Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണക്ക് മരുന്ന് പശുവെന്ന വാദം കേട്ട് പുച്ഛിച്ച് ചിരിച്ച മലയാളികൾ അറിയുക; അമേരിക്കക്കാർ ഗവേഷണം നടത്തി അത് സ്ഥിരീകരിച്ചിരിക്കുന്നു; കന്നുകാലികളുടെ രക്തത്തിൽ നിന്നും നിർമ്മിച്ച ആന്റിബോഡി ചികിത്സ അടുത്ത മാസം മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങും; മനുഷ്യരേക്കാൾ വേഗത്തിൽ ആന്റിബോഡികൾ ഉദ്പാദിപ്പിക്കാനുള്ള കഴിവ് പശുക്കൾക്കെന്നും അമേരിക്കൻ ശാസ്ത്രജ്ഞർ; വൈറസ് ബാധിച്ച മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയം കണ്ടു എന്നും റിപ്പോർട്ടുകൾ

കൊറോണക്ക് മരുന്ന് പശുവെന്ന വാദം കേട്ട് പുച്ഛിച്ച് ചിരിച്ച മലയാളികൾ അറിയുക; അമേരിക്കക്കാർ ഗവേഷണം നടത്തി അത് സ്ഥിരീകരിച്ചിരിക്കുന്നു; കന്നുകാലികളുടെ രക്തത്തിൽ നിന്നും നിർമ്മിച്ച ആന്റിബോഡി ചികിത്സ അടുത്ത മാസം മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങും; മനുഷ്യരേക്കാൾ വേഗത്തിൽ ആന്റിബോഡികൾ ഉദ്പാദിപ്പിക്കാനുള്ള കഴിവ് പശുക്കൾക്കെന്നും അമേരിക്കൻ ശാസ്ത്രജ്ഞർ; വൈറസ് ബാധിച്ച മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയം കണ്ടു എന്നും റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ശുക്കളുടെ രക്തം ഉപയോഗിച്ച് കൊറോണവൈറസിനുള്ള ഒരു ആന്റിബോഡി ചികിത്സ വികശിപ്പിച്ചിരിക്കുകയാണ് സൗത്ത് ഡക്കോട്ട ആസ്ഥാനമായ ഒരു ബയോ ഫാർമസ്യുട്ടിക്കൽ കമ്പനി.

സയക്സ് ഫാൾസിൽ സ്ഥിതിചെയ്യുന്ന എസ് അ ബി ബയോതെറാപ്റ്റിക്സ് എന്ന കമ്പനിയാണ് പശുക്കളിൽ ഈ പരീക്ഷണം നടത്തിയത്. മനുഷ്യരുടെ പ്രതിരോധ കോശങ്ങൾ പശുക്കളിലേക്ക് കുത്തിവച്ചായിരുന്നു പരീക്ഷണം. അതിന് പകരമായി പശുക്കൾ കോവിഡ് 19 നുള്ള ആന്റിബോഡികൾ ഉദ്പാദിപ്പിക്കാൻ തുടങ്ങി. അത് ഇപ്പോൾ എസ് എ ബി -185 എന്ന് പേരിട്ടിട്ടുള്ള മരുന്നാവുകയും ചെയ്തു.

കൊറോണ ബാധിച്ചവരെ ശുശ്രൂഷിക്കാൻ ഈ മരുന്ന് ഉപയോഗിക്കാനാകും. മാത്രമല്ല ഒരു വാക്സിൻ ലഭ്യമല്ലെങ്കിൽ പെട്ടെന്നുള്ള സംരക്ഷണത്തിനും ഇത് ഉപയോഗിക്കാനാകും. മൃഗങ്ങളിൽ പരീക്ഷിച്ച് ഫലം കണ്ട ഈ മരുന്ന് അടുത്ത മാസം മുതൽ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിക്കുകയാണ് കമ്പനി. പശുക്കൾ ഉദ്പാദിപ്പിക്കുന്ന ആന്റിബോഡികൾ കൊറോണ വൈറസിനെ പരീക്ഷണശാലയിലെ പരീക്ഷണത്തിൽ നിർവ്വീര്യമാക്കി. ഇനി നിയമപ്രകാരമുള്ള ചട്ടവട്ടങ്ങൾ പൂർത്തിയാക്കി ക്ലിനിക്കൽ ടെസ്റ്റിലേക്ക് നീങ്ങണം. കോവിഡിനെതിരായ ഒരു മരുന്ന് ഉടൻ വിപണിയിൽ ഇറക്കാൻ പറ്റുമെന്ന ശുഭാപ്തി വിശ്വാസമാണ് കമ്പനിക്ക്.

ഓരോ മില്ലീലിറ്റർ രക്തത്തിലും മനുഷ്യർ ഉദ്പാദിപ്പിക്കുന്നതിന്റെ ഇരട്ടി ആന്റിബോഡികൾ ഉദ്പാദിപ്പിക്കും എന്നതിനാലാണ് പശുക്കളെ ഇതിനായി തെരഞ്ഞെടുത്തത്. മാത്രമല്ല അവ വിവിധതരം ആന്റിബോഡികൾ ഉദ്പാദിപ്പിക്കുന്നു. അതായത്, ഒന്ന് ഫലവത്തായില്ലെങ്കിൽ മറ്റൊന്ന് ഉപയോഗിക്കാനാകും. പശുവിന്റെ ത്വക്കിലെ കോശങ്ങൾ എടുത്ത് അതിലെ, ആന്റിബോഡി ഉദ്പാദിപ്പിക്കുന്ന ജീനുകൾ നീക്കമ്മ് ചെയ്യുകയായിരുന്നു പരീക്ഷണത്തിന്റെ ആദ്യപടി. പിന്നീട് ഒരു കൃത്രിമ മനുഷ്യ ജീൻ അതിലേക്ക് കുത്തിവച്ചു. മനുഷ്യർക്കായി ആന്റിബോഡി ഉദ്പാദിപ്പിക്കാൻ കഴിവുള്ളതാണ് ഈ കൃത്രിക ജീൻ.

ഈ കോശങ്ങളിൽ നിന്നും ഡി എൻ എ എടുത്ത് പശുവിന്റെ അണ്ഡത്തിലേക്ക് കടത്തിവിടും. പിന്നീട് ബീജസങ്കലനം നടത്തി അതിനെ ഭ്രൂണമാക്കും. അങ്ങനെ ഭാഗികമായി മനുഷ്യ പ്രതിരോധ സംവിധാനങ്ങളുള്ള നിരവധി പശുക്കളെ ഉദ്പാദിപ്പിക്കാനാകും. കൊറോണക്ക് മുൻപ് തന്നെ, മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം എന്നൊരു വൈറസ് രോഗത്തിനായി പശുക്കളിൽ നിന്നും ആന്റിബോഡികൾ എടുത്ത് ക്ലിനിക്കൽ ട്രയൽ ഈ കമ്പനി നടത്തിയിരുന്നു. കൊറോണ വൈറസിനോട് സാമ്യമുള്ള ഈ വൈറസിനെ നശിപ്പിക്കാനായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കൊറോണക്കുള്ള മരുന്നിന്റെ കാര്യത്തിൽ ഇനി ബാക്കിയുള്ളത് ക്ലിനിക്കൽ പരീക്ഷണമാണ്. ഇതിൽ എത്രപേർ പങ്കെടുക്കുമെന്നോ എന്ന് നടത്തുമെന്നോ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റിയിലെ ഇമ്മ്യുണോളജി പ്രൊഫസറായ ഡോ. വില്യം ക്ലിംസ്റ്റ്രയുമായി ചേർന്നായിരിക്കും പരീക്ഷണങ്ങൾ എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP