Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനീസ് മൊബൈൽ കമ്പനിയുടെ കാശുവാങ്ങി ചൈനയെ 'ഗെറ്റ് ഔട്ട്' അടിച്ചു അർണാബ് ഗോസ്വാമി! റിപ്പബ്ലിക് ടിവി #ChinaGetOut ഡിബേറ്റ്, സ്പോൺസേർഡ് ബൈ ചൈനീസ് ഫോൺസ് എന്നു പരിഹസിച്ചു സോഷ്യൽ മീഡിയ; റിപ്പബ്ലിക് ടിവിയുടെ മിക്ക പരിപാടിയുടേയും സ്പോൺസർമാർ വിവോയും ഹൈക്കും ഒലയും പേ ടി എമ്മുമാണെന്നും വിമർശനം; അർണബിന്റെ ചൈനീസ് ബഹിഷ്‌കരണ ചർച്ചയിലെ പൊള്ളത്തരം ചർച്ച ചെയ്തു സൈബർ ലോകം

ചൈനീസ് മൊബൈൽ കമ്പനിയുടെ കാശുവാങ്ങി ചൈനയെ 'ഗെറ്റ് ഔട്ട്' അടിച്ചു അർണാബ് ഗോസ്വാമി! റിപ്പബ്ലിക് ടിവി #ChinaGetOut ഡിബേറ്റ്, സ്പോൺസേർഡ് ബൈ ചൈനീസ് ഫോൺസ് എന്നു പരിഹസിച്ചു സോഷ്യൽ മീഡിയ; റിപ്പബ്ലിക് ടിവിയുടെ മിക്ക പരിപാടിയുടേയും സ്പോൺസർമാർ വിവോയും ഹൈക്കും ഒലയും പേ ടി എമ്മുമാണെന്നും വിമർശനം; അർണബിന്റെ ചൈനീസ് ബഹിഷ്‌കരണ ചർച്ചയിലെ പൊള്ളത്തരം ചർച്ച ചെയ്തു സൈബർ ലോകം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അതി ദേശീയതാ വികാരം പ്രകടിപ്പിക്കുന്ന കാര്യത്തിൽ റിപ്പബ്ലിക് ടിവിയും അർണാബ് ഗോസ്വാമിയും എപ്പോഴും മുന്നിൽ തന്നെയാണ്. ചാനലിൽ വന്നിരുന്നു അലറി വിളിക്കുന്ന അർണാബിന് കഴിഞ്ഞ ദിവസവും ഒരു അക്കിടി പറ്റി. ചൈന ഗെറ്റ് ഔട്ട് എന്ന പേരിലായിരുന്നു ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച വാർത്ത കൈകാര്യം ചെയ്തത്. ചൈനക്കെതിരായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി കത്തിക്കയറിയ അർണാബ് ചൈനീസ് ബഹിഷ്‌ക്കരണ വിഷയത്തിലേക്ക് അടക്കം കത്തിക്കയറി.

ഇന്ത്യയിലെത്തുന്ന ചൈനീസ് ഉത്പ്പനങ്ങൾ എല്ലാം ഉപേക്ഷിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ കോലം കത്തിച്ചും ചൈനീസ് ഉപകരണങ്ങൾ കത്തിച്ചും ചിലർ പ്രതിഷേധിച്ചിരുന്നു. ഇന്നലെ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയിലും നടന്ന ചർച്ച ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു. ചൈന ഗെറ്റ് ഔട്ട് എന്ന ഹാഷ് ടാഗിലായിരുന്നു ചർച്ച നടന്നത്. അർണബ് ഗോസ്വാമിയായിരുന്നു ചർച്ച നയിച്ചത്. എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ ഈ പരിപാടി സ്പോൺസർ ചെയ്തിരിക്കുന്നത് ചൈനീസ് മൊബൈൽ കമ്പനിയായ വിവോ തന്നെയായിരുന്നു.

ചൈനക്കെതിരെ ഇന്ത്യയിൽ പ്രതിഷേധം കത്തിപ്പടരുന്നതായി കാണിച്ചുകൊണ്ടുള്ള റിപ്പബ്ലിക് ടിവിയുടെ പല റിപ്പോർട്ടുകളും സ്പോൺസർ ചെയ്തിരിക്കുന്നത് ചൈനീസ് മൊബൈൽ കമ്പനിയായ ഷവോമിയായിരുന്നു. രാജ്യമെമ്പാടും ചൈനീസ് വിരുദ്ധ പ്രക്ഷോഭം നടക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള റിപ്പബ്ലിക് ടിവിയുടെ റിപ്പോർട്ടിന് മുകളിലായി പരിപാടിയുടെ സ്പോൺസർ MI 10 5 G ആണ് എന്ന് കാണിക്കുന്നുണ്ട്. അർണബ് ഗോസ്വാമി അവതാരകനായ ചൈന ഗെറ്റ് ഔട്ട് എന്ന ചർച്ച 'വിവോ' സ്പോൺസർ ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് പരിഹാസവുമായി രംഗത്തെത്തിയത്.

റിപ്പബ്ലിക് ടിവിയുടെ മിക്ക പരിപാടിയുടേയും സ്പോൺസർമാർ വിവോയും ഹൈക്കും ഒലയും പേ ടി എമ്മുമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ചൈനീസ് ഉത്പ്പന്നത്തിന്റെ പരസ്യം വാങ്ങി എന്തിനാണ് ഇത്തരത്തിലുള്ള നാടകങ്ങൾ കളിക്കുന്നതെന്നാണ് ചിലർ ഫേസ്‌ബുക്കിലും ട്വിറ്ററിലുമായി ചോദിച്ചത്. റിപ്പബ്ലിക്കിന്റെ മിക്ക പരിപാടിയുടേയും സഹസ്പോൺസർമാർ ഷവോമിയും ലെനോവോയും ആണെന്നും ചിലർ ഫേസ്‌ബുക്കിൽ കുറിക്കുന്നു. ആദ്യം റിപ്പബ്ലിക് ടിവി ചൈനീസ് സ്പോൺസർമാരെ ഒഴിവാക്കട്ടെയെന്നും എന്നിട്ടാവും അതിനെ കുറിച്ച് നാട്ടുകാരോട് പറയുന്നത് എന്നായിരുന്നു ചിലരുടെ പ്രതികരണം.

അർണബിന്റെ ചൈനീസ് ബഹിഷ്‌കരണ ചർച്ച സ്പോൺസർ ചെയ്തത് ചൈനീസ് കമ്പനികൾഅർണബിന്റെ ചൈനീസ് ബഹിഷ്‌കരണ ചർച്ച സ്പോൺസർ ചെയ്തത് ചൈനീസ് കമ്പനികൾ വൈകാതെ സംഭവം സോഷ്യൽമീഡിയയിൽ ചർച്ചയാവുകയും ചെയ്തു. ചൈനീസ് ബഹിഷ്‌ക്കരണം പവേഡ് ബൈ എംഐ10 ആൻഡ് വിവോ എന്ന നിർമ്മല തായ് എന്ന യൂസറുടെ ട്വീറ്റ് വലിയ തോതിൽ ചർച്ചയായി. അർണബ് കൊളുത്തിവിട്ട #ChinaGetOut ഹാഷ് ടാഗിന് പകരം #PoweredbyVivo എന്ന ഹാഷ്ടാഗാണ് ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിംഗായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP