Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓടി വായോ തല്ലിക്കൊല്ലുന്നേ എന്ന നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് അച്ഛനെ തല്ലുന്ന കാഴ്ച; അനിലേട്ടാ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞ് പിടിച്ചു മാറ്റാൻ ചെന്നപ്പോൾ പിടിച്ചു തള്ളി; പേടിച്ച് മാറി നിന്ന് മൊബൈലിൽ പതുക്കെ ദൃശ്യങ്ങൾ പകർത്തി; വീഡിയോ സെൻഡ് ചെയ്ത് വാങ്ങിയത് അനിലിന്റെ സഹോദരൻ; കവിയൂർ എന്ന നാട് എന്ന ഫെയ്സ് ബുക്ക് പേജ് വഴി ദൃശ്യങ്ങൾ പുറം ലോകത്തെത്തിയപ്പോൾ പൊലീസ് നടപടി; ദൃശ്യങ്ങൾ പകർത്തിയ പതിമൂന്നുകാരൻ കയ്യടി നേടുമ്പോൾ

ഓടി വായോ തല്ലിക്കൊല്ലുന്നേ എന്ന നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് അച്ഛനെ തല്ലുന്ന കാഴ്ച; അനിലേട്ടാ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞ് പിടിച്ചു മാറ്റാൻ ചെന്നപ്പോൾ പിടിച്ചു തള്ളി; പേടിച്ച് മാറി നിന്ന് മൊബൈലിൽ പതുക്കെ ദൃശ്യങ്ങൾ പകർത്തി; വീഡിയോ സെൻഡ് ചെയ്ത് വാങ്ങിയത് അനിലിന്റെ സഹോദരൻ; കവിയൂർ എന്ന നാട് എന്ന ഫെയ്സ് ബുക്ക് പേജ് വഴി ദൃശ്യങ്ങൾ പുറം ലോകത്തെത്തിയപ്പോൾ പൊലീസ് നടപടി; ദൃശ്യങ്ങൾ പകർത്തിയ പതിമൂന്നുകാരൻ കയ്യടി നേടുമ്പോൾ

ആർ പീയൂഷ്

തിരുവല്ല: ഓടി വായോ എന്നെ തല്ലിക്കൊല്ലുന്നേ എന്ന് തന്റെ പേരു വിളിച്ചുള്ള നിലവിളി ശബ്ദം കേട്ടാണ് പതിമൂന്നുകാരൻ ഓടിചെല്ലുന്നത്. ഓടിയെത്തുമ്പോൾ കാണുന്ന കാഴ്ച അച്ഛനെ ക്രൂരമായി തല്ലുന്ന അനിലേട്ടനെ. പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും മദ്യ ലഹരിയിലായിരുന്ന അനിലേട്ടൻ എന്നെ തള്ളിമാറ്റി. പേടിച്ച് മാറി നിന്ന് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി.

ബോധം വരുമ്പോൾ കാട്ടിക്കൂട്ടിയത് കാണിച്ചു കൊടുക്കാനായിട്ടായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ അവിടെ എത്തിയ അനിലേട്ടന്റെ സഹോദരൻ ആ ദൃശ്യങ്ങൾ മൊബൈലിൽ നിന്നും സെൻഡ് ചെയ്തെടുത്തു. പിറ്റേന്നാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച പിതാവിനെ മദ്യ ലഹരിയിൽ അതി ക്രൂരമായി മർദ്ദിക്കുന്ന മകന്റെ ദൃശ്യങ്ങൾ പകർത്തിയ പതിമൂന്നുകാരന്റെ വാക്കുകളാണിത്.

16 ന് വൈകിട്ടാണ് സംഭവം നടക്കുന്നത്. കവിയൂർ കണിയാമ്പാറയിൽ പനങ്ങായിൽ കൊടഞ്ഞൂർ വീട്ടിൽ അനിയൻ എന്ന് വിളിക്കുന്ന ഏബ്രഹാം ജോസഫിനെ(57) മകൻ അനിൽ(27) മദ്യ ലഹരിയിൽ മർദ്ദിച്ചത്. വടി ഉപയോഗിച്ച് മർദ്ദിക്കുന്നതിനിടയിലാണ് വയോധികൻ അയൽ വീട്ടിലെ പതിമൂന്നുകാരനെ പേരെടുത്ത് വിളിച്ച് നിലവിളിച്ചത്. പതിമൂന്നുകാരൻ ഓടിയെത്തിയെങ്കിലും മറ്റാരും അടുത്തില്ലാത്തതിനാൽ ഒന്നും ചെയ്യാനും കഴിഞ്ഞില്ല. അനിൽ ചെയ്യുന്ന ക്രൂരത ബോധം വരുമ്പോൾ കാട്ടിക്കൊടുക്കാനായി മാറി നിന്ന് വീഡിയോ ദൃശ്യം പകർത്തി. മർദ്ദനം കഴിഞ്ഞതോടെ അനിൽ ശാന്തനാവുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ എബ്രഹാം ജോസഫിനെ അയൽവീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

പിന്നീട് അനിലിന്റെ സഹോദരൻ വിവരമറിഞ്ഞെത്തുകയും പതിമൂന്നുകാരന്റെ പക്കൽ നിന്നും വീഡിയോ ദൃശ്യങ്ങൾ മൊബൈലിലേക്ക് സെൻഡ് ചെയ്ത് പോകുകയും ചെയ്തു. ഇതിന് ശേഷമാണ് ഈ വീഡിയോ ദൃശ്യങ്ങൾ 'കവിയൂർ എന്ന നാട്' എന്ന ഫെയ്സ് ബുക്ക് പേജിൽ പ്രത്യക്ഷപെട്ടത്. ഇതോടെ ദൃശ്യങ്ങൾ വളരെ വേഗം വൈറലായി. കേരളാ പൊലീസിന്റെ ഔദ്യോഗിക പേജിലേക്ക് ദൃശ്യങ്ങൾ ചിലർ അയച്ചു കൊടുത്തതോടെ തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് സംഭവത്തെ പറ്റി അന്വേഷിക്കാൻ നിർദ്ദേശം ലഭിച്ചു.

ഇതോടെ സ്റ്റേഷൻ എസ്‌ഐ ആദർശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വയോധികനെ കണ്ടെത്തി മൊഴിയെടുക്കുകയും മകനെതിരെ കേസെടുക്കുകയും ചെയ്തു. മദ്യപിച്ചു മർദ്ദനം പതിവായിരുന്നതായി പിതാവ് മൊഴിനൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മർദ്ദനം നടത്തിയ മകൻ ഇവിടെ നിന്നും കടന്നു കളഞ്ഞു. അനിലിനെതിരെ കേസെടുത്ത പൊലീസ് ഇയാളെ തേടി വീട്ടിലും പരിസരങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഏബ്രഹാം ബന്ധുവീട്ടിൽ പോകുന്നത് ചോദ്യം ചെയ്താണ് അനിൽ മർദ്ദിക്കുന്നത്. വലിയ കമ്പ് ഉപയോഗിച്ചാണ് മർദ്ദനം നടത്തിയത്. ഇനി ഞാൻ ബന്ധുവീട്ടിൽ പോകില്ലെന്ന് മകന്റെ കാലു പിടിച്ച് ജോസഫ് പറയുന്നതും ദൃശ്യങ്ങളിൽ കാണാം. മർദ്ദനത്തിനിടെ അനിൽ പിതാവിനെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഒരു മണിക്കൂറോളം ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

അയൽവാസി പിതാവിനെ മർദ്ദിക്കുന്നതിൽ നിന്ന് അനിലിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഈ ദൃശ്യങ്ങൾ പുറം ലോകത്തെത്തിച്ച പതിമൂന്നുകാരന് നാടൊട്ടുക്കു നിന്നും അഭിനന്ദന പ്രവാഹമാണ്. ആരുമറിയാതെ പോകുമായിരുന്ന സംഭവം മറ്റുള്ളവരുടെ മുന്നിലേക്കെത്തിച്ച് അതിന് ഒരു പരിഹാരം കണ്ടെത്താൻ ഇതുമൂലം കഴിഞ്ഞു. എന്നാൽ വീഡിയോ ദൃശ്യം പകർത്തിയ തനിക്ക് നേരെ അനിൽ അക്രമിക്കുമോ എന്ന ഭയവും പതിമൂന്നുകാരനുണ്ട്.

ഏബ്രഹാമും മകൻ അനിലും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഏബ്രഹാമിന്റെ ഭാര്യ വീട്ടിലെ പ്രശ്നങ്ങൾ കാരണം മകൾക്കൊപ്പമാണ് താമസം. കോട്ടയത്ത് ഒരു ഹോട്ടലിൽ പൊറോട്ട മേക്കറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ലോക്ക് ഡൗൺ മൂലം ജോലി നഷ്ടപ്പെട്ട് വീട്ടിൽ കഴിയുകയായിരുന്നു. മദ്യ വിൽപ്പന തുടർന്നതോടു കൂടി ഇയാൾ മദ്യപിച്ചെത്തി വീട്ടിൽ സ്ഥിരം വഴക്കായിരുന്നു. പതിവായി പിതാവിനെ മർദ്ദിക്കാറുമുണ്ടായിരുന്നു.

ഒളിവിൽ പോയിരിക്കുന്ന ഇയാളെ ഉടൻ പിടികൂടുമെന്ന് തിരുവല്ല എസ്‌ഐ ആദർശ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP