Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അത്യാവശ്യ കാര്യങ്ങൾ പോലും അയക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണോ? എങ്കിൽ കുറച്ചു ദിവസം കൂടി മാത്രം കാക്കൂ; 21ന് പോസ്റ്റർ സർവ്വീസുകൾ പുനരാരംഭിക്കും

അത്യാവശ്യ കാര്യങ്ങൾ പോലും അയക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണോ? എങ്കിൽ കുറച്ചു ദിവസം കൂടി മാത്രം കാക്കൂ; 21ന് പോസ്റ്റർ സർവ്വീസുകൾ പുനരാരംഭിക്കും

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ പോസ്റ്റൽ സർവീസുകൾ ഈമാസം 21ന് പുനരാരംഭിക്കും. ഇതിനുള്ള ഒരുക്കം ആരംഭിച്ചതായി പോസ്റ്റൽ അഡ്‌മിനിസ്‌ട്രേഷൻ ഡയറക്ടർ സിദ്ദീഖ ഖാജ പറഞ്ഞു. വിമാനത്താവളത്തിലെ പോസ്റ്റൽ സർവീസ് കൈകാര്യം ചെയ്യുന്ന ഭാഗങ്ങൾ എല്ലാം തന്നെ അണുമുക്തമാക്കി.

എല്ലാ പോസ്റ്റ് ഓഫിസുകളും അണുമുക്തമാക്കാൻ ജീവനക്കാർക്ക് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫിസുകളിൽ 30 ശതമാനം ജീവനക്കാരെ വച്ചാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക. ഗർഭിണികളും പകർച്ച രോഗങ്ങൾ ഉള്ളവരുമായ ജീവനക്കാർക്ക് ആദ്യഘട്ടത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ജീവനക്കാർക്ക് വൈറസ് ബാധയേൽക്കാതിരിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ മാർഗനിർദേശങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും.

ഇതിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. രണ്ടാം ഘട്ടത്തിൽ 60 ശതമാനം ജീവനക്കാർ ജോലി ചെയ്യും. പിന്നീട് പ്രവർത്തനം പൂർണ തോതിലാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP