Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉദ്യോഗസ്ഥനെ ചെരിപ്പൂരി അടിച്ച ഹരിയാന ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; കസ്റ്റഡിയിൽ എടുത്തത് ഹിസാറിലെ സോനാലി ഫോഗട്ടിനെ

ഉദ്യോഗസ്ഥനെ ചെരിപ്പൂരി അടിച്ച ഹരിയാന ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; കസ്റ്റഡിയിൽ എടുത്തത് ഹിസാറിലെ സോനാലി ഫോഗട്ടിനെ

സ്വന്തം ലേഖകൻ

ഛണ്ഡീഗഢ്: ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹരിയാന ഹിസാർ ജില്ലയിൽ നിന്നുള്ള നേതാവായ സോനാലി ഫോഗട്ടിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഈമാസ ആദ്യമായിരുന്നു സോനിലി ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ മാസം ആദ്യമാണ് ജില്ല അഗ്രികൾച്ചർ മാർക്കറ്റ് കമ്മിറ്റി സെക്രട്ടറിയായ സുൽത്താൻ സിങിനെ സോനാലി ചെരിപ്പൂരി അടിച്ചത്. തനിക്കെതിരെ അശ്ലീല പരാമർശം ഉന്നയിച്ചതിനെതുടർന്നാണ് മർദ്ദിച്ചത് എന്നായിരുന്നു സോനാലിയുടെ വിശദീകരണം. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സോനാലി ആദ്യം കൈകൊണ്ട് അടിക്കുകയും പിന്നീട് ചെരിപ്പൂരി മുഖത്തടിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

തുടർന്ന് സുൽത്താൻ സിങ് പൊലീസിൽ പരാതി നൽകി. താൻ അശ്ലീലം പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് സോനാലി ഫോഗട്ട് തന്നെ മർദിച്ചതെന്ന് സുൽത്താൻ സിങ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്നാണ് സോനാലി ഫോഗട്ടിനെ ബധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന സോനാലിയുടെ പരാതിയിൽ സുൽത്താൻ സിങിനെതിരേയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹിസാറിലെ ആദംപുരിൽനിന്നു 2009-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ബിജെപി നേതാവാണ് സോനാലി ഫോഗട്ട്. ടിക്ടോക് താരം കൂടിയായ സോനാലി നേരത്തേ സഹോദരിക്കും ഭർത്താവിനുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP