Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമാ തിയേറ്ററുകൾ നിശ്ചലമായിട്ട് ഇന്ന് നൂറാംനാൾ; ആഴ്ചയിൽ മൂന്നുദിവസം സിനിമ ഓടിച്ചും എ.സി.യും ജനറേറ്ററുമൊക്കെ പ്രവർത്തിച്ചും തിയറ്റർ ഉടമകൾ

സിനിമാ തിയേറ്ററുകൾ നിശ്ചലമായിട്ട് ഇന്ന് നൂറാംനാൾ; ആഴ്ചയിൽ മൂന്നുദിവസം സിനിമ ഓടിച്ചും എ.സി.യും ജനറേറ്ററുമൊക്കെ പ്രവർത്തിച്ചും തിയറ്റർ ഉടമകൾ

സ്വന്തം ലേഖകൻ

കോഴിക്കോട് : സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ നിശ്ചലമായിട്ട് ഇന്നേയ്ക്ക് നൂറുനാൾ. മാർച്ച് പത്തിനാണ് സിനിമാ തിയറ്ററുകളിൽ അവസാനമായി സിനിമ പ്രദർശനം നടത്തിയത്. ലോക്ഡൗണിനും മുന്നേ തിയറ്ററുകൾ അടച്ചിട്ടപ്പോൾ പ്രതിസന്ധിയിലായത് തിയറ്ററുകളെ ആശ്രയിച്ച് ജീവിച്ച അനേകം പേരാണ്. അതിനിടയിൽ തിയേറ്ററുകൾ മികച്ചനിലയിൽ സൂക്ഷിക്കുന്നതിനുള്ള ചിലവും തിയറ്റർ ഉടമകളെ വട്ടം ചുറ്റിക്കുന്നു.

കേരളത്തിലുടനീളം 600 സ്‌ക്രീനുകളാണുള്ളത്. ആഴ്ചയിൽ മൂന്നുദിവസം ഒരുമണിക്കൂർവീതം സിനിമ ഓടിക്കണം. മൂന്നുദിവസം എ.സി.യും ജനറേറ്ററുമൊക്കെ പ്രവർത്തിപ്പിക്കണം. ഇരിപ്പിടങ്ങളിൽ ഈർപ്പവും പൂപ്പലും പിടിക്കാതെ വൃത്തിയാക്കണം. വൈദ്യുതിച്ചെലവുമാത്രം മുപ്പതിനായിരത്തോളം രൂപയാകും. കെ.എസ്.ഇ.ബി.ക്കുള്ള ഫിക്‌സഡ് ചാർജ് 60,000 രൂപയും. കോവിഡ് പ്രതിസന്ധികാരണം 25 ശതമാനം ഇളവുലഭിച്ചശേഷമുള്ള തുകയാണിത്.

ജീവനക്കാരുടെ ശമ്പളം കൊടുക്കാൻ രണ്ടരലക്ഷം രൂപയോളം ചെലവുണ്ടെന്നും തിയേറ്റർ ഉടമകൾ പറയുന്നു. ആകെ 12,000-ത്തോളം ജീവനക്കാരാണ് തിയേറ്റർ മേഖലയിലുള്ളത്. ഇതിനുപുറമേ, കാന്റീൻ നടത്തിപ്പുകാർ മുതൽ പോസ്റ്റർ പതിക്കുന്നവർവരെ പതിനായിരത്തോളംപേർ ഈ മേഖലയെ ആശ്രയിക്കുന്നു. വിഷുവിനെത്തുന്ന വമ്പൻ ചിത്രങ്ങൾ പ്രതീക്ഷിച്ചിരിക്കെയാണ് തിയേറ്ററുകൾ അടച്ചിടേണ്ടിവന്നത്. വിതരണക്കാർക്കും നിർമ്മാതാക്കൾക്കുമായി തിയേറ്ററുകാർ നൽകിയ അഡ്വാൻസ് തുക 20 കോടിയോളം വരും. ഇതും കോവിഡ് കുരുക്കിൽപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP