Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തുടങ്ങിയത് ടെന്റ് നീക്കം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ; ഭയാനകമായ ഗാൽവൻ നദിക്കരയിലെ ഇടുങ്ങിയ വഴികളിൽ മൽപ്പിടുത്തം നടത്തിയപ്പോൾ നദിയിലേക്ക് പതിച്ചു; 17,000 അടി ഉയരത്തിൽ നദിയിലേക്ക് വീണവരെ രക്ഷിക്കാൻ പോലും ആർക്കും കഴിയില്ല: ഗാൽവനിലെ പോരാട്ടത്തെ കുറിച്ച് അനുഭവസ്ഥർ പറയുന്നത് ഇങ്ങനെ

തുടങ്ങിയത് ടെന്റ് നീക്കം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ; ഭയാനകമായ ഗാൽവൻ നദിക്കരയിലെ ഇടുങ്ങിയ വഴികളിൽ മൽപ്പിടുത്തം നടത്തിയപ്പോൾ നദിയിലേക്ക് പതിച്ചു; 17,000 അടി ഉയരത്തിൽ നദിയിലേക്ക് വീണവരെ രക്ഷിക്കാൻ പോലും ആർക്കും കഴിയില്ല: ഗാൽവനിലെ പോരാട്ടത്തെ കുറിച്ച് അനുഭവസ്ഥർ പറയുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 20 ഇന്ത്യൻ ജവാന്മാരുടെ ജീവനാണ് ഇന്ത്യയ്ക്ക് ഗാൽവനിൽ നഷ്ടമായത്. ഇന്ത്യയും ചൈനയും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് സംഘർഷമുണ്ടായപ്പോൾ സൈനികർ നദിയിലേക്ക് പതിക്കുകയായിരുന്നു. ടെന്റ് നീക്കം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിലാണ് 20 സൈനികരുടെ ജീവൻ പൊലിഞ്ഞത്. ഭയാനകമായ ഗാൽവൻ നദിക്കരയിലെ ഇടുങ്ങിയ വഴികളിൽ മൽപ്പിടുത്തം നടത്തിയപ്പോൾ നദിയിലേക്ക് പതിക്കുകയായിരുന്നു. എന്നാൽ മരണക്കെണിയായ ഗാൽവൻ നദിയിലേക്ക് വീണാൽ ആർക്കും രക്ഷിക്കാൻ പോലും ആകില്ല മരണം നിശ്ചയം തന്നെ.

ഗാൽവനിലെ കാലാവസ്ഥയും നദിയിലെ മഞ്ഞു മരുഭൂമിക്കു സമാനമായ അവസ്ഥയും നദിയിലേക്ക് വീഴുന്നവരുടെ ജീവൻ കവർന്നെടുക്കുകയാണ് ചെയ്യുക. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതാണ് ഗൽവാൻ പ്രദേശം. സിയാച്ചിൻ പോലെ അിശൈത്യമേഖലയായ ഇവിടെ എല്ലാവിധ തയ്യാറെടുപ്പുകളോടെ മാത്രമേ പോസ്റ്റിങ് ലഭ്യമാക്കൂ. ഇവിടുത്തെ കാലാവസ്ഥയുംായി താരതമ്യപ്പെടുന്നവർക്ക് മാത്രമേ ഗാൽവനിൽ അതി ജീവിക്കാൻ പോലും കഴിയൂ.

അത്യുന്ന ശ്രേണിയിൽ 17,000 അടി ഉയരത്തിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടിയതെന്ന് മുൻ ലഫ്റ്റനന്റ് ജനറൽ സതീഷ് ദുവ പറഞ്ഞു. ഇത്ര ഉയരത്തിൽ പോസ്റ്റു ചെയ്യപ്പെടുമ്പോൾ കാലാവസ്ഥയുമായി താരതമ്യപ്പെടേണ്ടത് അത്യാവശ്യമാണ്. ഉയരങ്ങളിലേക്ക് പോകുന്തോറും ഓരോരുത്തർക്കും ശ്വാസം തടസ്സം വരെയുണ്ടാകാം. അന്തരീക്ഷത്തിലെ വായുവിന്റെ കുറവ് നമ്മുടെ ചിന്താശേഷിയെപ്പോലും ബാധിക്കും. നിലവിൽ അവിടുത്തെ താപനില സബ് സീറോ അല്ലെങ്കിലും നദിയിലെ ജലം അത്യധികം തണുത്തുറഞ്ഞതാണെന്നും ദുവ പറയുന്നു. അതിനാൽ തന്നെ നദിയിൽ വീണാൽ രക്ഷപ്പെടാമെന്ന ചിന്ത തന്നെ വേണ്ട. അത്ര ഉയരത്തിലും അതികഠിന തണുപ്പുള്ള ജലത്തെ പ്രതിരോധിക്കാനുള്ള പരിശീലനം സൈനികർക്ക് ലഭിക്കാറില്ല. അവിടെ ജീവിക്കാനാവശ്യമായ തയ്യാറെടുപ്പുകളാണ് സൈനികർക്കുള്ളതെന്നും അദ്ദേഹം പറയുന്നു. .

സബ് സീറോ താപനില പോലും നേരിടാൻ ഉതകുന്ന തരത്തിലുള്ള പരിശീലനവും വസ്ത്രവിധാനങ്ങളുമാണ് ഇവിടെ സൈനികർക്കായി തയാറാക്കിയിരിക്കുന്നതെന്ന് മുൻ ലഫ്റ്റനന്റ് ജനറൽ സതീഷ് ദുവ പറഞ്ഞു. ഹിമാനി മേഖലയായ സിയാച്ചിനിൽ പോലും പ്രവർത്തിക്കുന്നവരാണ് ഇന്ത്യൻ സൈനികർ. ലഡാക്കെന്നു പറയുന്നത് പെട്ടെന്ന് മനസിലാക്കാവുന്ന ഒരു സ്ഥലമല്ലെന്ന് മുൻ ലഫ്റ്റനന്റ് ജനറൽ സയിദ് ഹസ്‌നയിൽ ട്വിറ്ററിൽ കുറിച്ചിരുന്നു. ഉയർന്ന പ്രദേശങ്ങളിൽ കഴിയുന്നതിനുള്ള നൈപുണ്യം മറ്റേതു സൈന്യങ്ങൾക്കുള്ളതിനേക്കാൾ കൂടുതൽ ഇന്ത്യൻ സൈന്യത്തിനുണ്ട്. ഉന്നതമേഖലയിൽ പോരാടുന്നതിന് ആവശ്യമായ പരിശീലനം യുഎസ് സേനാംഗങ്ങൾ പോലും നേടുന്നത് ലഡാക്കിൽ ജോലിചെയ്യുന്ന ഇന്ത്യൻ സൈനികരിൽനിന്നാണ്. നമ്മുടെ തഴക്കത്തിന് പകരം വയ്ക്കാനൊന്നുമില്ല. ഇവിടെ കഴിയുന്നതിന് ആവശ്യമായ വസ്ത്രങ്ങളും ഉപകരണങ്ങളും മെച്ചപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.

ഇക്കാരണങ്ങളാൽ തന്നെ ഗാൽവാൻ നദിയിൽ പതിച്ച സൈനികർ ജീവനോടെയുണ്ടാകാൻ സാധ്യതയില്ല. അതിവേഗത്തിൽ ഒഴുകുന്ന നദിയാണ് ഷൈലോക്ക് നദി. മരണമെന്നാണ് ഇതിന്റെ പേരിന്റെ അർഥം. ഇതിലേക്ക് വീഴുന്നവർ തണുത്തുറഞ്ഞ് കൊല്ലപ്പെടും. ലേയിലെ 153 ബേസിലുള്ള നോഡൽ ആശുപത്രി ഹൈആൾട്ടിട്ട്യൂഡ് രോഗങ്ങൾക്കു വേണ്ടിയുള്ളതാണ്. പരിശീലനം സിദ്ധിച്ച ഡോക്ടർമാർ ഇവിടെയുണ്ടെങ്കിലും ഈ നദിയിലേക്ക് വീണവർക്ക് ഒരിക്കലും രക്ഷയുണ്ടാകില്ലെന്നും ഹസ്‌നയിൻ പറയുന്നു.

കാരക്കോറം റേഞ്ചിൽ പെടുന്ന സാംസങ്ലിങ് പ്രദേശത്തു നിന്ന് ഉത്ഭവിച്ച് അക്സായി ചിനിലൂടെ പടിഞ്ഞാറോട്ട് ഒഴുകി ലഡാക്കിലെത്തി ഷൈയോക്ക് നദിയിൽ ചേരുന്നതാണ് ഗൽവാൻ നദി. സിന്ധുനദിയുടെ ഈ പോഷകനദിയെക്കുറിച്ച് 1899-ൽ ഗവേഷണം നടത്തിയ് ഗുലാം റസൂൽ ഗൽവാന്റെ സ്മരണാർഥമാണ് ഈ പേര്. 1956-ൽ ചൈന ഈ മേഖലയിൽ അവകാശമുന്നയിച്ച പ്രദേശങ്ങളുടെ പടിഞ്ഞാറാണ് ഗൽവാൻ നദി. 1960-ൽ ചൈന ഈ നദിയും പിന്നിട്ട് പടിഞ്ഞാറോട്ട് കയറി ഷൈയോക്ക് നദീ താഴ്‌വാരത്തിനടുത്തു വരെ ഇന്ത്യൻ ഭൂവിഭാഗത്തിന് അവകാശവാദമുന്നയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP