Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിൽ സന്ദർശനത്തിന് എത്തിയ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും; പോക്‌സോ കോടതി ശിക്ഷിച്ചത് ബത്തേരിയിൽ താമസിക്കുന്ന പാലക്കാട് ചിറ്റൂർ സ്വദേശി വിനോദ് എന്ന മുജീബിനെ

വീട്ടിൽ സന്ദർശനത്തിന് എത്തിയ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും; പോക്‌സോ കോടതി ശിക്ഷിച്ചത് ബത്തേരിയിൽ താമസിക്കുന്ന പാലക്കാട് ചിറ്റൂർ സ്വദേശി വിനോദ് എന്ന മുജീബിനെ

കെ വി നിരഞ്ജൻ

കൽപറ്റ: ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് കോടതി 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സുൽത്താൻബത്തേരി കെ. എസ് ആർ ടി സി ഗ്യാരേജിന് സമീപം വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പാലക്കാട് കോട്ടമല ചിറ്റൂർ സ്വദേശിയായ പുത്തൻവീട്ടിൽ വിനോദ് എന്ന മുജീബിനെ (43) യാണ് കൽപറ്റ കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പ്രത്യേക കോടതി പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. 2018 ജൂലൈ 25 ന് ആണ് കേസിന് ആസ്പദമായ സംഭവം.

കോഴിക്കോട് മെഡിക്കൽകോളേജിൽ ഗുരുതരാവസ്ഥയിലുള്ള സഹോദരനെ സന്ദർശിക്കാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌കൂളിൽ നിന്നും പ്രതിയുടെ മകൻ വിളിച്ചു കൊണ്ടു വരികയായിരുന്നു. സമയം വൈകിയതിനാൽ അന്നേ ദിവസം ആശുപത്രിയിൽ പോകാനായില്ല. അന്ന് വിനോദിന്റെ വീട്ടിൽ താമസിച്ച പെൺകുട്ടിയെ അവിടെവച്ചാണ് പ്രതി ബലാത്സംഗം ചെയ്തത്. പിറ്റേദിവസം പെൺകുട്ടിയും വിനോദിന്റെ മകനും കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിയെ സന്ദർശിച്ച് മടങ്ങി. തിരിച്ചു സ്‌കൂളിലെത്തിയ പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം പ്രകടമായതിനെത്തുടർന്ന് അദ്ധ്യാപികമാരാണ് കൗൺസിലിങ്ങിന് വിധേയമാക്കിയത്. കൗൺസിലിംഗിൽ ആണ് ബലാൽസംഗ വിവരം പുറത്തായത്.

പെൺകുട്ടിയുടെ സഹോദരനും പിതാവും പിന്നീട് മരണപ്പെട്ടതിനെ തുടർന്ന് കേസ് വൈകി ഇപ്പോൾ ഡി. വൈ. എസ്. പിയും സുൽത്താൻബത്തേരി സർക്കിൾ ഇൻസ്‌പെക്ടറുമായിരുന്ന എം. ഡി സുനിൽ, എ എസ് ഐ മാരായ ശശികുമാർ, ഉമ്മർ, ഹരീഷ് കുമാർ ഹെഡ് കോൺസ്‌ററബിൾ മോൻസി, എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിവിധ വകുപ്പുകളിലായി 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിക്ടിം കോമ്പൻസേഷൻ പ്രകാരം അർഹമായ നഷ്ടപരിഹാരവുമാണ് വിധിച്ചിട്ടുള്ളത്. പോക്‌സോ കോടതി ജഡ്ജി കെ. രാമകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതി.

പിഴയായി അടയ്ക്കുന്ന ഒരു ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം. വിക്റ്റിം കോമ്പൻ സേഷൻ പ്രകാരം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി ആണ് അർഹമായ നഷ്ടപരിഹാരം നൽകേണ്ടത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. ജി സിന്ദു ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP