Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇത് ആരോഗ്യ പ്രവർത്തകർക്ക് ഖത്തർ നൽകുന്ന ആദരം; അമീർ ശൈഖ് തമീം ലോകകപ്പ് സ്റ്റേഡിയം നാടിന് സമർപ്പിച്ചു

ഇത് ആരോഗ്യ പ്രവർത്തകർക്ക് ഖത്തർ നൽകുന്ന ആദരം; അമീർ ശൈഖ് തമീം ലോകകപ്പ് സ്റ്റേഡിയം നാടിന് സമർപ്പിച്ചു

സ്വന്തം ലേഖകൻ

കോവിഡ്19നെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യ വിദഗ്ദ്ധർക്ക് ആദരമർപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയം കായിക ലോകത്തിന് സമർപ്പിച്ചു. ബീൻ സ്പോർട്സ് ചാനലിലൂടെ നടന്ന വെർച്വൽ ചടങ്ങിലാണ് അമീർ ലോകകപ്പ് സ്‌റ്റേഡിയം ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ 2022ലെ ഫിഫ ലോകകപ്പിനായി നിർമ്മാണം പൂർത്തിയാകുന്ന മൂന്നാമത് സ്‌റ്റേഡിയമായി എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയം.

സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഖത്തർ ഫൗണ്ടേഷനും ഒരുമിച്ചാണ് നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലോകകപ്പ് സ്‌റ്റേഡിയം മത്സരങ്ങൾക്ക് സജ്ജമാക്കിയത്. നേരത്തെ തന്നെ സ്‌റ്റേഡിയം സജ്ജമായിരുന്നെങ്കിലും ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്കാണ് അന്താരാഷ്ട്ര കായിക ലോകം തിങ്കളാഴ്ച വൈകിട്ട് സാക്ഷ്യം വഹിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നൂറുക്കണക്കിനാളുകളാണ് ഉദ്ഘാടനം തത്സമയം വീക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP