Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാരമുള്ള ട്രക്കുകൾ ഓടിച്ച് റോഡുകളുടെ ഉറപ്പ് പരീക്ഷിച്ച് സൈന്യം; കിഴക്കൻ ലഡാക്കിലെ റോഡ് പണിക്ക് വേഗം കൂട്ടാൻ കൂടുതലായി സൈന്യം എത്തിച്ചത് 1700 തൊഴിലാളികളെ; അതിവേഗ സൈനിക നീക്കത്തിന് റോഡുകളിലെ അറ്റകുറ്റ പണികൾ അതിവേഗം; അതിർത്തിയിലെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ചൈനീസ് ആവശ്യം തള്ളി ഇന്ത്യ; ഇന്ത്യൻ സൈനികരെ ചൈനക്കാർ ആക്രമിച്ചത് ആണികൾ തറച്ച കമ്പുകൾ ഉപയോഗിച്ച്; തെളിവ് പുറത്തു വിട്ട് സൈന്യം; ചൈനീസ് അതിർത്തിയിലേക്ക് കൂടുതൽ സൈനികരും

ഭാരമുള്ള ട്രക്കുകൾ ഓടിച്ച് റോഡുകളുടെ ഉറപ്പ് പരീക്ഷിച്ച് സൈന്യം; കിഴക്കൻ ലഡാക്കിലെ റോഡ് പണിക്ക് വേഗം കൂട്ടാൻ കൂടുതലായി സൈന്യം എത്തിച്ചത് 1700 തൊഴിലാളികളെ; അതിവേഗ സൈനിക നീക്കത്തിന് റോഡുകളിലെ അറ്റകുറ്റ പണികൾ അതിവേഗം; അതിർത്തിയിലെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ചൈനീസ് ആവശ്യം തള്ളി ഇന്ത്യ; ഇന്ത്യൻ സൈനികരെ ചൈനക്കാർ ആക്രമിച്ചത് ആണികൾ തറച്ച കമ്പുകൾ ഉപയോഗിച്ച്; തെളിവ് പുറത്തു വിട്ട് സൈന്യം; ചൈനീസ് അതിർത്തിയിലേക്ക് കൂടുതൽ സൈനികരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അതിർത്തി തർക്കത്തിൽ 20 ജവാന്മാർ വീരമൃത്യു വരിച്ചതോടെ കിഴക്കൻ ലഡാക്കിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ത്യ കരസേന കൂടുതൽ ശക്തമാക്കി. ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള പണികൾക്ക് വേഗം കൂട്ടാൻ ഝാർഖണ്ഡിൽ നിന്ന് 1700 തൊഴിലാളികളെകൂടി സൈന്യം എത്തിച്ചു. അതിർത്തിയിൽ വീണ്ടും സംഘർഷം ഉണ്ടാവുകയാണെങ്കിൽ അതിവേഗം സൈനിക നീക്കം നടത്താനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ കിഴക്കൻ ലഡാക്കിൽ നടക്കുന്നത്.

അതിർത്തിയിലെ നിർമ്മാണ പ്രവൃത്തികൾ നിർത്തിവയ്ക്കണമെന്നാണ് ചൈനയുടെ ആവശ്യം ഉന്നയിച്ചത്. എന്നാൽ, ഇതു തള്ളിയാണ് യുദ്ധകാലടിസ്ഥാനത്തിൽ നിർമ്മാണം ഇന്ത്യൻസൈന്യം മുന്നോട്ട് കൊണ്ടു പോകുന്നത്. സൈനിക ട്രക്കുകളിലാണ് തൊഴിലാളികളെ അതിർത്തിയിൽ എത്തിച്ചിച്ചിരിക്കുന്നത്. അതിർത്തിയിലെ റോഡുകളിലെ അറ്റകുറ്റപണികളാണ് സൈന്യം ഇപ്പോൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ഭാരമുള്ള ട്രക്കുകൾ ഓടിച്ച് റോഡുകളുടെ ഉറപ്പ് സൈന്യം കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ടാങ്കുകൾ ഉൾപ്പെടെയുള്ള യുദ്ധോപകരണങ്ങൾ എത്തിക്കുന്നതിനാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്.

1997ൽ ഇന്ത്യൻ സർക്കാർ അക്സായി ചിന്നുമായി ചേർന്ന അതിർത്തി മേഖലയിൽ റോഡ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനമെടുത്തു. എന്നാൽ ശേഷം 2014 വരെയുള്ള കാലഘട്ടത്തിൽ നിശ്ചയിച്ചിരുന്ന നിർമ്മാണ പ്രവർത്തികളുടെ 5 ശതമാനം മാത്രമാണ് പൂർത്തീകരിക്കാനായത്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ 65 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും മോദി ഭരണകൂടത്തിന്റെ കീഴിൽ പൂർത്തിയാക്കി. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്. കാരണം പർവത പ്രദേശങ്ങളിലൂടെ നിർമ്മിച്ച റോഡുകൾ സേന വിന്യസങ്ങൾക്ക് ഇന്ത്യയെ സഹായിക്കും. ഇതു ചൈനയുടെ അധിനിവേശ മോഹങ്ങൾക്ക് തടസ്സമാകും. ഈ റോഡുകളെ തകർക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സ്ഥാനം കൈയടക്കുക എന്നാതായിരുന്നു ലഡാക്കിൽ ഇപ്പോൾ നടത്തിയ കൈയേറ്റങ്ങളുടെ ഉദ്ദേശം.

അതിർത്തിയിലെ തൽസ്ഥിതി 15ന് വൈകിട്ടും രാത്രിയുമായി ലംഘിക്കാൻ ചൈനീസ് സൈന്യം ശ്രമം നടത്തിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ ഭാഗത്ത് മാത്രമാണ് ഇന്ത്യ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും സൈന്യം വ്യക്തമാക്കി. അതിനിടെ അതിർത്തിയിൽ ഇന്ത്യൻ സൈനികർക്കു നേരേ ചൈനീസ് പട്ടാളം നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്നു വ്യക്തമാക്കുന്ന തെളിവുകൾ പുറത്തു വന്നു പട്രോളിങ്ങിനിടെ ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായെന്നും കല്ലേറിലും കമ്പുകൾ കൊണ്ടുള്ള മർദനത്തിലുമാണ് സൈനികർ കൊല്ലപ്പെട്ടതെന്നായിരുന്നു ചൈനീസ് വാദം.

എന്നാൽ, ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ കരുതിക്കൂട്ടി ആണികൾ തറച്ച കമ്പുകൾ ചൈനീസ് പട്ടാളം കൈയിൽ കരുതിയിരുന്നെന്നു വ്യക്തമായി. ആക്രമണത്തിന് ഉപയോഗിച്ച നിരവധി ഇത്തരത്തിലുള്ള ആയുധങ്ങൾ ഗൽവാൻ താഴ് വരയിൽ നിന്നു ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു. ഇതോടെ, ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം എന്ന ചൈനീസ് വാദം അവസാനിക്കുകയാണ്. അതിർത്തിയിലുണ്ടാകുന്ന വാക്കുതർക്കങ്ങൾ പലപ്പോഴും കല്ലേറിൽ കലാശിക്കാറുണ്ടെന്ന് സൈനിക കേന്ദ്രങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. സംഘട്ടനങ്ങളിൽ സേനകൾ ഉപയോഗിക്കുന്ന പ്രധാന ആയുധമാണു കല്ല്. എന്നാൽ, ആക്രമണത്തിനായി കരുതിക്കൂട്ടിയെത്തിയ ചൈനീസ് സേന ആണിതറച്ച കമ്പുകൾ ഉപയോഗിച്ച് കേണൽ സന്തോഷിനെയും സംഘത്തെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.

വയർലസിൽ വിവരം ലഭിച്ചതോടെ ഇൻഫൻട്രി ബറ്റാലിയനിൽ നിന്നു കൂടുതൽ ഇന്ത്യൻ സൈനികർ സംഭവസ്ഥലത്തേക്കു കുതിച്ചെത്തി. തുടർന്നു നടന്ന കൂട്ടസംഘർഷത്തിലാണ് ഇരുഭാഗങ്ങളിലേയും സൈനികർ കൊല്ലപ്പെട്ടത്. കൂടുതൽ സൈന്യത്തേയും ഇന്ത്യ ഈ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ചൈനയ്ക്ക് പരസ്യ താക്കീത് നൽകുന്നത്. 'നമ്മുടെ ജവാന്മാരുടെ ത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുക്ക് രാജ്യത്തിന്റെ ഐക്യവും പരമാധികാരവുമാണ് ഏറ്റവും പ്രധാനം. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാൽ പ്രകോപനമുണ്ടായാൽ, ഏത് തരത്തിലുള്ള സാഹചര്യമായാലും ഉചിതമായ മറുപടി നൽകാൻ ഭാരതത്തിന് സാധിക്കും'. മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പറഞ്ഞത്.

അതിർത്തിയിൽ ഇനിയും ചൈന പ്രകോപനം തുടർന്നാൽ എന്തുംചെയ്യാനുള്ള അധികാരം സൈന്യത്തിനു കേന്ദ്രസർക്കാർ നൽകിയെന്ന് റിപ്പോർട്ടും ഉണ്ട്. ഇതിന്റെ ഭാഗമായി ചൈന അതിർത്തിയിലേക്ക് ആയുധ സന്നാഹങ്ങൾ എത്തിക്കാനും കേന്ദ്രസർക്കാർ അനുമതി നൽകി. ഇതേത്തുടർന്ന് ആയുധസംഭരണ ശാലകളിൽ നിന്നു ഇതിനുള്ള നീക്കം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. അതിർത്തിയിലെ സ്ഥിതി വിലയിരുത്താൻ ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യമന്ത്രി നിർമല സീതാരാമൻ, കരസേന മേധാവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP