Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഡാക്കിൽ കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച 20 സൈനികർക്കും രാജ്യത്തിന്റെ അന്ത്യാഞ്ജലി; ലേയിൽ കേണൽ സന്തോഷ് ബാബു അടക്കമുള്ള സൈനികർക്കായി പുഷ്പചക്രം അർപ്പിച്ചു; ഗുരുതരമായി പരുക്കേറ്റ ജവാന്മാർക്ക് തിരിച്ചടിയായത് ഗാൽവൻ താഴ് വരയിലെ പ്രതികൂല കാലാവസ്ഥ; 20 സൈനികരുടെയും പേരുവിവരങ്ങൾ കരസേന പുറത്തുവിട്ടു

ലഡാക്കിൽ കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച 20 സൈനികർക്കും രാജ്യത്തിന്റെ അന്ത്യാഞ്ജലി; ലേയിൽ കേണൽ സന്തോഷ് ബാബു അടക്കമുള്ള സൈനികർക്കായി പുഷ്പചക്രം അർപ്പിച്ചു; ഗുരുതരമായി പരുക്കേറ്റ ജവാന്മാർക്ക് തിരിച്ചടിയായത് ഗാൽവൻ താഴ് വരയിലെ പ്രതികൂല കാലാവസ്ഥ; 20 സൈനികരുടെയും  പേരുവിവരങ്ങൾ കരസേന പുറത്തുവിട്ടു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച 20 ഇന്ത്യൻ സൈനികർക്കും രാജ്യത്തിന്റെ അന്ത്യാഞ്ജലി. ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ സൈനികർക്കായി പുഷ്പചക്രം സമർപ്പിച്ചു. 16 ബിഹാർ റജിമെന്റിലെ കേണൽ ബിക്കുമള്ള സന്തോഷ് ബാബുവും രണ്ടുജവാന്മാരും തിങ്കളാഴ്ച രാത്രി തന്നെ വീരമൃത്യു വരിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മറ്റ് 17 പേർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗാൽവനിലെ ഉയർന്ന പ്രദേശത്തെ പ്രതികൂല കാലാവസ്ഥയും കൊടും തണുപ്പും ഇവർക്ക് തിരിച്ചടിയാകുകയും ചെയ്തു. ഇവരുടെ മരണം ഇന്നലെ രാത്രിയാണ് കരസേന സ്ഥിരീകരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ ഇന്നുപുറത്തുവിട്ടു.

വീരമൃത്യു വരിച്ച സൈനികർ

1.കേണൽ ബി. സന്തോഷ് ബാബു (ഹൈദരാബാദ്)
2. നായിബ് സുബേദാർ നുഥുറാം സോറൻ (മയൂർബഞ്ജ്)
3. നായിബ് സുബേദാർ മൻദീപ് സിങ് (പട്യാല)
4. നായിബ് സുബേദാർ സാത്നം സിങ് (ഗുർദാസ്പുർ)
5. ഹവിൽദാർ കെ പളനി (മധുര)
6. ഹവിൽദാർ സുനിൽ കുമാർ (പാട്ന)
7. ഹവിൽദാർ ബിപുൽ റോയ് (മീററ്റ് സിറ്റി)
8. നായിക് ദീപക് കുമാർ (രേവ)
9. രാജേഷ് ഓറങ്ക് (ബിർഭം)
10. കുന്ദൻ കുമാർ ഓഝ (സാഹിബ്ഗഞ്ജ്)
11. ഗണേശ് റാം (കാൻകെ)
12. ചന്ദ്രകാന്ത പ്രഥാൻ (കാന്ദമൽ)
13. അൻകുഷ് (ഹമിർപുർ)
14. ഗുൽബീന്ദർ (സങ്ക്റൂർ)
15. ഗുർതേജ്സിങ് (മാൻസ)
16. ചന്ദൻ കുമാർ (ഭോജ്പുർ)
17. കുന്ദൻ കുമാർ (സഹർസ)
18. അമൻ കുമാർ (സംസ്തിപുർ)
19. ജയ് കിഷോർ സിങ് (വൈശാലി)
20. ഗണേശ് ഹൻസ്ഡ (കിഴക്കൻ സിങ്ഭും)

സൈനികരുടെ ത്യാഗം വെറുതെയാകില്ല. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് പ്രധാനം. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും മോദി വ്യക്തമാക്കി. അതിർത്തിയിലെ നയത്തിൽ കാര്യമായ മാറ്റം വരുത്താൻ ഇന്ത്യ ഒരുങ്ങുന്നു എന്ന സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നൽകിയത്.

രാജ്യത്തിന്റെ സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ആയുധനീക്കം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അതേസമയം, നയതന്ത്രതലത്തിൽ ഇന്ത്യ ചർച്ചകൾ സജീവമാക്കി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കവും തുടരുകയാണ്. ജൂൺ 19ന് അതിർത്തി പ്രശ്‌നം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ അതിർത്തി പ്രശ്‌നം അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. സംഘർഷം ഉണ്ടായത് ഗാൽവൻ താഴ് വരയിൽവച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. സംഘർഷത്തിൽ ചൈനയുടെ കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേശിയ വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചൈനയിൽ നിന്ന് 43 സൈനികർക്ക് ജീവൻ നഷ്ടമായെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നുരുന്നുവെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. നിലവിൽ കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടുവെന്ന വാർത്ത സൂചിപ്പിക്കുന്നത് ചൈനയുടെ ഭാഗത്തുണ്ടായ വലിയ ആൾനാശമാണെന്നാണ് നിഗമനം. അതിനിടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ അതിർത്തിയിൽ ചൈനയോടുള്ള പ്രതികരണരീതിയിൽ മാറ്റം വരുത്താൻ സൈന്യം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. സംഘർഷമുണ്ടായാൽ വെടിവെക്കരുത് എന്നതുൾപ്പെടെയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രതികരണരീതിയാണ് ഇന്ത്യൻ സൈന്യം ഇപ്പോഴും അതിർത്തിയിൽ പിന്തുടരുന്നത്.

എന്നാൽ ഗൽവാൻ സംഘർഷത്തിനു പിന്നാലെ പ്രതികരണരീതിയിൽ മാറ്റം വരുത്താൻ സൈന്യം ആലോചിക്കുന്നതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ ഇന്ത്യ - ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതേസമയം, കിഴക്കൻ ലഡാക്കിലെ ഗൽവാൻ അതിർത്തിയിൽ ബ്രിഗേഡ് തലത്തിൽ ഇരു സേനകളും ഇന്നു ചർച്ച നടത്തി. കാര്യമായ പുരോഗതിയില്ലെന്നു സേനാ വൃത്തങ്ങൾ അറിയിച്ചു. പിന്മാറില്ലെന്നുറച്ച് ചൈനീസ് സേന പട്രോൾ പോയിന്റ് 14നു സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശം തങ്ങളുടേതാണെന്നാണ് അവർ ഇപ്പോൾ വാദിക്കുന്നത്. ഇരു സേനകളും അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കുന്നു.

ഗൽവാനു പുറമെ ഹോട് സ്പ്രിങ്സിലെ പട്രോൾ പോയിന്റുകളായ 15, 17, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ എന്നിവിടങ്ങളിലും സ്ഥിതി സംഘർഷഭരിതമാണ്. സംഘട്ടനത്തിലേക്കു കാര്യങ്ങൾ നീങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണു അതിർത്തിയിലെ കമാൻഡർമാർക്കു സേനാ നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, തങ്ങളുടെ ഭാഗത്തെ മരണസംഖ്യ സ്ഥിരീകരിക്കാൻ ചൈന ഇതുവരെ തയാറായിട്ടില്ല. ഒട്ടേറെ പേരുടെ പരുക്കുകൾ അതീവ ഗുരുതരമായതിനാൽ ഇന്ത്യൻ ഭാഗത്ത് മരണനിരക്ക് ഉയർന്നേക്കാമെന്നാണു വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP