Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക്ഡൗൺ കാലത്ത് കുരുന്നുകൾക്ക് വിനോദവും ഭാവനയും നൽകി ആക്ടിവിറ്റി കിറ്റുകൾ

സ്വന്തം ലേഖകൻ

ലോക്ക്ഡൗൺ കാലത്ത് വിനോദയാത്രകൾ നിലയ്ക്കുമ്പോഴും, അദ്ധ്യാപനം ഓൺലൈൻ ആയി മാറുമ്പോഴും പുറംലോകത്തിന്റെ പകിട്ടും ഭാവനയും കുട്ടികളിൽ എത്തിക്കാൻ സൗജന്യ ആക്ടിവിറ്റി കിറ്റുകളുമായി എത്തിയിരിക്കുകയാണ് എമിറേറ്റ്‌സ്. കാലങ്ങളായി കുടുംബങ്ങളുടെ ഇഷ്ട വിമാനക്കമ്പനി ആണ് എമിറേറ്റ്‌സ്.

പൊതുവെ വേനൽക്കാലത്ത് ദീർഘദൂര വിനോദയാത്ര നടത്തുന്ന കുടുംബങ്ങൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നതും എമിറേറ്റ്‌സ് തന്നെ. എന്നാൽ ഈ ലോക്കഡോൺ സമയത്ത് വീട്ടിൽ കുട്ടികളുമായി കഴിയുന്ന കുടുംബങ്ങൾക്ക് വിനോദവും ആനന്ദവും നൽകാൻ തങ്ങളുടെ വെബ്സൈറ്റിൽ പുതിയതായി ഒരു പേജ് തുടങ്ങിയിരിക്കുകയാണ് ഇവർ. വർക്ക് ഫ്രം ഹോമിന്റെ ഈ കാലത്ത് കുസൃതികുരുന്നുകളെ ക്രിയകളിൽ മുഴുകി ഇരുത്താൻ കഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് ഇത് ഒരു അനുഗ്രഹമാകും.

എമിറേറ്റ്‌സിന്റെ 'ഫ്‌ളൈ വിത്ത് മി അനിമൽസ്'' എന്ന കളിപ്പാട്ടങ്ങളും കഥാപുസ്തകങ്ങളും അടങ്ങുന്ന ശ്രേണി ഇപ്പോൾ ഈ പേജിലൂടെ ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ്. ഇതിൽ നിന്നും കുട്ടികൾക്കുള്ള വർണ്ണശഭളമായ പസിലുകൾ, കഥകൾ, തമാശകൾ എന്നിങ്ങനെ പലതും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ദശാബ്ദങ്ങളായി കുട്ടിയാത്രക്കാരെ പരിപാലിച്ചുള്ള അനുഭവസമ്പത്തുള്ള എയർലൈൻ എന്ന നിലയിൽ കുരുന്നുകൾക്ക് സന്തോഷവും കൗതുകത്തിൽ മുഴുകി ഇരിക്കാൻ പാകമുള്ള ക്രിയകളും എമിറേറ്റ്‌സിനു മനഃപാഠം ആണ്.

പസിലുകളും കളികളും നിറഞ്ഞ 'ഫ്‌ളൈ വിത്ത് മി അനിമൽസ്' കഥാപുസ്തകങ്ങൾ കുട്ടികളിലെ ഭാവനയും ചിന്താശക്തിയും ഉണർത്തുന്നതിനായി രൂപകല്പന ചെയ്തരിക്കുന്നവയാണ്.

16 പേജ് ഉള്ള 'ഫ്‌ളൈ വിത്ത് മി ആനിമൽസ്' എന്ന കളറിങ് പുസ്തകവും ഡൗൺലോഡ് ചെയ്യാൻ ആകുന്നതാണ്. കുട്ടികൾക്ക് പരിചിതമായ ഒട്ടേറെ കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾപെട്ടവയാണ് ഈ കളറിങ് പുസ്തകങ്ങൾ.

ദൂരെയുള്ള കുടുംബാങ്ങങ്ങൾക്കും കൂട്ടുകാർക്കും സ്‌നേഹ സന്ദേശങ്ങൾ അയക്കാനായി പോസ്റ്റുകാർഡുകളും, ഫോട്ടോ ഫ്രെമുകളും എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പാചകകലയോട് താല്പര്യമുള്ള കുരുന്നുകളെ സ്വാദിഷ്ടമായ ബനാന കേക്ക് ഉണ്ടാകാൻ പഠിപ്പിക്കുന്ന വിഡിയോയും, ഒപ്പം 'ഫ്‌ളൈ വിത്ത് മി അനിമൽസ്' -ഇന്റെ ഒപ്പമുള്ള അഡ്വെഞ്ചർ വിഡിയോകളും ലഭ്യമാണ്.

കഴിഞ്ഞ വർഷം മാത്രം 44 ലക്ഷം കുട്ടികൾക്കാണ് എമിറേറ്റ്‌സ് 'ഫ്‌ളൈ വിത്ത് മി ആനിമൽസ്' കളിപ്പാട്ടങ്ങളും കഥാപുസ്തകങ്ങളും നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP