Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വായ്പ മോറട്ടോറിയം: അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് ബജാജ് ഫിനാൻസ്

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണിനെ തുടർന്ന് വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം സംബന്ധിച്ച് ചില അഭ്യൂഹങ്ങൾ പരക്കുന്നതിൽ വിശ്വസിക്കരുതെന്ന് ബജാജ് ഫിനാൻസ് ലിമിറ്റഡ് (ബിഎഫ്എൽ). മോറട്ടോറിയം തനിയെ നിലവിൽ വരുമെന്നും ഇഎംഐ അടയ്‌ക്കേണ്ടെന്നും അതിന് പലിശ ഉണ്ടാകില്ലെന്നുമാണ് അഭ്യൂഹങ്ങൾ. ചെക്ക് ബൗൺസിനുള്ള ചാർജുകൾ ബാങ്ക് ബിഎഫ്എല്ലിൽ നിന്നും ഈടാക്കുമെന്നും ഇഎംഐ മാർഗനിർദേശങ്ങൾ എല്ലാവർക്കും ലഭ്യമാണെന്നും പ്രചാരമുണ്ട്.

എന്നാൽ ബാങ്കിങേതര ധനകാര്യ സ്ഥാപനങ്ങൾക്ക് മോറട്ടോറിയത്തിന് അനുമതിയുണ്ടെങ്കിലും എല്ലാ ഉപഭോക്താക്കൾക്കും തനിയെ ഇത് ബാധകമാക്കണമെന്ന് നിർബന്ധമാക്കിയിട്ടില്ലെന്നതാണ് സത്യം. മോറട്ടോറിയം ആവശ്യപ്പെടാത്ത ഒരു ഉപഭോക്താവിനും ഇഎംഐയിൽ ഇളവുകൾ ലഭിക്കില്ല. എല്ലാത്തരം വായ്പകൾക്കും കരാർ അനുസരിച്ചുള്ള പലിശ ബാധകമായിരിക്കും. ടേം ലോണാണെങ്കിൽ ബാക്കി നിൽക്കുന്ന തുകയിലേക്ക് പലിശ കൂട്ടിചേർക്കും. വർക്കിങ് ക്യാപിറ്റലിന്റെ കാര്യത്തിൽ മോറട്ടോറിയം കാലാവധി അവസാനിക്കുമ്പോൾ പലിശ ഈടാക്കും. ഇഎംഐകൾക്കുള്ള ബൗൺസ് ചാർജ് ബാങ്കുകൾ തന്നെ ഈടാക്കും. മോറട്ടോറിയം ആവശ്യപ്പെടാത്തവർക്കോ നിഷേധിച്ചവർക്കോ ഇഎംഐ മാനദണ്ഡങ്ങളെല്ലാം ബാധകമാണെന്നും ബജാജ് ഫിനാൻസ് ലിമിറ്റഡ് അറിയിച്ചു.

2020 മാർച്ച് 31നും ഓഗസ്റ്റ് 31നും ഇടയിൽ വരുന്ന ഒന്നു മുതൽ ആറു തവണവരെയുള്ള ഘഡുക്കൾക്കാണ് ബിഎഫ്എൽ മോറട്ടോറിയം ഓഫർ ചെയ്യുന്നത്. അതും വ്യവസ്ഥകളോടെ. വായ്പ തിരിച്ചടവിൽ സ്ഥിരത, ഏതെങ്കിലും വായ്പയിൽ രണ്ടിൽ കൂടുതൽ മുടക്കം ഇല്ലാത്തവർ, ബിഎഫ്എല്ലിൽ മോറട്ടോറിയത്തിന് അപേക്ഷിക്കുന്നവർക്ക്, ഫെബ്രുവരി 29ന് 90 ദിവസത്തെ അധിക ബാധ്യത ഇല്ലാത്ത ഉപഭോക്താക്കൾക്ക് എന്നിങ്ങനെയാണ് മോറട്ടോറിയം അനുവദിക്കുന്നതിനുള്ള നിബന്ധനകൾ. മോറട്ടോറിയത്തിന്റെ അന്തിമ അനുമതി അവകാശം ബിഎഫ്എല്ലിനു മാത്രമായിരിക്കും.

മോറട്ടോറിയത്തിന് അപേക്ഷിക്കുന്ന ഉപഭോക്താക്കൾക്ക് https://customer-login.bajajfinserv.in/Customer?Source=Raise എന്ന ലിങ്കിൽ കയറി സ്വയം സാക്ഷ്യപ്പെടുത്താം. തുടർന്ന് ഉപഭോക്താവിന് അപേക്ഷ ഉന്നയിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP