Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലി വേറെ..പാർട്ടി വേറെ എന്ന നിലപാടെടുത്തപ്പോൾ തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം; സിപിഎമ്മിന്റെ ഒരുകമ്മിറ്റി വനിതാ കമ്മീഷനിലെ ഡ്രൈവറുടെ കൊച്ചിയിലെ വീട്ടിൽ വച്ച് നടത്തണമെന്ന് ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ; വിസമ്മതിച്ചതോടെ ശത്രുവിനെ പോലെ പെരുമാറ്റം; കമ്മീഷന് വേണ്ടി ഓടിയ വാഹനത്തിന്റെ വാടകയും ആനുകൂല്യങ്ങളും നൽകിയില്ലെന്നും പരാതി; ജോലിയിൽ നിന്നുപിരിച്ചുവിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും തുക തരാതെ ക്രൂരതയെന്ന് മുൻ ഡ്രൈവർ ആന്റണി

ജോലി വേറെ..പാർട്ടി വേറെ എന്ന നിലപാടെടുത്തപ്പോൾ തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം; സിപിഎമ്മിന്റെ ഒരുകമ്മിറ്റി വനിതാ കമ്മീഷനിലെ ഡ്രൈവറുടെ കൊച്ചിയിലെ വീട്ടിൽ വച്ച് നടത്തണമെന്ന് ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ; വിസമ്മതിച്ചതോടെ ശത്രുവിനെ പോലെ പെരുമാറ്റം; കമ്മീഷന് വേണ്ടി ഓടിയ വാഹനത്തിന്റെ വാടകയും ആനുകൂല്യങ്ങളും നൽകിയില്ലെന്നും പരാതി; ജോലിയിൽ നിന്നുപിരിച്ചുവിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും തുക തരാതെ ക്രൂരതയെന്ന് മുൻ ഡ്രൈവർ ആന്റണി

ആർ പീയൂഷ്

 കൊച്ചി: വനിതാ കമ്മീഷനിലെ മുൻ ഡ്രൈവർക്ക് വണ്ടി വാടകയും ആനുകൂല്യങ്ങളും നൽകാത്തത് സിപിഎമ്മിന്റെ കമ്മിറ്റി വീട്ടിൽ വച്ച് നടത്താൻ വിസമ്മതിച്ചതിനാൽ. ഏറെ നാളുകൾക്ക് മുൻപ് ഒരു കമ്മറ്റി ഡ്രൈവറുടെ വീട്ടിൽ വച്ച് നടത്തണമെന്ന് ചെയർ പേഴ്സൺ എം.സി ജോസഫൈൻ ഡ്രൈവർ ആന്റണിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡ്രൈവർ ഇത് വിസമ്മതിച്ചു. ജോലി വേറെ, പാർട്ടി വേറെ എന്ന നിലപാടെടുക്കുകയാണ് ഡ്രൈവർ എടുത്തത്. ഇത് എ.സി ജോസഫൈനെ ചൊടിപ്പിച്ചു. പിന്നീട് ഡ്രൈവറെ ഒരു ശത്രുവിനെ പോലെയാണ് കണ്ടിരുന്നതെന്നാണ് ആരോപണം. തൊട്ടതിനും പിടിച്ചതിനും കുറ്റം കണ്ടെത്തുകയും ശാസിക്കുകയും ചെയ്യുന്നത് പതിവായി. ഈ ശത്രുതയാണ് ഡ്രൈവറുടെ വണ്ടിയുടെ വാടകയും ആനുകൂല്യങ്ങളും നൽകാത്തതിന് പിന്നിലെന്നാണ് ആരോപണം. കൂടാതെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തുവെന്ന് ആന്റണി ടെലിഫോണിൽ പറഞ്ഞു. 

ഡ്രൈവർക്ക് വണ്ടി വാടക ഇനത്തിൽ 42,000 രൂപയും 11 മാസത്തെ ടി.എ ഉൽപ്പെടെയുള്ള ആനുകൂല്യങ്ങളും ചേർത്ത് 65,000 രൂപയാണ് നൽകാനുള്ളത്. ഔദ്യോഗിക വാഹനം വർക്ക് ഷോപ്പിലായ സമയം ഒരു സുഹൃത്തിന്റെ കാർ 700 രൂപ ദിവസ വാടകയിനത്തിലാണ് ഇയാൾ കമ്മീഷന് വേണ്ടി ഉപയോഗിച്ചിരുന്നത്. ചെയർപേഴ്സൺ ബിൽ പാസാകാത്തതിനാൽ പണം ഇതുവരെ ലഭിച്ചിട്ടുമില്ല. അങ്ങനെയാണ് വീണ്ടും കമ്മീഷന് മുൻപാകെ പണം കിട്ടണമെന്ന് ആവിശ്യപ്പെട്ട് അപേക്ഷ നൽകുന്നത്. എന്നാൽ ഒരു പ്രാദേശിക നേതാവിനെ ഇറക്കി ഒത്തു തീർപ്പാക്കാൻ ചെയർപേഴ്സൺ ശ്രമം തുടരുകയാണ്. രണ്ട് വർഷം കഴിഞ്ഞിട്ടും തനിക്ക് പണം നൽകാത്തതിന് പിന്നിൽ രാഷ്ട്രീയ വൈരമാണെന്നാണ് ഇദ്ദേഹം പറയുന്നത്.

അതേ സമയം പാർട്ടി സെക്രട്ടേറിയേറ്റ് യോഗത്തിൽ എ.സി ജോസഫൈൻ തുടർച്ചയായി പങ്കെടുക്കുന്നില്ല എന്നാണ് വിവരം. പാർട്ടിക്ക് മുന്നിലെത്തിയ പരാതിയെ പറ്റി ചോദ്യമുണ്ടാകുമെന്ന് ഭയന്ന് മാറി നിൽക്കുകയാണെന്നാണ് സൂചന. എങ്ങനെയും ഡ്രൈവറെ ഒത്തു തീർപ്പാക്കി മുഖം രക്ഷിക്കാനുള്ള ഓട്ടത്തിലാണ് ചെയർപേഴ്സൺ. ഇതിനിടയിൽ വനിതാ കമ്മീഷൻ ചെയർപേഴ്സണ് നൽകിയ വാഹനം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന ആരോപണം പുറത്ത് വരുന്നുണ്ട്. എറണാകുളം ജില്ലയുടെ ചുമതലയുള്ള കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയുടെ വാഹനത്തിലാണ് ഇപ്പോൾ ചെയർപേഴ്സൺ ഔദ്യോഗിക യാത്രകൾ നടത്തുന്നത്.

സിപിഐഎം കോടതിയും പൊലീസുമാണെന്ന് ജോസഫൈൻ അടുത്തിടെ പറഞ്ഞത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. പാർട്ടി നേതാക്കൾ പ്രതികളാവുന്ന കേസിൽ കമ്മീഷൻ പുലർത്തുന്ന നിസംഗതയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ ഇങ്ങനെ പറഞ്ഞത്. 'ഞാൻ പാർട്ടിയിലൂടെ വളർന്നയാളാണ്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ് ഇക്കാര്യങ്ങളിൽ കർശനമായി നടപടിയെടുക്കുന്നത് പോലെ മറ്റൊരു പാർട്ടിയും നടപടിയെടുക്കില്ല. സംഘടനാപരമായി തീരുമാനമെടുത്താൽ മതിയെന്ന് ആ കുടുംബം തന്നോട് പറഞ്ഞിരുന്നു. അവർ പാർട്ടിയിൽ വിശ്വസിക്കുന്നു. പാർട്ടി ഒരു കോടതിയും കൂടിയാണ്. പൊലീസ് സ്റ്റേഷനുമാണ്. ഒരു നേതാവിനോടും അക്കാര്യത്തിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല.'

അതേ സമയം കോടതിയും പൊലീസും സിപിഎം ആണെന്ന വിവാദ പരാമർശം നടത്തിയ വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. പാർട്ടി മെമ്പർമാരെ കുറിച്ചു പരിശോധിക്കാൻ പാർട്ടിക്ക് സംവിധാനമുണ്ട്, ഇതായിരിക്കും എം.സി. ജോസഫൈൻ ഉദ്ദേശിച്ചത്. പൊലീസിനോ കോടതിക്കോ സമാന്തരമല്ല പാർട്ടിയെന്നും പൊലീസും കോടതിയും പാർട്ടിക്കാർക്കും ബാധകമാണെന്നും കോടിയേരി പറഞ്ഞു. ഇതോടെ ജോസഫൈൻ ഏറെ വെട്ടിലായി. ഇതുവരെയും താൻ പറഞ്ഞ കാര്യങ്ങൾ തിരുത്താനോ മാപ്പു പറയാനോ ഇവർ തയ്യാറായിട്ടില്ല.

വനിതാ കമ്മീഷൻ ചെയർപേഴ്സണിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. കമ്മീഷൻ ഓഫീസിലുള്ള വനിതകളോട് പോലും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണ് സംസാരിക്കുന്നത്. അർബുദ രോഗിയായ കമ്മീഷന്റെ ഒരു പ്രധാന പോസ്റ്റിലിരിക്കുന്ന ഉദ്യോഗസ്ഥയ്ക്ക് രോഗമുണ്ടെന്ന പരിഗണനപോലും നൽകാതെ മാനസികമായി ഏറെ ആഘാതം ഏൽപ്പിച്ചിരുന്നതായും ജോലി നിർത്തി പൊയ്ക്കോണം എന്ന് പറഞ്ഞതായുമുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വന്തം ഓഫീസിലുള്ളവരോടും പോലും ഇത്തരത്തിൽ പെരുമാറുന്ന കമ്മീഷൻ ചെയർപേഴ്സൺ എങ്ങനെയാണ് മറ്റുള്ളവർക്ക് നീതി നേടിക്കൊടുക്കുക എന്ന ചോദ്യമാണ് ഉയരുന്നത്.

അതേസമയം വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരിക്കെ തുടർച്ചയായുള്ള വിവാദ പരാമർശങ്ങളിൽ ജോസഫൈനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇരക്കൊപ്പം നിൽക്കാതെ പ്രതികൾക്കൊപ്പവും പാർട്ടിക്കൊപ്പവും നിൽക്കുന്ന അദ്ധ്യക്ഷയാണ് എം സി ജോസഫൈനെന്നാണ് ആക്ഷേപം ഉയരുന്നത്. അതേ സമയം പാർട്ടീ നേതൃത്വത്തിന് ചെയർപേഴ്സന്റെ ഇത്തരം പ്രവർത്തികളോട് കടുത്ത അമർഷമാണുള്ളത്. ഉയർന്നു വരുന്ന ആരോപണങ്ങളെ പറ്റി വിശദീകരണം നൽകാൻ ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP