Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

1000 രൂപ കൈക്കൂലി വാങ്ങിയെന്ന് വില്ലേജ് ഓഫീസർക്കെതിരെ പരാതി നൽകിയ അഴിമതി വരുദ്ധ പോരാളിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ഞെട്ടി അധികൃതർ; പിഡിപി നേതാവിന്റെ വീട്ടിൽ ചേഞ്ച് ഓവർ സംവിധാനം ഉപയോഗിച്ച് ലക്ഷങ്ങളുടെ വൈദ്യുതി മോഷണം; വീടിനുചുറ്റും തെളിയിച്ചത് നിരവധി ആഡംബര വിളക്കുകൾ; കാസർകോടിനെ അമ്പരപ്പിച്ച വൈദ്യതി മോഷണം ഇങ്ങനെ

1000 രൂപ കൈക്കൂലി വാങ്ങിയെന്ന് വില്ലേജ് ഓഫീസർക്കെതിരെ പരാതി നൽകിയ അഴിമതി വരുദ്ധ പോരാളിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ഞെട്ടി അധികൃതർ; പിഡിപി നേതാവിന്റെ വീട്ടിൽ ചേഞ്ച് ഓവർ സംവിധാനം ഉപയോഗിച്ച് ലക്ഷങ്ങളുടെ വൈദ്യുതി മോഷണം; വീടിനുചുറ്റും തെളിയിച്ചത് നിരവധി ആഡംബര വിളക്കുകൾ; കാസർകോടിനെ അമ്പരപ്പിച്ച വൈദ്യതി മോഷണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മുള്ളേരിയ ആദൂർ മഞ്ഞംപാറയിൽ ലക്ഷങ്ങളുടെ വൈദ്യുതി മോഷണം പിടികൂടി. 11 KW,ചേഞ്ച് ഓവർ സംവിധാനം ഉപയോഗിച്ച് ഒരു വർഷത്തോളമായി വൈദ്യുതി മോഷണം നടന്നത് പി ഡി പി നേതാവ്, കാസർകോട് മഞ്ഞംപാറ മൂലയിലെ സയ്യിദ് ഉമ്മർ ഫാറൂഖിന്റെ വീട്ടിലാണ്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് വൈദ്യുതി മോഷണം വെളിപ്പെട്ടത്. ഇയാളുടെ ഭാര്യ റൈഹനത്ത് ബിവി യുടെ പേരിലാണ് കണക്ഷനുള്ളത്.

8 ലക്ഷത്തോളം രൂപയുടെ കറന്റ് മോഷണം നടന്നതായി കെഎസ്ഇബിയുടെ വിജലിലൻസ് വിഭാഗമായ എപിടിഎസ് ടീം വ്യക്തമാക്കി.മീറ്ററിലേക്കുള്ള കണക്ഷൻ ചോർത്തിയാണ് മോഷണം. മോഷ്ടിച്ച വൈദ്യുതി ഉപയോഗിക്കാൻ വീടിനകത്ത് പ്രത്യേക സംവിധാനമുണ്ടായിരുന്നു. പ്രത്യേക ന്യൂട്രലും ഫേസുമൊക്കെയുണ്ടാക്കി അത്യാധുനിക സംവിധാനത്തോടെ നടന്ന വൈദ്യുതി മോഷണത്തിന് പിന്നിൽ വലിയ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതിന്റെ വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പിഡിപി കാസർകോട് ജില്ല ട്രഷറാണ് ഉമ്മർ ഫാറൂഖ് അഴിമതിക്കെതിരെ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. 1000 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച വില്ലേജ് ഓഫീസർക്കതിരെ പരാതി നൽകിയ വ്യക്തിയായിരുന്നു ഇദ്ദേഹം. കെഎസ്ഇബിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.മുള്ളേരിയ ഭാഗത്ത് വൈദ്യുതി മോഷണം പതിവായതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ പിടികൂടുന്ന അഞ്ചാമത്തെ കേസാണ് മഞ്ഞപാറയിലേത്. മോഷ്ടിച്ച വൈദ്യുതി ഉപയോഗിച്ച് നിരവധി അലങ്കാര വിളക്കുകൾ വീടിനുചുറ്റും തെളിയിച്ചുമാണ് നേതാവ് ആഡംബര ജീവിതത്തിൽ കഴിഞ്ഞ പോന്നിരുന്നത്.

ലോകഡൗൺ കാലത്ത് അമിത ബില്ലിന്റെ പേരിലാണ് കെഎസ്ഇബി വിമർശനം നേരിട്ടത്. എന്നാൽ എല്ലാ വിധ സൗകര്യങ്ങളുള്ള ഈ വീട്ടിലൊക്കെ വളരെ കുറഞ്ഞ് ബിൽ മാത്രമാണ് വന്നിരുന്നത്. ഇതിൽ സംശയം തോന്നിയ ചിലർ ആണ് വിവരം അധികൃതരെ അറിയിച്ചത്. ഇതുപോലെ വൈദ്യുതി മോഷണം നടത്തുന്ന നിരവധി പേർ ഉണ്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയാതയും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP