദമംഗലം എന്നിവർ സംസാരിച്ചു.

ദിവസേന ഇന്ധന വില വർധിപ്പിക്കുന്ന സാഹചര്യത്തിൽ, പ്രൈവറ്റ് ബസുകൾ പുറത്തിറക്കാൻ കഴിയാതെ ദുരിതം അനുഭവിക്കുന്ന തൊഴിലാളികളെയും ഉടമകളെയും സർക്കാരുകൾ സംരക്ഷിക്കണമെന്നും പ്രൈവറ്റ് ബസ് മേഖലയെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തനത്തിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നും ബസ്സ് സംരക്ഷണ സമിതി പ്രതിഷേധത്തിൽ അറിയിച്ചു. മുഴുവൻ തൊഴിലാളികളെയും സംരക്ഷിക്കുന്ന നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധത്തിൽ അറിയിച്ചു. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ബസ്സ് വ്യവസായത്തിന് ഡീസൽ സബ്സിഡി അനുവദിക്കുക, പലിശ രഹിത വായ്പ നൽകുക, സർക്കാറിലേക്ക് അടക്കേണ്ട ത്രൈമാസ നികുതി ഒഴിവാക്കിയ നടപടി ഈ പ്രതിസന്ധി തീരും വരെ തുടരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് വ്യവസായ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

താമരശ്ശേരിയിൽ നടന്ന പ്രതിഷേധം ബസ് ഓണേഴ്സ് ഫോറം ജില്ലാ സെക്രട്ടറി പി ടി സി ഗഫൂർ ഉദ്ഘാടനം ചെയ്തു. പി കെ മിർഷാദ് അധ്യക്ഷത വഹിച്ചു. കെ പി സാലിഹ്, ദാസൻ താമരശ്ശേരി, സക്കീർ നൂറാസ്, എ ആർ എസ് അതൃമാൻകുട്ടി, അശ്വതി അനി, തുഷാർ ഗോപി, കെ കെ ടി അൻവർ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP